ഹൃദയരാഗം 23 [Achu Siva] 1064

അവരുടെ ചോദ്യം കേട്ട ദേവിക അപ്പോഴാണ് അത് ശ്രെദ്ധിക്കുന്നത്…. അവളുടെ മുഖം ചെറുതായി മങ്ങി….

 

” അയ്യോ, അങ്ങനെ ഒന്നുമില്ല അമ്മേ… എല്ലാം വളരെ നന്നായിട്ടുണ്ട്…. എനിക്ക് ഒരുപാട് ഇഷ്ടമായി…. എല്ലാം “….

 

അവൾ ദേവികയെ നോക്കി ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു…. എന്നിട്ട് അവരെ ബോധ്യപ്പെടുത്താനായി സാധാരണ പോലെ കഴിക്കാൻ തുടങ്ങി….

അത് കണ്ടു ദേവികയുടെ മുഖവും തെളിഞ്ഞു….

 

========== ========== ========== ==========

 

ഭക്ഷണത്തിന് ശേഷം അല്പസമയം കൂടി കഴിഞ്ഞ് വിനയ്നും , വാസുകിയും പോകാനായി ഇറങ്ങി….

 

” ചായ കുടിച്ചിട്ട് പോയാൽ പോരെ മോനേ ? “….

അംബിക തെല്ലു സങ്കടത്തോടെ ചോദിച്ചു….

” അയ്യോ…. ഇല്ല അമ്മേ…. അത്രയും ദൂരം പോകേണ്ടതല്ലേ…. ചെല്ലുമ്പോള്‍ ലേറ്റ് ആകും “….

വിനയ് ഒരു ചിരിയോടെ പറഞ്ഞു….

 

” മോളോട് ഒന്ന് ശരിക്കും മിണ്ടാന്‍ കൂടി പറ്റിയില്ല “….

അംബിക വാസുകിയുടെ താടിയില്‍ പിടിച്ചു കൊഞ്ചിച്ചോണ്ട് ഒരു പരിഭവത്തോടെ പറഞ്ഞു….

 

അവള്‍ തിരിച്ച് ഒരു മങ്ങിയ ചിരി മാത്രം മറുപടിയായി നല്‍കി….

110 Comments

  1. ❤️❤️❤️

Comments are closed.