നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“ഞാൻ മരിക്കുന്നതോടു കൂടി എല്ലാം അവസാനിക്കും.. എന്റെ ആത്മാവിന്റെ പുറകെ ഒരു ഡാർക്ക് എയ്ഞ്ചലും വരില്ലല്ലോ.. എന്നെ സ്നേഹിക്കുന്നവരെ രക്ഷിക്കാൻ ഇതേ മാർഗം ഉള്ളു….”

ഞാൻ അത് പറഞ്ഞു തിരിഞ്ഞു മെറിനെ നോക്കി.. ട്രിനിറ്റിയെയും നോക്കി.

“ഡോണ്ട് ടു ദിസ്…..”

മെറിൻ കരഞ്ഞു കൊണ്ട് അഴികളിൽ പിടിച്ചു.. ട്രിനിറ്റി കണ്ണടച്ചപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ കുത്തികുത്തി ഒഴുകി..

വിക്ടോറിയ അനങ്ങാതെ നിൽക്കുന്നു.. ലിസ വീണ്ടും എണീറ്റ് ഇരുന്നിട്ടുണ്ട്..

അവൾ അനാബെല്ലിന്റെ ഒരു മുറിവ് ഷർട്ട് കീറി കെട്ടി കൊടുത്തിരുന്നു.. അവളുടെ മുഖത്തും അപക്ഷേ.. അത് ചെയ്യരുത് എന്ന്..

അവരിൽ ഒരാൾ ചെന്ന് ഞാൻ തട്ടി തെറിപ്പിച്ച സ്കാർലെറ്റിന്റെ കിരീടം എടുത്തു.. അത് കണ്ടപ്പോൾ സ്കാർലെറ് പകപ്പോടെ എന്നെയാണ് നോക്കിയത്..

“നമുക്ക് വേണ്ടത് കിട്ടി.. അവനെ കൊല്ലുക.. അതോടെ നമ്മൾ ഈ ഗ്രഹം വിടും…”

അതിൽ ആദ്യം വന്നയാൾ പറഞ്ഞു. സന്തോഷത്തോടെ…

“ഇല്ല.. ഇല്ല അവനെ കൊല്ലരുത്.. ഞാൻ ആണ് പറയുന്നത്.., എന്റെ കിരീടം തൊടരുത്..”

സ്കാർലെറ് പുറകിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..

“നിന്നെ ആര് വില കൽപ്പിക്കുന്നു? നിനക്ക് ഞങ്ങളുടെ അംഗസംഖ്യ കൂടുതൽ ആയതു കൊണ്ട് ഞങ്ങളെ ഒന്ന് തൊടാൻ പോലും പറ്റില്ല.. ഈ രത്‌നം മതി ഞങ്ങൾക്ക് അവന്റെ ജീവനും…”

ഒരുവൾ സ്കാർലെറ്റിനോട് വിളിച്ചു പറഞ്ഞു.. ഞാൻ ചിരിച്ചു.. അവർ സ്കാർലെറ്റിന് എതിരെ തിരിഞ്ഞിരിക്കുന്നു.

“കൊന്നോളൂ…”

ഞാൻ നിലത്തു ഇരുന്നു തല കുനിച്ചു കാണിച്ചു കൊടുത്തു..
അതിൽ ഒരുവൾ വാൾ കയ്യിൽ എടുത്തു കൊണ്ട് മുൻപോട്ട് വന്നു..

അവൾ വാൾ എന്റെ കഴുത്തിൽ മുട്ടിച്ചു..

“അവസാനമായി എന്തെങ്കിലും പറയാൻ ഉണ്ടോ??”

അവൾ ചോദിച്ചു.

“ആ സെല്ലിൽ ഉള്ളവരെ തൊടരുത്.. “

ഞാൻ മെല്ലെ പറഞ്ഞു…

“അവരുടെ ജീവൻ ഞങ്ങൾക്ക് ആവശ്യം ഇല്ല. നിന്റെ തല അറുത്ത ഉടനെ ഞങ്ങൾ അവരെ തുറന്നു വിടും..”

അവൾ ഉച്ചത്തിൽ പറഞ്ഞു.

“നോ.. റോഷൻ.. ഡോണ്ട് ടു ദിസ്.. ഐ ഹേറ്റ് യു…”

സ്കാർലെറ് ഉച്ചത്തിൽ അലറി.. അവളുടെ അലർച്ച അവിടെ മുഴങ്ങി… അത് കേട്ട് ബാക്കി ഉള്ളവർ ചിരിച്ചു. വല്ലാത്ത ഒരു ചിരി.

“റോഷൻ.. പ്ലീസ്…”

“റോഷൻ.. ചെയ്യരുത്.. നിന്റെ ഭാര്യമാരെ ഓർത്തു..”

പുറകിൽ നിന്നും പലവിധ ശബ്ദങ്ങൾ.. മെറിനും ലിസയും ട്രിനിറ്റിയും എന്നെ വിളിച്ചു കരയുന്നു..

“ഡു ഇറ്റ് ബിച്ച്…”

ഞാൻ വാൾ പൊക്കി പിടിച്ചു നിൽക്കുന്നവളെ തല പൊക്കി നോക്കി പറഞ്ഞു.. അവൾ ദേഷ്യം കൊണ്ട് വിറച്ചു..

“മരിക്ക്‌ നീ…!!!!!”

അവൾ അലറിക്കൊണ്ട് വാൾ വലിച്ചു പൊക്കി എന്റെ കഴുത്തിൽ ആഞ്ഞു വെട്ടി…

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.