നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“കിൽ ഹേർ…..!”

മെറിൻ അവിടെ നിന്നും അലറി..

സ്കാർലെറ് അൽപനേരം അനങ്ങാതെ കിടന്നു..

ഞാൻ കരുതി അവളുടെ ശക്തി ചോർന്നു പോയി എന്ന്.. എന്നാൽ അത് ഒരു കൊടുങ്കാറ്റിന് മുൻപേ ഉള്ള ശാന്തത ആയിരുന്നു…

അവൾ ശക്തം ആയി ഒന്ന് കുതറി.. എന്റെ പിടി വിട്ടുപോയി. അവൾ ഒന്ന് കൂടി കുതറി ചിറകുകൾ ശക്തമായി അടിച്ചു. അതിൽ ഒന്നിൽ കുടുങ്ങി ഞാൻ തെറിച്ചു പോയി ഒരു മേശയിൽ ഇടിച്ചു താഴെ വീണു..

മേശയുടെ വശം എന്റെ വയറ്റിൽ ആണ് കുത്തിയത്.. ഞാൻ വയറു പൊത്തിപ്പിടിച്ചു ഒന്ന് ഉരുണ്ടു..

“ആആആ…. ശ്സ്സ്സ്സ്‌..”

വിക്ടോറിയയുടെ കരച്ചിലും ചീറ്റലും അവിടെ മുഴങ്ങിയപ്പോൾ ഞാൻ ചാടി പിടഞ്ഞു നോക്കി..

അവൾ വിക്ടോറിയയുടെ കഴുത്തിൽ ചവുട്ടി പിടിച്ചിരിക്കുന്നു. ഞാൻ കുതിച്ചു ചെന്നു എങ്കിലും അവൾ ഒരു കൈ കൊണ്ട് എന്നെ പിടിച്ചു വലിച്ചു എറിഞ്ഞു കളഞ്ഞു..

നിമിഷ നേരം കൊണ്ട് അവൾ വിക്ടോറിയയെ കാലിൽ പിടിച്ചു നിലത്തേക്ക് തുണി അലക്കും പോലെ ഒരു അടി അടിച്ചു.. ചോര ചീറ്റി തെറിച്ചു.. അതിൽ അവളുടെ ബോധം മറഞ്ഞു..

ഞാൻ കൈകുത്തി ഇരുന്നു ഞെട്ടി അവളെ നോക്കി..

ഒരു ക്രൂരമായ ചിരിയോടെ അവൾ വിക്ടോറിയയെ കാലിൽ പിടിച്ചു വലിച്ചു പൊക്കി പിടിച്ചു.. അവൾ ഒരു നനഞ്ഞ തുണി പോലെ അവളുടെ കയ്യിൽ അവൾ തല കീഴായി തൂങ്ങി കിടന്നു. മൂക്കിൽ നിന്നും ചോര ഉറ്റി ഉറ്റി വീണു.. അവൾക്ക് അനക്കം ഇല്ല..

അവൾ കൊമ്പു നീട്ടി അവളുടെ കഴുത്തിൽ വച്ചു. കൊല്ലാൻ പോവുകയാണ്..

“നോ… അവളെ കൊല്ലരുത്….പ്ലീസ്… “

ഞാൻ കൈ നീട്ടി പറഞ്ഞു.. സ്കാർലെറ്റ് എന്നെ ഒന്ന് നോക്കി..എന്തോ ആലോചിച്ചു.

“നീ പറഞ്ഞാൽ കേൾക്കാതിരിക്കാൻ ആകില്ല..

ആദ്യം നിന്റെ ഭാര്യമാരെ ആണ് കൊല്ലുക എന്ന് ഞാൻ തന്നെ പ്രതിജ്ഞ എടുത്തിട്ടുണ്ട്… അവരെ കൊണ്ടുവരാൻ ആളെയും വിട്ടിട്ടുണ്ട്..”

അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വേവലാതിയോടെ ട്രിനിറ്റിയെ നോക്കി..

അവൾക്ക് ഒന്നും ചെയ്യാൻ ആകില്ലല്ലോ.. മെറിനും പകപ്പോടെ എന്നെ നോക്കി..
അവർ ഫ്ലാറ്റിൽ ഒറ്റക്ക് ആയിരിക്കും.. എനിക്ക് വല്ലാതെ പേടി തോന്നി..

സ്കാർലെറ് ഒരു ചൂളം അടിച്ചപ്പോൾ രണ്ടു ചെന്നായ്ക്കൾ ഓടി വന്നു.
അവൾ വിക്ടോറിയയെ അവർക്ക് ഇട്ടു കൊടുത്തു. അവൾ അവളെയും വലിച്ചു കൊണ്ടുപോയി..

“അവരെ ഒന്നും ചെയ്യരുത്.. നിനക്ക് എന്റെ ജീവൻ അല്ലെ വേണ്ടത്…”

ഞാൻ മെല്ലെ എഴുന്നേറ്റ് നിന്നുകൊണ്ട് അത് പറഞ്ഞു. അവൾ അത് കേട്ടപ്പോൾ ചിരിച്ചു.

“അതെ. നിന്റെ ജീവൻ അവർ ആണ്. അവർ കാരണം അല്ലെ നീ എന്നെ അപമാനിച്ചത്..?

അപ്പോൾ അവരുടെ മരണം നീ കാണണം… നിന്നെ അങ്ങനെ കൊല്ലാൻ ആണ് എനിക്ക് ഇഷ്ട്ടം…”

അവൾ പകയോടെ പറഞ്ഞു.. അവൾ പറഞ്ഞത് ചെയ്യും എന്ന് അവളുടെ മുഖഭാവം വ്യക്തം ആക്കി..

“എന്തിനാ ഈ ക്രൂരത? നിനക്ക് ആരെയും കൊല്ലാതെ എന്താ എന്നെക്കൊണ്ട് ആവശ്യം എന്ന് പറഞ്ഞിരുന്നു എങ്കിലോ?”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.