നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

ആ മൂന്ന് രത്‌നങ്ങളിൽ നിന്നും മിന്നൽ പോലെ വന്ന രശ്മികൾ ഒരുമിച്ചു ചേർന്ന് സ്കാർലെറ്റിന്റെ ദേഹത്ത് പതിച്ചു.

സ്കാർലെറ് ആലർച്ചയോടെ കണ്ണ് പൊത്തി ഭിത്തിയിലേക്ക് ചാരിയപ്പോൾ അതെ പോലെ തന്നെ അലറി വിളിച്ചു കൊണ്ട് മീനു ആ വാൾ സ്കാർലെറ്റിന്റെ വയറിലേക്ക് കുത്തി ഇറക്കി…

അവളുടെ വയറും തുളച്ചു പോയ വാൾ ഭിത്തിയിൽ കയറി എന്ന് എനിക്ക് തോന്നി..

സ്കാർലെറ്റ് അലറി കരഞ്ഞു..

അതിന് ശേഷം ആകെ നിശബ്ദത… ഞാൻ ശ്വാസം പോലും വലിക്കാൻ മറന്നു നിന്നു…

വാൾ കുത്തി ഇറക്കി മീനു സ്കാർലെറ്റിന്റെ നോക്കി അലറി വിളിച്ചു.. അതിനു ശേഷം വാളിൽ നിന്നും പിടി വിട്ട് മയങ്ങി നിലത്തേക്ക് വീണു…

സ്കാർലെറ് വയറിൽ വാൾ ഇറങ്ങിയതും അവളുടെ സാധാ രൂപം കൈവരിച്ചു…

വയറിൽ നിന്നും കൊഴുത്ത ചോര ചീറ്റി വരുന്നു.. അവൾ വേദനയോടെ വാൾ പിടിച്ചു വലിച്ചു ഊരാൻ നോക്കി.. അവൾക്ക് പറ്റുന്നില്ലായിരുന്നു..

അവൾ കരഞ്ഞു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി..

ക്വീൻ ഒരു പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ ഒരു സ്ട്രാപ്പ് പോലെ ഒരു വസ്തു കെട്ടി.. അതിൽ ഒരു ഇളം നീല കല്ലും…

അത് അവളിലേക്ക് വന്നതോടെ വല്ലാത്തൊരു ശാന്തത അവളിൽ നിറഞ്ഞു…

ഉടനെ മെല്ലിറ്റ മുൻപോട്ട് ചെന്നു ഒരു കൊച്ചു കുപ്പിയിലെ ദ്രാവകം അവളെ ബലമായി കുടിപ്പിച്ചു..

അത് കുടിച്ചതോടെ അവൾ മയങ്ങി വീണു.. അവർ അവളെ താങ്ങി… വാൾ വലിച്ചു ഊരി.. അത് ഭിത്തിയിലേക്ക് കയറിപോയിരുന്നു.. അവളെ താങ്ങി അവർ നിലത്ത് കിടത്തി..

മെല്ലിറ്റ അവളുടെ വയറിലെ മുറിവിൽ എന്തോ തേച്ചു പിടിപ്പിച്ചപ്പോൾ ചോര വരുന്നത് നിന്നു..

മെല്ലിറ്റ മയങ്ങി വീണു കിടന്ന മീനുവിന്റെ തലയിലെ കിരീടം ഊരിമാറ്റി ഒരു കറുത്ത ബോക്സിൽ അടച്ചു വച്ചു.

അതിന് ശേഷം എന്റെ അടുത്ത് വന്നു. അവൾ ആ മരുന്ന് തന്നെ എന്റെ വയറ്റിലും തേച്ചു..

എനിക്ക് ഒന്നും മനസിലായില്ല.. ബോധം മറഞ്ഞു കിടക്കുന്ന മീനു.. ഇപ്പോൾ ഇവിടെ എന്താണ് നടന്നത്?

“എല്ലാം കഴിഞ്ഞു റോഷൻ….ഇനി പേടിക്കാൻ ഇല്ല..”

പിന്നിൽ നിന്നും കിളിനാദം… ഞാൻ തിരിഞ്ഞു നോക്കി. വൈറ്റ് എയ്ഞ്ചൽ.. അവളുടെ വയറിലെ മുറിവ് കാണാൻ ഇല്ല.. ചോര മയം കാണുന്നുണ്ട്.

ഞാൻ അവളെ നോക്കി.. എന്നെ നോക്കി പുഞ്ചിരിക്കുന്ന ക്വീനിനെ നോക്കി.. ഡെൽറ്റയും ട്രിനിറ്റിയും സ്കാർലെറ്റിന്റെ കൈയിൽ ഒരു ലോക്ക് പോലെ ഒരു വസ്തു പിടിപ്പിച്ചു.

ഞാൻ ഷോക്കിൽ നിന്നും ഉണർന്നു ഓടി മീനുവിന്റെ അടുത്ത് ചെന്നു.. അവൾ മയങ്ങി കിടക്കുകയാണ്..

“മീനുസെ??”

ഞാൻ തട്ടി വിളിച്ചു.. അനക്കം ഇല്ല. ഞാൻ തല പൊക്കി നോക്കി.. മെറിൻ അനങ്ങാതെ കണ്ണ് മിഴിച്ചു നിൽക്കുന്നു..

“അവൾ ഇനി പെട്ടെന്ന് ഉണരില്ല.. സമയം എടുക്കും.. അവൾക്ക് ഒന്നും ഓർമ ഉണ്ടാവുകയും ഇല്ല….”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.