നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

ഞാൻ എന്റെ വേദന മറന്നു വൈറ്റിന്റെ അടുത്തേക്ക് ഓടാൻ തുടങ്ങി.. ഓടി..

സ്കാർലെറ്റിന്റെ ശക്തമായ ചിറകിന്റെ അടി കൊണ്ട് ഞാൻ ഒരു അലർച്ചയോടെ തെറിച്ചു വീണു…

“എന്നെ നീ ഉപയോഗിച്ചു… അവരെ തകർക്കാൻ…! വിടില്ല ഞാൻ… ആആആആ…..!!!”

അവൾ ശക്തമായി അലറി.. എല്ലാവരും ചെവി പൊത്തി.. അത്രക്ക് ശബ്ദം..

അവൾ പോയി വീണു കിടന്ന വൈറ്റിന്റെ തലയിലെ കിരീടം ഊരിയെടുത്തു.. അതിൽ ഒരു പിങ്ക് നിറമുള്ള രത്‌നം ഉണ്ട്..

അവൾ അവളുടെ കിരീടവും കയ്യിൽ എടുത്തു..

അവൾ ആ കിരീടങ്ങൾ ചേർത്ത് വച്ചപ്പോൾ അതിലെ രത്‌നങ്ങളിൽ നിന്നും വല്ലാത്തൊരു വെളിച്ചത്തിന്റെ വേരുകൾ അങ്ങോട്ടും ഇങ്ങോട്ടും കയറി പിടിച്ചു..

ഒരു ഇലക്ട്രിക്ക് കമ്പികൾ മുട്ടിക്കുന്നത് പോലെ..

ഒരു പ്രേതെക ശബ്ദത്തോടെ രണ്ടു കിരീടവും ഒട്ടിച്ചേർന്നു ഒന്നായി മാറി.. ഇപ്പോൾ രണ്ടു കല്ലുള്ള ഒറ്റ കിരീടം ആയി അത്.

അവൾ അത് മെല്ലെ തലയിൽ വച്ചു..

അതിൽ നിന്നും സ്വർണനിറമുള്ള തീജ്വാലകൾ അവളുടെ ദേഹത്തേക്ക് മുഴുവൻ പടർന്നു കയറി..

അവളുടെ ചിറകുകൾ ആ തീജ്വാലയിൽ കത്തി അവൾ ഒരു അഗ്നിശിൽപം പോലെ ചിറക് വിരിച്ചു അലറി… അവളിലേക്ക് വല്ലാത്ത ശക്തി കയറിയത് പോലെ..

ഞാൻ മെല്ലെ കൈ കുത്തി എഴുന്നേറ്റു ഇരുന്നു… വയറിൽ നിന്നും ചോര ഒഴുകുന്നുണ്ട്..

അവൾ ഉറച്ച കാൽ വെപ്പുകളോടെ എന്റെ അടുത്തേക്ക് വന്നു.. അവളുടെ ചിറകുകൾ തീജ്വാലയിൽ ജ്വാലിക്കുന്നു കണ്ണുകളിൽ തീ… വല്ലാത്ത തിളക്കം.

“നീ ബുദ്ധിമാൻ ആണ്.. നീ എന്റെ തല വച്ചാണ് ഇപ്പോൾ കളിച്ചത്.. അതിനു നീ അനുഭവിക്കും….നീ കാരണം എനിക്ക് എന്റെ ഏക സഹോദരിയെ മുറിവേൽപ്പിക്കേണ്ടി വന്നു.. നീ.. നീ ആണ് എല്ലാത്തിനും കാരണം…!”

അവൾ പകയോടെ അത് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ ചവുട്ടി എന്നെ നിലത്തേക്ക് അമർത്തി.. ഞാൻ വേദനിച്ചു ഞരങ്ങി…

അവളുടെ കൊമ്പ് നീണ്ടു വന്നു എന്റെ നെഞ്ചിൽ തട്ടി.. മെല്ലെ അമർന്നു.. ഞാൻ പല്ലുകൾ കടിച്ചു പിടിച്ചു അവളെ നോക്കി..

“ഞാൻ വിട്ട ആളുകളെ ഇവൾ ആണ് തടഞ്ഞത്.. നിന്നെ പകുതി ജീവൻ ആക്കി ഇവിടെ ഇട്ടു ഞാൻ തന്നെ പോയി അവരെ കൊണ്ടുവരും. നിന്റെ മുൻപിൽ ഇട്ടു അറുത്തു കൊല്ലും ഞാൻ അവരെ…!”

അവൾ അലറിക്കൊണ്ട് കൊമ്പ് എന്റെ നെഞ്ചിലേക്ക് കുറച്ചു ഇറക്കി…

ഞാൻ അവളുടെ കൊമ്പിൽ പിടിച്ചു അനക്കാൻ ശ്രമിച്ചു.. നടന്നില്ല.. അവളുടെ ശക്തി വല്ലാതെ വർധിച്ചിരിക്കുന്നു. അവളുടെ കയ്യിൽ വൈറ്റിന്റെ രത്‌നം കൂടി വന്നപ്പോൾ അവൾ വല്ലാത്ത ശക്ത ആയി മാറിയിരിക്കുന്നു..

“റോഷൻ…!! “

മെറിൻ കരഞ്ഞു കൊണ്ട് കൈ നീട്ടി… ഞാൻ സ്കാർലെറ്റിനെ വേദനയോടെ നോക്കി.. ഞാൻ ട്രിനിറ്റിയെ നോക്കിയില്ല.. എനിക്ക് കഴിയില്ല.. അവളുടെ മുഖം കാണാൻ എനിക്ക് കഴിയില്ല.

ഞാൻ വീണ്ടും സ്കാർലെറ്റിനെ നോക്കി.

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.