ഹൃദയരാഗം 23 [Achu Siva] 1064

” ഇവളുടെ വിവാഹക്കാര്യം തന്നെ…. പഠിത്തം, ഡ്യൂട്ടി എന്നൊക്കെ പറഞ്ഞ്‌ കുറെ നാളായി ഇവള്‍ ഒഴിഞ്ഞു മാറുന്നു…. ഇനി പറ്റില്ല…. ഞാന്‍ പറഞ്ഞു മടുത്തു “….

അവർ ഒരു നിരാശാഭാവത്തില്‍ പറഞ്ഞു….

 

അതുകേട്ട് വിനയ് ചെറിയ ചിരിയോടെ ദേവികയുടെ മുഖത്തേക്ക് നോക്കി…. ദേവികയും അപ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി….

അവന്റെ മുഖത്തെ ആ ചിരി കണ്ട് അവള്‍ ചെറിയ നാണത്തോടെ തല താഴ്ത്തി….

 

എന്നാല്‍ ഇതെല്ലാം വാസുകി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. അവള്‍ ഒരു വേദനയോടെ വിനയ്ടെയും, ദേവികയുടേയും മുഖത്തേക്ക് നോക്ക്….

അവരുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ ഹൃദയത്തില്‍ ഒരായിരം മുള്ള് കുത്തി കയറുന്ന വേദന അവള്‍ക്കുണ്ടായിരുന്നു….

 

” ഇവളേക്കാളും ഇളയ കുട്ടികളുടെ വരെ കല്യാണം കഴിഞ്ഞ് അവര്‍ക്ക് പിള്ളേരും ആയി…. ഏതു ആലോചന വന്നാലും എന്തെങ്കിലും പറഞ്ഞ് കുറ്റം കണ്ടെത്തി അവള്‍ മുടക്കും…. ഇവളോട് എപ്പോള്‍ ചോദിച്ചാലും പിന്നെയാവട്ടെ, പിന്നെയാവട്ടെ എന്നാണ്‌…. ഇനി എപ്പഴാ, മൂക്കില്‍ പല്ല് വന്നിട്ടോ “….

അംബിക സ്വല്പം ദേഷ്യത്തോടെ പറഞ്ഞു….

110 Comments

  1. ❤️❤️❤️

Comments are closed.