” എന്റമ്മേ…. എനിക്ക് സ്വൈര്യം തരാത്തത് പോരാഞ്ഞിട്ട് വന്നവര്‍ക്കുകൂടി ആ സ്വൈര്യക്കേട് കൊടുക്കുവാണോ ?…. എന്നെ ഇവിടെ നിന്നും പറഞ്ഞു വിടാഞ്ഞിട്ട് അമ്മയ്ക്ക് ഒരു സമാധാനവും കിട്ടുന്നില്ല ? “….
ദേവിക ഒരു ചിരിയോടെ അംബികയെ തോളിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു….
” കളിയാക്കണ്ട നീ…. ഒരമ്മക്കേ അതിന്റെ ദെണ്ണമറിയൂ…. നാളെ നീയും ഇതേ പോലെ എന്റെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മനസ്സിലാകും….അച്ഛനില്ലാത്ത കുട്ടിയാ നീയ്…. നാളെ എനിക്ക് വല്ലോം സംഭവിച്ചാൽ എന്ത് ആകും ?…. എന്റെ കണ്ണടയുന്നതിന് മുമ്പ് മനസ്സിന് സംതൃപ്തി ആകുന്ന പോലെ ഒരാളെ കൈ പിടിച്ച് ഏല്‍പ്പിക്കണമെന്നേയുള്ളൂ “….
അവര്‍ സങ്കടത്തോടെ പറഞ്ഞു നിര്‍ത്തിയിട്ട് കണ്ണ് തുടച്ചു….
അത് കണ്ടപ്പോള്‍ ദേവികയ്ക്കും വിഷമമായി…. അവള്‍ അമ്മയെ കുറെക്കൂടി തോളിലൂടെ ചേര്‍ത്ത് പിടിച്ചു കൊണ്ടു മുഖം അംബികയുടെ കഴുത്തിന്റെ അവിടേക്ക് ചേര്‍ത്തു….
വിനയ് അവരുടെ അടുത്തേക്ക് നടന്നു വന്നു അംബികയുടെ കൈയിൽ പിടിച്ചു..
” അമ്മ വിഷമിക്കേണ്ട…. എത്രയും അടുത്ത് തന്നെ ദേവികയുടെ വിവാഹം നമുക്ക് നടത്താം…. എല്ലാം ശരിയാകും…. അല്ലേ ദേവികേ ? “…..
അവന്‍ അവരോട് അതും പറഞ്ഞിട്ട് വീണ്ടും ദേവികയെ ഒരു ചിരിയോടെ നോക്കി….
അതുകേട്ട് തല പൊക്കി നാണത്തിൽ കുതിര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി….
❤️❤️❤️