നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

പുറകിൽ മെറിന്റെ ശബ്ദം.. അവൾക്ക് ഞാൻ കളിക്കുന്ന കളി പിടുത്തം കിട്ടി.. അവൾ അവളുടെ ഭാഗവും ചെയ്തു.

സ്കാർലെറ് ദേഷ്യം കൊണ്ട് വിറച്ചു..
എന്നെ തള്ളി മാറ്റി ഭിത്തിയുടെ അടുത്ത് പോയി അലറിക്കൊണ്ട് ഇരു കൊമ്പുകളും ഭിത്തിയിൽ കുത്തി ഇറക്കി.. അത് കണ്ടു ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഭാവമാറ്റം വരാതെ നിന്നു..

ഞാൻ തിരിഞ്ഞു മെറിനെ നോക്കി ചിരിച്ചു.. അവളെ എങ്ങനെയെങ്കിലും പഴയ രൂപത്തിൽ ആക്കണം.. അതിന് അവളുടെ തല വച്ച് കളിക്കണം…

അവൾ ദേഷ്യത്തോടെ ഒരു ഗ്ലാസ് ചേമ്പർ അടിച്ചു പൊട്ടിച്ചു അതെടുത്തു ഭിത്തിയിൽ എറിഞ്ഞു.. അലറി..

“ആരെ കാണിക്കാൻ ആണ് ഇതൊക്കെ? നിന്റെ ബ്രീഡ് ശക്തി കൂടിയ ബ്രീഡ് അല്ലെ? സാധാ മനുഷ്യനെ തോൽപ്പിക്കാൻ നിന്റെ കുറെ മൈൻഡ് ഗെയിംസ്, ചിറക്, കൊമ്പ്.. ഹഹഹ.. ചിരി വരുന്നു.. “

ഞാൻ അലറി ചിരിച്ചു.. അവൾ ഇപ്പോൾ ഒരു പിടി പിടിച്ചാൽ എന്റെ ജീവൻ പറന്നു പോകും.. ഉറപ്പാണ്. അത്ര ദേഷ്യത്തിൽ ആണ് അവൾ..

അവൾ പാഞ്ഞു എന്റെ മുൻപിൽ വന്നു.. മിന്നൽ പോലെ..

“നിനക്ക് എന്താ വേണ്ടത്??? പറ.. പറ…??????”

അവളുടെ അലർച്ച എന്റെ ചെവി കൂവിച്ചു.

“നിന്റെ സാധാ രൂപത്തിൽ. അതായതു മനുഷ്യ രൂപത്തിൽ വാ.. എന്നിട്ട് നമുക്ക് യുദ്ധം ചെയ്യാം..
എന്നോട് നേരിട്ട്.. ഞാൻ നിരായുധൻ ആണ്.. ഇതൊരു വെല്ലു വിളി ആണ്.. പറ്റുമോ നിനക്ക്? “

ഞാൻ അവളെ നോക്കി.. അവൾ എന്തോ ആലോചിച്ചു..

“ഫൈൻ.. ഞാൻ മനുഷ്യ രൂപത്തിൽ ആകും. അതിനു ശേഷം നിന്നോട് യുദ്ധം ചെയ്യും..വെല്ലുവിളി സ്വീകരിച്ചു…”

അവൾ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞു എന്നെ നോക്കി..

ഞാൻ ചിരിച്ചു..എനിക്ക് വേണ്ടത് ഇതായിരുന്നു.

അവൾ പുറകോട്ട് പോയി മുകളിലേക്ക് നോക്കി കണ്ണടച്ച് നിന്നു.. അവളെ ഒന്ന് വിറച്ചു നിമിഷ നേരം കൊണ്ട് അവൾ പഴയ രൂപത്തിൽ ആയി.. ആരെയും മയക്കുന്ന രൂപവതി..

ചുവന്ന വേഷം.. ഹീലുള്ള ഷൂസ്, ലീതെർ ജീൻസ്, ചുവന്ന അരപ്പട്ട, മുറുകി കിടക്കുന്ന ജാക്കറ്റ്‌, വെള്ളച്ചാട്ടം പോലെ ചുവന്ന മുടി.. നീല കണ്ണുകൾ…

“മതിയോ? “

അവൾ എന്നെ നോക്കി ചിരിച്ചു..

പക്ഷെ അപ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്.. അവളുടെ തലയിൽ കിരീടം ഉണ്ട്.. അതിൽ ആ കല്ലും… അതിന്റെ കാര്യം ഞാൻ പറഞ്ഞില്ല..

എന്നാലും.. കുഴപ്പമില്ല.. എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

അവളുടെയും…

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.. അതെ എനിക്ക് ഓർമ ഉള്ളു.. എന്റെ നെഞ്ചിലേക്ക് കൂടം കൊണ്ട് അടിച്ചത് പോലെ എടുത്തു അടിച്ചത് പോലെ ഞാൻ തെറിച്ചു വന്നു മലർന്നു അടിച്ചു വീണു…

അങ്ങനെ പത്തോളം നിമിഷം മരിച്ചത് പോലെ കിടന്നു ഒന്ന് തല പൊക്കി നോക്കി..
അവൾ എന്നെ കിക്ക്‌ ചെയ്ത കാൽ പൊക്കി പിടിച്ചു അങ്ങനെ തന്നെ നിൽക്കുന്നു…

ഞാൻ മെല്ലെ കൈകുത്തി എഴുന്നേറ്റപ്പോൾ അവൾ മെല്ലെ കാലു താഴ്ത്തി..

കൈ കെട്ടി നിന്നു.. ഞാൻ മെല്ലെ എഴുന്നേറ്റു…

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.