നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

വന്ന വഴിയേ തന്നെ തിരിച്ചു കയറി..

അനാബെൽ അടിച്ചവൻ അവിടെ തന്നെ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ഇത്ര നേരം ആയിട്ടും ഒരു അനക്കവും ഇല്ലേ?

ഞാൻ മെറിനെ ആദ്യം മുകളിലേക്ക് കയറ്റി.. അവൾ മുകളിലേക്ക് കയറിയപ്പോൾ അവളുടെ ഉരുണ്ട ചന്തിക്ക് ഒരു അടി കൊടുത്തപ്പോൾ അവൾ താഴേക്ക് നോക്കി ചിരിച്ചു..

മുകളിൽ എത്തി..

പെട്ടെന്ന് നീല വെളിച്ചം വിതറിക്കൊണ്ട് വല്ലാത്തൊരു മുരൾച്ചയോടെ ഭീമാകാരമായ ഒരു വണ്ടിന്റെ രൂപത്തിൽ ഉള്ള സ്‌പേസ്‌ഷിപ് പ്രവർത്തനം ആരംഭിച്ചു..

ഞെട്ടി പുറകോട്ട് ചാടിയ മെറിൻ എന്റെ ദേഹത്താണ് ഇടിച്ചത്…

ഞാൻ ചിരിച്ചു.. കാരണം ആദ്യം ഇത് കണ്ടപ്പോൾ ഞാനും ഞെട്ടിയിരുന്നു..

“ചിരിക്കല്ലേ….! “

അവൾ എന്റെ കയ്യിൽ നുള്ളിക്കൊണ്ടു പ്രതികരിച്ചു..

“ഇവർ വന്ന വണ്ടികൾ ഇവിടെ ഇടേണ്ട.. “

ക്വീൻ അത് പറഞ്ഞു കൊണ്ട് ഷിപ്പിലേക്ക് കയറി.. അകത്തു നിന്നും ഡെൽറ്റ ഇറങ്ങി വന്നു എന്റെ ബൈക്ക് എടുത്തു പൊക്കി അകത്തേക്ക് കൊണ്ടുപോയി..

എന്റെ വാ പൊളിഞ്ഞു..

അത് കണ്ടു ട്രിനിറ്റി ചിരിച്ചു.. അവൾ എന്നോട് അല്പം അകലം പാലിച്ചിരുന്നു.. മെറിൻ ഉള്ളത് കൊണ്ടാണോ എന്ന് എനിക്ക് വ്യക്തം അല്ല.. അത് എനിക്ക് അല്പം നിരാശയും ഉണ്ടാക്കി.. എന്നാൽ അവൾ എന്റെ ഭാര്യ ആണെന്ന് സ്കാർലെറ് തെളിച്ചു പറഞ്ഞിരുന്നു. മെറിൻ അത് ശ്രദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല.

“കയറി വാ.”

ട്രിനിറ്റി ഞങ്ങളെ കൈ പിടിച്ചു അകത്ത് കയറ്റി ഇരുത്തി..

“ആ കാർ? അത് അനാബെല്ലിന്റെ അല്ലെ? അതെങ്ങനെ കൊണ്ടുപോകും?”

മെറിൻ ആണ് ചോദിച്ചത്…

“മെറിൻ… ആ കാറ് ഇപ്പോൾ ഈ ഷിപ്പിന്റെ നിയന്ത്രണത്തിൽ ആണ്.. ഇത് പറക്കുന്നതിന്റെ ഒപ്പം അതും വരും… “

മെല്ലിറ്റ ആണ് അത് പറഞ്ഞത്..

മാഗ്നെറ്റിക് ഫീൽഡ് എന്തെങ്കിലും ആയിരിക്കാം എന്ന് ഞാൻ ഓർത്തു.. വല്ലാത്ത ഒരു മൂളലോടെ സ്‌പേസ്‌ഷിപ് ആകാശത്തേക്ക് ഉയർന്നു..

മെറിൻ എന്റെ കൈ പിടിച്ചിരുന്നു.. അൽപ ദൂരം സഞ്ചരിച്ച ശേഷം.. അത് ശോഭ അപാർട്മെന്റിന്റെ പരിസരത്ത് ഒന്ന് താഴ്ന്നു…

അതിനു ശേഷം വീണ്ടും പൊങ്ങി…

“മെറിൻ ആ കാർ നാളെ എടുത്തോളൂ.. റോഡ് സൈഡിൽ ഉണ്ട്..”

മെല്ലിറ്റ വിളിച്ചു പറഞ്ഞു..

വീണ്ടും ശബ്ദം ഇല്ലാതെ താഴ്ന്ന ഷിപ് അന്തരീക്ഷത്തിൽ അനങ്ങാതെ നിന്നു.. അതിന്റെ ഡോർ തുറന്നു..

ഞങ്ങളുടെ ബാല്കണിയിലേക്ക് ആണ് അതിന്റെ ഡോർ തുറന്നത്..

ട്രിനിറ്റിയും ഡെൽറ്റയും ലിസയെ ഇറക്കി അകത്തേക്ക് കൊണ്ടുപോയി.. അതേപോലെ അനാബെല്ലിനെയും.. ഞങ്ങളും ഇറങ്ങി.. മെല്ലിറ്റ മീനുവിനെ കൊണ്ടുവന്നു ബെഡിൽ കിടത്തി.

ക്വീൻ എന്റെ അടുത്ത് വന്നു.. അപ്പോഴാണ് വൈറ്റ് എവിടെ എന്നു ഞാൻ ആലോചിച്ചത്.. അവൾ ഇല്ല ഈ കൂട്ടത്തിൽ..

“അർച്ചനയെ ഉണർത്തിയാൽ അവൾ ഉണരും, അവൾ ഡോക്ടർ ആയതു കൊണ്ട് ഇവരുടെ കാര്യം അവൾ നോക്കിക്കോളും..

പക്ഷെ നിന്റെ കാര്യം… നിനക്ക് മാരകമായി മുറിവ് പറ്റിയിട്ടുണ്ട്.. ഇപ്പോൾ നിനക്ക് വേദന തോന്നില്ല.. ഒന്നും പറ്റുകയും ഇല്ല. പക്ഷെ അത് ഫിക്സ് ചെയ്യണം.. ഞങ്ങൾ തിരിച്ചു വരുമ്പോൾ മെയ്‌വൂണിലേക്ക് പോകാൻ തയാറെടുത്തു നിൽക്കുക..”

അവൾ തിരിഞ്ഞു നടന്നു.. ഷിപ്പിലേക്ക് കയറി

“അർച്ചനയോ മീനുവോ ഈ സംഭവിച്ചത് അറിയരുത്.. അവർക്ക് ഒന്നും ഓർമ ഉണ്ടാകില്ല.., ഞാൻ അവർക്ക് മരുന്ന് കൊടുത്തത് ഓർമ ഉണ്ടാകും.”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.