ഇതെല്ലാം കണ്ട് ആകെ മരവിച്ച മനസ്സുമായി നില്ക്കുകയായിരുന്നു വാസുകി…. എന്ത് പറയണമെന്നോ, ചെയ്യണമെന്നോ അറിയാത്ത ഒരവസ്ഥ….
വിനയ്ടെയും, ദേവികയുടെയും ചിരി ഒക്കെ കാണുമ്പോൾ തന്റെ ഉള്ളിലേക്ക് വിഷമം വന്ന് നിറയുന്നത് അവള്‍ മനസ്സിലാക്കി….
എന്തോ ഭാഗ്യത്തിന് താന്‍ പോലുമറിയാതെ ഒരു ചിരി തന്റെ മുഖത്ത് ഒട്ടിച്ചു ചേർത്തിരിക്കുന്നത് നന്നായെന്ന് അവൾക്ക് തോന്നി…. ഒരുപരിധിവരെ മനസ്സിലെ ചിന്തകള്‍ മറയ്ക്കാൻ അതിനു കഴിയുന്നുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി….
അധികം വൈകാതെ അവർ എല്ലാവരോടുമായി യാത്ര പറഞ്ഞ് ഇറങ്ങി….
കാറിൽ കയറുമ്പോഴും അംബിക വാസുകിയുടെ അടുത്തേക്ക് വന്നു കൈയില്‍ പിടിച്ച് കൊണ്ട് വീണ്ടും വരണമെന്നും, ഇവിടെ ഒരു ദിവസം നില്‍ക്കണമെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു….
എല്ലാം അവള്‍ തല കുലുക്കി, ഒരു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്നു….
അതിനുശേഷം, കാറിൽ കയറിയിട്ട് അംബികയോടും, ലളിതയോടും, ദേവികയോടുമെല്ലാം വീണ്ടും യാത്ര പറഞ്ഞ്, അവരെയെല്ലാം കൈ വീശി കാണിച്ച ശേഷം അവര്‍ യാത്ര തുടങ്ങി…..
========== ========== ========== ==========
ദേവികയുടെ വീട്ടില്‍ നിന്നും പുറപ്പെട്ട അവരുടെ വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
❤️❤️❤️