നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1590

Part 12

Cover courtesy- Anas Muhammad

നിയോഗം 2 Dark World Part 12

സ്കാർലെറ്റിനെ ഒരു വിധം പിടിച്ചു വച്ചപ്പോൾ ആണ് എന്റെ ഒത്ത ഒരു എതിരാളി ആയിരുന്ന വിക്ടോറിയ ഹാളിലേക്ക് വന്നത്..

മരിച്ചു എന്ന് ഉറപ്പിച്ചവൾ.. അവൾ ഇതാ ജീവനോടെ വന്നു നിൽക്കുന്നു… എന്റെ നാക്ക് ഇറങ്ങി പോയ അവസ്ഥ ആയി..

ഇനി വിക്ടോറിയ സ്കാർലെറ്റിന്റെ ഒരു മൈൻഡ് ഗെയിം ആയിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു..
എന്നാൽ അവൾ കളി നിർത്തി എന്നല്ലേ പറഞ്ഞത്? ഞാൻ അവളെ ഒന്ന് കൂടി നോക്കി…

അന്ന് കണ്ട അതെ രൗദ്രഭാവം. വാൽ വെട്ടി വിറക്കുന്നു..

“നീ എന്തിനു ഇവിടെ വന്നു? ഇവർ നിന്നെ കൊന്നതല്ലേ വിക്ടോറിയ? രണ്ടാം ജൻമം കിട്ടിയതല്ലേ നിനക്ക്? ഓടി പോയ്കൂടായിരുന്നോ?”

സ്കാർലെറ് അവളോട് ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല..

വിക്ടോറിയ കൈ മടക്കി അവളുടെ കയ്യിലെ നഖങ്ങൾ നോക്കി.. വല്ലാത്ത ഒരു ചിരി ചിരിച്ചു.. പകയുള്ള ചിരി.. അവൾ എന്നെ ഒന്ന് നോക്കി.. ചുവന്ന കണ്ണിൽ ദേഷ്യം.. അവൾ മെറിനെ ഒന്ന് നോക്കി..
മെറിൻ അല്പം പതറി അവളുടെ നോട്ടം കണ്ടിട്ട്..

അവൾ സ്കാർലെറ്റിനെ നോക്കി മുൻപോട്ട് കുതിച്ചു.. എന്റെ നേരെ അല്ല.

ചീറ്റിക്കൊണ്ടു മുൻപോട്ട് ഓടിയ വിക്ടോറിയ വായുവിൽ ഒന്ന് മലക്കം മറിഞ്ഞു ഇരുകാലുകളും കൊണ്ട് സ്കാർലെറ്റിന്റെ നെഞ്ചിൽ ശക്തമായി ചവുട്ടി..

അവൾ തെറിച്ചു ഭിത്തിയിൽ അടിച്ചു നിലത്തു വീണു.. വിക്ടോറിയ നിലത്തു ബാലൻസ് ചെയ്തു നിന്ന് അവളെ നോക്കി ഒന്ന് അലറി..

ഞാൻ വായ പൊളിച്ചു പോയി.. മെറിൻ എന്റെ അവസ്ഥയിൽ തന്നെ ആയിരുന്നു.. ഇവർ ശത്രുക്കൾ ആണോ? അവൾ എന്നെ കൊല്ലാൻ വന്നു എന്നാണല്ലോ പറഞ്ഞത്?

സ്കാർലെറ് നിലത്തു നിന്നും എണീക്കുന്നതിനു മുൻപേ തന്നെ വിക്ടോറിയ അവളെ എടുത്തു വലിച്ചു പൊക്കി എറിഞ്ഞു…

അവൾ തെറിച്ചു പോയ ഒപ്പം അവളും കാലു കുത്തി പൊങ്ങി ചാടി അവളുടെ നെറ്റിയിൽ തന്നെ കാൽമുട്ട് വച്ച് കുത്തി..

മലർന്നു അടിച്ചു വീണ സ്കാർലെറ്റിന്റെ കാലിൽ പിടിച്ചു ചുഴറ്റി അവൾ ഭിത്തിയിൽ അടിച്ചു.. അവൾ വേദനിച്ചു കരഞ്ഞു നിലത്ത് വീണു.

വല്ലാത്ത വേഗത.. മരണത്തിൽ നിന്നും വന്നവൾക്ക് എങ്ങനെ ആണോ ഇത്ര ശക്തി.. അവൾ കൃതിരിൻ ആണെന്നുള്ള കാര്യം ഞാൻ ഓർത്തു.

“അടുത്തത് നീ….!”

വിക്ടോറിയ എന്റെ നേരെ ചീറ്റിയപ്പോൾ എനിക്ക് പുഞ്ചിരി ആണ് വന്നത്..

ഞാൻ ട്രിനിറ്റിയെ നോക്കി.. അവളുടെ ഭാവം ഇപ്പോഴും എനിക്ക് വ്യക്തം അല്ല. ലിസ വല്ലാതെ തളർന്നു ഇരിക്കുന്നു.. അവൾക്ക് വയറിൽ മുറിവുകൾ ഉണ്ട്.. ചോര ഒഴുകുന്നു.. അവളുടെ ക്ഷീണിച്ച നോട്ടം എന്റെ നേരെ വന്നു.

സ്കാർലെറ് എഴുന്നേറ്റു നിന്നു. മുഖത്ത് ഗൗരവം.. അവൾ ചിറക് ഒന്ന് വീശി അടിച്ചു..

“നിനക്ക് എന്നെ തോൽപ്പിക്കാൻ ആകും എന്ന് തോന്നുന്നുണ്ടോ?”

അവൾ വിക്ടോറിയയെ നോക്കി മുരണ്ടു..

വിക്ടോറിയ നിലത്തേക്ക് ഇരുന്നു കുതിച്ചു പൊങ്ങി കറങ്ങി അവളുടെ നേരെ പറക്കുന്നത് പോലെ ചെന്നു..

37 Comments

  1. എത്ര വായിച്ചാലും പൂതി തീരുന്നില്ല…
    പ്രിയ മാലാഖെ…. ❤️❤️❤️

  2. ?❤️?❤️?❤️

  3. ❤❤❤❤❤

  4. Adutha part varrille

  5. സൂര്യൻ

    ??‍♂️?

  6. ഫാൻഫിക്ഷൻ

    ❤❤❤❤❤

  7. Bro oru rakshayillaa…kadha theeralle ennan vicharikkunnath…that much loved it??? nigde writing skill aparam …the way of thinking…. hats off bro???keep going like this

  8. നിധീഷ്

    ❤❤❤❤❤

  9. avasanichonu orthu pedichu poyi,

    Last തുടരും ennu kandappol aanu samadhanam aayathu.

    Super

  10. u r a blessed writer.. keep writing. best wishes

  11. സൂപ്പർ

  12. Parthasaradhy [ ParthuZz ]

    ?

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    എന്നെ….. കൊല്ലാതിരിക്കാൻ പറ്റോ….???

    1. Parthasaradhy [ ParthuZz ]

      ഇല്ലാ….

    2. Prince of darkness

      നിങ്ങൾ ഇപ്പോ കോഴിക്കോട് ആണോ അതോ പാലക്കാടോ

  14. Bro niyogam 3 apollla varuna

  15. മൊയലാളി…
    ഞാന്‍ ഒരു മെയില്‍ വിട്ടിട്ടുണ്ട്…

  16. മൃത്യു

    Wow❤️❤️❤️❤️❤️❤️
    കിടിലം ????

  17. ♥️♥️♥️

  18. ❤️❤️❤️❤️

  19. ആഹാ.. രോമാഞ്ചം കൊള്ളിക്കുന്ന ഫൈറ്റ് സീൻ.. prithyegich റോഷന് ക്വീൻ..
    അത്പോലെ ഡെൽറ്റ ഓടിവരുന്ന ഭാഗം.. meyvoon ക്വീൻ വരുന്നത്.. അതുപോലെ എല്ലാം.. ഹൊ വയ്കുമ്പോ തന്നെ രോമം പൊങ്ങി പോകും..
    സ്നേഹത്തോടെ❤️

  20. ?സിംഹരാജൻ

    ❤?❤?

  21. Oru part ode kazhinja 3rd season tharule kamukka?
    The fate of angels❤️

  22. ബുഹ് ഹ ഹ് ഹ

  23. ❤️❤️❤️

Comments are closed.