രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അച്ചു : ആ ദേ കണ്ടോ എന്റെ ഐഷുട്ടിക്ക് മാത്രേ ഈ കൂട്ടത്തിൽ ബുദ്ധിയുള്ളു ,,, അവൻ അവളെ നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു , അവൻ പോയെന്ന് കണ്ടതും എല്ലാവരും പൊട്ടി ചിരിച്ചു ,,,

കണ്ണൻ : അവന് മനസ്സിലാവാത്തത് നിന്റെ ഭാഗ്യം , അല്ലേൽ നിന്നെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ ഐഷുട്ടി ,,, അതിനവൾ ഒന്ന് ഇളിച്ചു കാണിച്ചു അവർക്കെല്ലാം .

ഒരു സ്വിഫ്റ്റ് കാറിൽ ആണ് അച്ചുവും കൂടെ രാജ വീരൻ മുത്തശ്ശനുംപോകുന്നത് , അദ്ദേഹത്തെ അവന്റെ കൂടെ കൂട്ടിയിരുന്നു അവൻ . ഒമറിന്റെ കൂടെ ഫാസിലും ഉണ്ട് , അതുകൊണ്ട് കോളേജിലെ കുറച്ചു കാര്യങ്ങൾ എല്ലാം അവൻ പറഞ്ഞു കൊടുക്കും .

ആയിഷക്ക് പോകാനും വരാനും എല്ലാം കാറും ഡ്രൈവറും അറേഞ്ച് ചെയ്തിരുന്നു , അവളുടെ ഡീറ്റെയിൽസ് കോളേജിൽ പുറത്തു വിടുന്നില്ലെന്ന് അവർ തീരുമാനിച്ചിരുന്നു ,,,
കുറച്ചു ദൂരം ഉള്ളത് കൊണ്ട് അച്ചു ആദ്യം തന്നെ ഇറങ്ങി, അവർക്ക് പിന്നാലെ ഒരു ബൈക്കും ആയി ഒരു ഗർഡും ഉണ്ട് , ബൈക്ക് അച്ചുവിന് തന്നെ ആണ് , അവിടെ അടുത്തെല്ലാം ബൈക്കിൽ പോക്കേ നടക്കു എന്ന് അവൻ അന്വേഷിച്ചറിഞ്ഞിരുന്നു ,, ആയിഷ കൊടുത്ത ഹൌസ ഓണറുടെ നമ്പറിൽ വിളിച്ചു വീട് കണ്ട് പിടിച്ചു , ഒരു സിമ്പിൾ ഓട് വീട്, ഒരു സിറ്റൗട്ടും ഒരു ഹാളും 3 റൂമും ഒരു ബാത്രൂം അകത്തും ഒരെണ്ണം പുറത്തും വെള്ളം കിണറ്റിൽ ആണ് കോരണം , മോട്ടോർ കണക്ഷൻ ഉണ്ട് അത് ശെരിയാക്കിയിട്ടില്ല അതിന് ആളെ വിടാം എന്ന് പറഞ്ഞു അയാൾ , മുറ്റത് നിന്ന് നോക്കിയാൽ തന്നെ കാണാം സ്കൂൾ, അത് കൊണ്ട് കുട്ടികൾ പോകുന്നത് എല്ലാം കാണാം, തൊട്ടടുത്തൊന്നും ആൾപാർപ്പില്ല , ഒറ്റപ്പെട്ട ഒരു വീട് ആണ്,സ്കൂളിനോട് ചേർന്ന് തന്നെ 3 കടകൾ ഉണ്ട് , ഒന്നൊരു കൂൾബാർ ഒരു സ്റ്റേഷനറി പിന്നെ ഒരു പലചരക്ക് കട ,, ഇവിടെ നിന്ന് നോക്കുമ്പോൾ ഒരു യൂ ഷേപ്പിൽ കിടക്കുന്ന ഓടിട്ട ഒരു കെട്ടിടം ആണ് സ്കൂൾ ,അവൻ എല്ലാം ഒന്ന് നോക്കിക്കണ്ട ശേഷം അകത്തേക്ക് കയറി , മുത്തശ്ശനും ഒരു റൂം അറേഞ്ച് ചെയ്ത ശേഷം അവനും ഒന്ന് റൂം സെറ്റ് ചെയ്തു കിണറ്റിൻ കരയിൽ ചെന്ന് രണ്ട് പാട്ട വെള്ളം കോരി തല വഴി ഒഴിച്ചു , നല്ല തണുത്ത വെള്ളം ആയത്കൊണ്ട് നല്ല സുഖം തോന്നി അവന് , അവൻ തലതുവർത്തി തിരിഞ്ഞപ്പോൾ ആണ് , 6 വയസ്സോളം പ്രായം തോന്നുന്ന 3 കുട്ടികളും ഒരു 10 വയസ്സ് കാരിയും നിൽക്കുന്നത് കണ്ടത് , അവനെ കണ്ട് പേടിച്ചുള്ള നില്പാണെന്ന് കണ്ടപ്പോഴേ മനസ്സിലായി , പഴകിയ സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത് ,അതുകൊണ്ട് സ്കൂൾ കുട്ടികൾ ആണെന്ന് അവന് മനസ്സിലായി , അവരെ ഒന്ന് മയ പെടുത്താൻ അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു , അത് കണ്ട അവർക്കും സമാദാനം ആയ പോലെ നിന്നു , എന്നാലും പേടി വിട്ടിട്ടില്ല ,,,,

അച്ചു : ഹായ് , ഞാൻ ഇവിടത്തെ പുതിയ താമസക്കാരൻ ആണ് , എന്തിനാ സുന്ദരികുട്ടികൾ വന്നേ ,,, അവൻ ചിരിയോടെ ചോദിച്ചു ,,, എന്നാൽ അവർ മറുപടി പറയാതെ അങ്ങനെ നിന്നു ,

അച്ചു : ഹേ പറയടോ , വന്ന കാര്യം പറഞ്ഞാൽ അല്ലേ അറിയൂ ,,,, അവൻ വീണ്ടും ചിരിയോടെ തന്നെ ചോദിച്ചു

വെ ,,, വെള്ളം ,,, എടുക്കാൻ ,, ആ 10 വയസ്സുകാരി പറഞ്ഞൊപ്പിച്ചു ,

അവൻ അത് കേട്ടതും വേഗം ഒരു പാട്ട വെള്ളം കോരി അവർക്ക് കൊടുത്തു ,, അവർ വേഗം കയ്യിലുള്ള ബോട്ടിലിലേക്ക് നിറച്ചു അവിടുന്നു പോയി , അവൻ അവരെ ഒരു നിമിഷം നോക്കി നിന്നു , അവൻ സ്വപ്നത്തിൽ കണ്ടത് അവൻ ഓർത്തു , പിന്നെ വേഗം അകത്തേക്ക് കയറി ഷർട്ടും മുണ്ടും ഇട്ട് ഡോക്യൂമെൻറ്സും എടുത്ത് അവിടുന്ന് ഇറങ്ങി .

9 മണിയോടെ തന്നെ ഒമറും ടീമും കോളേജിലേക്ക് എത്തി , PK ഗ്രൂപ്പ് ഓഫ് കോളേജസ് എന്ന വലിയ കവാടം കടന്ന് അവർ മുന്നോട്ട് പോയി ആദ്യം ലെഫ്റ്റ് സൈഡിൽ ആർട്സ് കോളേജും റൈറ്റ് സൈഡിൽ എഞ്ചിനീയറിംഗ് കോളേജും ആണ് , അത് കഴിഞ്ഞു കുറച്ചൂടെ മുന്നോട്ട് പോയാൽ ലെഫ്റ്റിൽ സ്പോർട്സ് കോളേജും കുറച്ചൂടെ മുന്നിൽ റൈറ്റ് സൈഡിൽ മെഡിക്കൽ കോളേജും പിന്നെ അവിടുന്ന് അല്പം മാറി കോളേജ് അഡ്മിനിസ്ട്രേഷൻ ഓഫീസ് കെട്ടിടവും ആണ് , ഒമറും കൂട്ടരും ആ കെട്ടിടത്തിലേക്ക് കയറി റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിക്ക് അടുത്തേക്ക് ചെന്ന് നിന്നു

“ ഹൌ ക്യാൻ ഐ ഹെല്പ് യൂ സാർ “… അവൾ ചോദിച്ചു

യാസിൻ : ഇവിടെ ഇപ്പോൾ ആരാണ് ചാർജ് ഉള്ളത് ,ഐ മീൻ എംഡി ഓർ സിഇഒ ,,,

“സാർ രണ്ട് പേരും വരാറുണ്ട് , ഇന്നിപ്പോ എത്താൻ സമയം ആകുന്നെ ഉള്ളു ,ഇപ്പൊ അവരുടെ പിഎ ഉണ്ട് ”

യാസിൻ : ഒകെ , എങ്കിൽ അവരെ ഒന്ന് വിളിക്കു പ്ലീസ് ,,,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.