നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“വിളിക്ക് ഇനിയും ആളുകളെ….! “

സ്കാർലെറ് അത് പറഞ്ഞു ഞങ്ങളെ നോക്കി..അതിനു ശേഷം മുകളിലേക്ക് പൊങ്ങി അലറി…..

ഞാൻ ട്രിനിറ്റിയെ നോക്കി.. കുറ്റബോധമോ എന്തൊക്കെയോ ആണ് മുഖത്ത്.. ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ഭാവം..

മെറിൻ ഇപ്പോഴും കമ്പികളിൽ പിടിച്ചു ദുർബലം ആയി കുലുക്കി നോക്കുന്നുണ്ട്.. ലിസക്ക് വല്ലാതെ പരിക്ക് പറ്റി അവൾ ചെരിഞ്ഞു കിടക്കുന്നു..

ശക്തി കൊണ്ട് കാര്യം ഇല്ല.. തോൽവിയിലേക്ക് ആണ് എന്റെ പോക്ക്.. ഞാൻ കാരണം ഇനിയും ജീവനുകൾ പൊലിയും..

ഞാൻ മെല്ലെ എഴുന്നേറ്റ് കീറിയ ജാക്കറ്റ്‌ ഊരി വലിച്ചു എറിഞ്ഞു..

ഞാൻ സ്കാർലെറ്റിനെ നോക്കി.. കിരീടം ഉറപ്പിച്ചു വച്ചു അവൾ നിലത്തേക്ക് വന്നു..

വിക്ടോറിയ എഴുന്നേറ്റ് നിന്ന് എന്നെ നോക്കി.. ഞാൻ അവളെയും..

ഞാൻ മുൻപോട്ട് ചെന്നു.. അവൾ പുച്ഛത്തോടെ എന്നെ നോക്കി ഇടത്തെ ചിറക് ആഞ്ഞു വീശി.. ഞാൻ കുനിഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറി..

അവൾ വെട്ടിത്തിരിഞ്ഞു കൈ വീശി.. അവളുടെ കയ്യിലെ നഖങ്ങൾ എന്റെ കണ്ണിനു നേരെ.. ഞാൻ ആ കയ്യിൽ പിടിച്ചു വച്ചു. ശക്തിയിൽ തന്നെ..

അവൾ എന്നെ ഒന്ന് നോക്കി.. ഇരു കൊമ്പുകളും എന്റെ നെഞ്ചിനു നേരെ ആണ് വന്നത്.. ഞാൻ അതിനും മുൻപേ നിലത്തേക്ക് അമർന്നു.. എണീറ്റത് അവളുടെ താടിക്ക് ഒരു ഹുക് പഞ്ച്‌ കൊടുത്തു കൊണ്ടാണ്..

അപ്പോഴേക്കും അതി ശക്തമായ ഒരു കിക്ക്‌ വിക്ടോറിയ അവളുടെ തലക്ക് തന്നെ അടിച്ചിരുന്നു..

വേഗതയിൽ മുന്നോട്ടു നീങ്ങിയ ഞാൻ ചാടി പൊങ്ങി ഒരു റൌണ്ട് ഹൗസ്‌ കൂടി അടിച്ചു.. അതും അവളുടെ കഴുത്തിൽ ആണ് കുടുങ്ങിയത്..

ഒരു വേദനയുടെ ശബ്ദത്തോടെ പുറകോട്ട് മലച്ചു ചിറക് വിടർത്തി നിന്ന അവളുടെ പുറകിലേക്ക് ഞാൻ വെട്ടി കയറി..
കയറിയപാടെ അവളുടെ അരക്കെട്ടിൽ ഞാൻ കാലുകൾ കൊണ്ട് ചുറ്റി,, കൈ കൊണ്ട് അവളുടെ ചിറകിനെയും കൊമ്പിനെയും കൂട്ടി ചുറ്റി പിടിച്ചു.

ഇപ്പോൾ അവളുടെ ചിറകും കൊമ്പുകളും എന്റെ കയ്യിൽ ആണ്.. അവൾ ദേഹം ഇട്ടു അടിച്ചു എന്നെ വിടുവിക്കാൻ നോക്കി.. ശക്തമായ കുതർച്ച..!

“വിക്ടോറിയ…അവളുടെ കിരീടം.. അത് ഊരി മാറ്റ്..”

ഞാൻ സർവ ശക്തിയും എടുത്തു അവളെ പിടിച്ചുകൊണ്ടു അലറി…

വിക്ടോറിയ പാഞ്ഞു വന്നു… സ്കാർലെറ് ഇരുകൈകളും കൊണ്ട് അവളുടെ കൈകൾ പിടിച്ചു വച്ചു.. അവൾക്ക് അതിൽ നിന്നും കുതറി മാറാൻ കഴിഞ്ഞില്ല…

“നീയൊക്കെ എന്നെ എത്ര നേരം പിടിച്ചു വെക്കും?”

അവൾ വളരെ ശാന്തം ആയിട്ടാണ് ചോദിച്ചത്.. ചോദിച്ചു കഴിഞ്ഞ ഉടനെ അവൾ ഒന്ന് കൂടി കുടഞ്ഞു…

വിക്ടോറിയ അവളുടെ കാലുകൾ പൊക്കി ചാടി സ്കാർലറ്റിന്റെ കഴുത്തിൽ കുടുക്കി.. അവളുടെ വാല് വച്ചു അവളുടെ കാലുകളിൽ ചുറ്റി.. അത് കണ്ട ഞാനും പിടുത്തം മുറുക്കി..

ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു താഴേക്ക് വീണു.. ഞാൻ പിടി വിട്ടില്ല. സ്കാർലെറ്റിനെ ഞങ്ങൾ ഇടയിൽ വച്ച് മുറുക്കി ലോക്ക് ചെയ്തു.. അവൾക്ക് അനങ്ങാൻ പോലും കഴിയാതെ. അവൾ അപ്പോഴും കുതറി.. ഞാൻ വിട്ടില്ല..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.