നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

എന്നെ വേട്ട മൃഗങ്ങളെ പോലെ അവർ ആക്രമിച്ചു.. ഞാൻ കയ്യും കാലും വച്ച് പ്രതിരോധിച്ചു എങ്കിലും അവരുടെ കൂർത്ത വാലുകൾ എന്റെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി..

ഒരാൾ എന്റെ നെഞ്ചിൽ കയറി നിന്ന് വാൾ കുത്തനെ പിടിച്ചു പൊക്കി ആഞ്ഞു കുത്താൻ ഒരുങ്ങി..

അതോടൊപ്പം തന്നെ എന്റെ കൈകാലുകൾ അവർ വലിച്ചു പിടിച്ചിരുന്നു.. എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല… ഒരാൾ കിരീടം വലിച്ചു എടുക്കാൻ നോക്കി എങ്കിലും ഞാൻ അത് മുറുക്കെ പിടിച്ചു.

മരണം തൊട്ടു മുൻപിൽ.. സ്കാർലെറ് ചിറക് അടിച്ചു കുതറി എങ്കിലും അവളെയും അവർ വിട്ടില്ല…

എന്റെ നെഞ്ചിൽ നിന്നവൾ വാൾ പൊക്കി അലറി..

പെട്ടെന്ന്…..

“വൂഷ്……..!”

മൂളുന്ന ഒരു ശബ്ദത്തോടൊപ്പം പാഞ്ഞു വന്ന സ്വർണ നിറത്തിൽ ഉള്ള ഒരു അസ്ത്രം അവളുടെ ഹൃദയം തകർത്തു കടന്നു പോയി ഭിത്തിയിൽ തറച്ചു നിന്ന് വിറച്ചു…

എല്ലാവരും ഞെട്ടി വാതിൽക്കലേക്ക് നോക്കി…

എന്റെ നെഞ്ചിൽ നിന്നവൾ വാൾ കൈയ്യിൽ പിടിച്ചു കൊണ്ട് തന്നെ പുറകോട്ട് മറിഞ്ഞു വീണു.. വാൾ തെറിച്ചു പോയി..

ഞാൻ തല പൊക്കി വാതിൽക്കലേക്ക് നോക്കി… വാ പൊളിഞ്ഞു പോയി.. വന്നത് ആരാണെന്നു അവൾ എനിക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലായിരുന്നു.. ഞാൻ ഇത്ര നാളും കാണാൻ കാത്തിരുന്ന ആൾ…

എന്ത് കൊണ്ടാണ് ഡാർക്ക് എയ്ഞ്ചലിനെ എയ്ഞ്ചൽ എന്ന് വിളിച്ചത് പോലെ ഇവളെ എന്തുകൊണ്ടാണ് വൈറ്റ് എന്ന് വിളിച്ചത് എന്ന് എനിക്ക് മനസിലായി..

അവൾ റൂമിലേക്ക് കയറി വന്നു…

ഡാർക്ക് എയ്ഞ്ചൽ എങ്ങനെ ആണോ അതിന്റെ വെളുത്ത രൂപം..

വെളുത്ത ഗൗൺ പോലെ ഉള്ള വേഷം, വെളുത്ത വെള്ളച്ചാട്ടം പോലെയുള്ള മുടി. നീല കണ്ണുകൾ, തലയിൽ വെളുത്ത കൊമ്പുകൾ.

പുറകിൽ വലിയ വെളുത്ത ചിറക്.. എല്ലാം ഒരുപോലെ.. എന്നാൽ അവൾക്ക് ചിറകിന്റെ ഒപ്പം കൊമ്പുകൾ ഇല്ല എന്ന കാര്യം ഞാൻ ശ്രദ്ധിച്ചു..

അവളുടെ കയ്യിൽ ഒരു വലിയ വില്ല് ഉണ്ടായിരുന്നു.. പുറകിൽ ഒരു വലിയ വാളും.

വില്ലിൽ ഇടാൻ അമ്പുകൾ ഇല്ലല്ലോ എന്ന് ഞാൻ ആലോചിച്ചപ്പോഴേക്കും അവൾ വില്ലിന്റെ ചാൺ വലിച്ചപ്പോൾ അതിൽ സ്വർണ നിറമുള്ള ഒരു അസ്ത്രം തെളിഞ്ഞു വന്നു… എന്റെ കണ്ണ് മിഴിഞ്ഞു പോയി.

“വൂഷ്….”

അടുത്ത അസ്ത്രം എന്റെ കൈ പിടിച്ചു വച്ച പെണ്ണിന്റെ തല തുളച്ചു ആണ് പോയത്.. അവളും നിലത്തു വീണു..

ഇതോടെ ഇരയെക്കണ്ട കഴുതപ്പുലി കൂട്ടങ്ങളെ പോലെ അവർ എന്നെവിട്ട് വൈറ്റിന് നേരെ ചീറ്റി ചാടി.. രണ്ടോ മൂന്നോ ആളുകൾ കൂടി പുറത്തു നിന്നും ഓടി വന്നു.

അതെ സമയം സ്കാർലെറ് അവളെ ചുറ്റി പിടിച്ചിരുന്നവരെ കുടഞ്ഞു എറിഞ്ഞു..

എന്നാൽ വന്ന പെണ്ണുങ്ങൾ മോശക്കാർ അല്ലായിരുന്നു..

അവർ വായുവിൽ ഉയർന്നു ചാടി കൂർത്ത നഖങ്ങൾ വച്ചും വാലുകൾ വച്ചും വച്ചും കയ്യിലെ വാൾ വെച്ചും വല്ലാത്ത വേഗതയിൽ ആക്രമിച്ചു കൊണ്ടിരുന്നു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.