നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

വൈറ്റ് വില്ല് നിലത്തേക്ക് ഇട്ടു, പുറകിൽ നിന്നും നീണ്ട വാൾ വലിച്ചു എടുത്തു അവരെ എതിരിട്ടു..

അവൾ നിമിഷ നേരം കൊണ്ടുതന്നെ രണ്ടു പെണ്ണുങ്ങളുടെ തല അരിഞ്ഞു നിലത്തിട്ടു..

ഉടനെ ഒരു പെണ്ണ് ചാടി വീണു വില്ല് എടുത്തു വൈറ്റിന് നേരെ ചൂണ്ടി ചാൺ വലിച്ചു.. ഞാൻ മുൻപോട്ട് കുതിക്കാൻ നോക്കി.. എന്നാൽ വില്ലിൽ അസ്ത്രം വന്നില്ല..

അവൾ വീണ്ടും വലിച്ചു നോക്കി.. ഞാൻ ചാടി കറങ്ങി അവളുടെ കഴുത്തു നോക്കി ആഞ്ഞു അടിച്ചു.. അവൾ തെറിച്ചു പോയി.. വില്ലും..

സ്കാർലെറ് ചിറക് വച്ച് അടിച്ചും കൊമ്പുകൾ കൊണ്ട് കുത്തിയും പ്രതിരോധിച്ചു കൊണ്ടിരുന്നു..

എന്നാൽ ആളുകൾ കൂടുതൽ ഉള്ളത് കൊണ്ട് പ്രതിരോധം നടക്കുന്നില്ലായിരുന്നു..

ഞാൻ അത് കണ്ടു നിലത്തു വീണു കിടന്ന വാൾ എടുത്തു മുൻപോട്ട് കുതിച്ചു.. കിരീടം എവിടെയോ വീണിരുന്നു.

പുതിയതായി കയറി വന്ന ആ കൂട്ടത്തിലെ ഒരാൾ എന്റെ നേർക്ക് ആണ് അലറിക്കൊണ്ട് വന്നത്..

വീശി വെട്ടിയ വാളിനെ ഞാൻ എന്റെ കയ്യിൽ ഇരുന്ന വാള് കൊണ്ട് ബ്ലോക്ക് ചെയ്തു..

അവളുടെ ശക്തിയിൽ ആയിരിക്കാം എന്റെ കയ്യിൽ ഇരുന്ന വാൾ പൊട്ടികീറിപോയി.. അവളുടെ ശക്തമായ ചവിട്ട് എന്റെ നെഞ്ചിൽ ആണ് കൊണ്ടാണ്..

ഞാൻ തെറിച്ചു വീണപ്പോൾ അവൾ അലർച്ചയോടെ ചാടി പൊങ്ങി.

രണ്ടാൾ പൊക്കത്തിൽ ചാടി ഉയർന്ന അവൾ വാളും കുത്തനെ ആക്കി എന്റെ നെഞ്ച് ലക്ഷ്യം ആക്കി ആണ് വന്നത്..

തപ്പിത്തടഞ്ഞു മാറാൻ നോക്കിയപ്പോൾ ആണ് വീണു കിടന്ന വൈറ്റിന്റെ സ്വർണ നിറമുള്ള വില്ല് എന്റെ കയ്യിൽ തടഞ്ഞത്..
വേറെ വഴി ഒന്നും ഇല്ല..

വില്ലു വലിച്ചെടുത്തു അവസാന ശ്രമം എന്ന നിലയിൽ ചാൺ വലിച്ചപ്പോൾ അതിൽ സ്വർണ നിറമുള്ള അസ്ത്രം തെളിഞ്ഞു വന്നു..

അവളുടെ വാൾ എന്റെ നെഞ്ചിൽ കുത്തി എന്നായപ്പോൾ ഞാൻ അസ്ത്രം ശക്തമായി വലിച്ചു വിട്ടു..

അവളുടെ നെഞ്ചിൽ കൂടി കയറി അത് ഹാളിന്റെ മുകൾ ഭിത്തിയിൽ വല്ലാത്തൊരു ശബ്ദത്തോടെ കുത്തികയറി..

ഞാൻ വലത്തേ കാൽ പൊക്കി അവൾ ദേഹത്തു വീഴാതെ തടഞ്ഞു നിർത്തി എങ്കിലും അവളുടെ വാൾ അല്പം എന്റെ നെഞ്ചിലേക്ക് ഇറങ്ങിയിരുന്നു..

കാൽ ഇഞ്ചോളം അത് എന്റെ നെഞ്ചിൽ മുറിവ് ഉണ്ടാക്കി.. ഞാൻ അവളെ ചവുട്ടി തെറിപ്പിച്ചു..

ഞാൻ നെഞ്ച് മുറിഞ്ഞത് കാര്യാമാക്കാതെ ചാടി എഴുന്നേറ്റ് നിന്നു..

ഞാൻ ആ സ്വർണ നിറമുള്ള വില്ല് നോക്കി.. അപ്പോൾ എനിക്ക് ഇതിൽ അസ്ത്രം എയ്യാൻ കഴിയും.. അവർക്ക് കഴിയില്ല..

സഹോദരിമാർ ഒരുമിച്ചു അവരെ എതിരിടുന്നത് ഞാൻ നോക്കി.. വില്ലു വലിച്ചു ഞാൻ അവരെ അക്രമിച്ചവരെ ലക്ഷ്യം വച്ചു..

അതെ സമയം ആണ് സ്കാർലെറ് വല്ലാത്തൊരു അലർച്ചയോടെ ചിറക് വിടർത്തി മുകളിലേക്ക് പൊങ്ങിയത്..

അവൾ അതി ശക്തം ആയി ഒന്ന് അലറി മിന്നൽ പോലെ അവർക്ക് നേർക്ക് കുതിച്ചു..

നിമിഷ നേരം കൊണ്ട് ആ പെണ്ണുങ്ങളുടെ അലർച്ചകൾ അവിടെ മുഴങ്ങി.. അവളുടെ കൊമ്പുകൾ ഒരു ദയയും ഇല്ലാതെ അവരുടെ നെഞ്ച് തകർത്തു കൊണ്ടിരുന്നു.. അതി ക്രൂരമായ ഭാവം കണ്ടു ഒരു നിമിഷം വൈറ്റ് അവളെ നോക്കി നിന്നു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.