നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

മെറിൻ എങ്ങനെ എങ്കിലും സെല്ലിന്റെ പുറത്തു കടക്കാൻ നോക്കി മടുത്തിരുന്നു.

അടുത്ത് കിടക്കുന്ന ട്രിനിറ്റിയെ ബന്ധിച്ച എന്തോ ഒരു ലൊഹകെട്ടുകൾ അവൾക്ക് അനക്കാൻ കഴിഞ്ഞില്ല..

മുറിവേറ്റ ലിസ, അനാബെൽ രണ്ടുപേരും ചെരിഞ്ഞു കിടക്കുന്നു..

വിക്ടോറിയ അഴികളിൽ പിടിച്ചു നോക്കി നിൽക്കുന്നു.. അവളുടെ തോളിൽ നിന്നും ചോര വരുന്നുണ്ട്.. അവൾ ഇടക്ക് മെറിനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്നതും ഉണ്ട്.

റോഷൻ സ്കാർലെറ്റിന്റെ അടിച്ചു ഒതുക്കി കെട്ടിയിട്ടപ്പോൾ ആണ് അടുത്ത മൂന്നുപേർ വന്നത്.. ട്രിനിറ്റിയുടെ മുഖഭാവത്തിൽ അവർ അപകടകാരികൾ ആണെന്ന് മനസിലായി..

സെല്ലിലേക്ക് വന്നവൾ റോഷന്റെ ആക്രമണത്തിൽ നിലത്തു വീണത് കണ്ടപ്പോൾ അവൾ ട്രിനിറ്റിയെ നോക്കി.. അവൾ മെറിനെ നോക്കി.. മെല്ലെ ഒന്ന് പുഞ്ചിരിച്ചു..

മെറിൻ റോഷനെ നോക്കി.. അല്പം വിയർത്ത രൂപം..ബനിയന്റെ ഉള്ളിൽ മുറുകി കിടക്കുന്ന ആരും കൊതിക്കുന്ന ശരീരം.. കുറച്ചു മുറിഞ്ഞിട്ടും ഉണ്ട്.. അവന് ഇവർ വന്നിട്ടും ഒരു കൂസൽ പോലും ഇല്ലാത്തത് അവൾ ശ്രദ്ധിച്ചു..

പണ്ടത്തെ ഒരു പാവം പയ്യനിൽ നിന്നും ഈ ലെവൽ മാറ്റം.. അവനെ ആദ്യമായി കണ്ടപ്പോൾ അവന്റെ മുഖത്തെ വേദനയും സങ്കടവും മെറിന്റെ മനസ്സിൽ വന്നു..

വല്ലാത്ത ഒരു ആരാധനാ തോന്നുന്നു അവനോട്.. മെറിൻ ട്രിനിറ്റിയെ നോക്കി.. അവളുടെ നീല കണ്ണുകൾ റോഷനെ ആണ് നോക്കുന്നത്… അതിലും ആരാധന തന്നെ ആണ്..

“റോഷൻ.. വി ലവ് യു…”

അവൾക്ക് അതാണ് പറയാൻ തോന്നിയത്.. അവൻ അത് കേട്ട് മുഖം അല്പം ചെരിച്ചു പുഞ്ചിരിച്ചത് അവൾ കണ്ടു..

****

റോഷൻ.. വി ലവ് യു…”

പുറകിൽ നിന്നും മെറിൻ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വന്നു…

അതെ സമയം ആണ് അവൾ നിലത്തു നിന്നും എണീറ്റ് കുതിച്ചു വന്നത്.. അവൾ തല നേരെ പിടിച്ചു വയർ ഭാഗം ലക്ഷ്യം ആക്കി കുതിച്ചു വന്നു.

അതെ വേഗതയിൽ ഞാൻ ചാടി ഉയർന്നു.. അവൾ അത് പ്രതീക്ഷിച്ചില്ല.. ഉന്നം പിഴച്ചു.. അവൾ ഇരുമ്പിന്റെ സെല്ലിൽ പിടിച്ചു നിന്നു…

എനിക്ക് ആ അവസരത്തിൽ പോലും ചിരിയാണ് വന്നത്..

പക്ഷെ അവൾ സെല്ലിന്റെ വിടവിൽ കൂടി മെറിന്റെ നേരെ കൈ ഇട്ടു വീശി..

“ആവ്വ് ആആ…..”

മെറിന്റെ വേദന നിറഞ്ഞ കരച്ചിൽ.. മെറിൻ ചാടി മാറി എങ്കിലും അവളുടെ വയറിൽ ആണ് കയ്യിലെ നഖങ്ങൾ കൊണ്ടത്..

അതോടെ എനിക്ക് പ്രാന്ത് പിടിച്ചു…

അവൾ തിരിഞ്ഞു പാഞ്ഞു വീണ്ടും എന്റെ നേരെ വന്നു ശക്തം ആയി നെഞ്ച് നോക്കി ചവുട്ടി..

ഞാൻ അതിൽ നിന്നും മിന്നൽ പോലെ ഒഴിഞ്ഞു അവളുടെ പുറകിലേക്ക് വെട്ടി കയറി..

അവളുടെ നിലത്തു കുത്തിയ കാലിൽ ഒന്ന് ചവുട്ടി അവളുടെ വാലിൽ പിടിച്ച ശേഷം എത്ര ശക്തി എനിക്ക് ഉണ്ടോ അത്രക്കും ശക്തിയിൽ ഞാൻ അവളെ വലിച്ചു സെല്ലിന്റെ ഇരുമ്പു അഴികളിലേക്ക് അടിച്ചു..

വല്ലാത്ത ഒരു കരച്ചിൽ അവിടെ മുഴങ്ങി.. ബാക്കി രണ്ടുപേർ ഞെട്ടി പുറകോട്ട് പോയി.. നിലത്തു വീണു ചുരുണ്ടു കിടന്ന അവളെ ഞാൻ മുരണ്ടു കൊണ്ട് ഒരു കൈ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു അവളെ അങ്ങനെ പൊക്കി പിടിച്ചു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.