നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

ഞാൻ അവളുടെ മുൻപിൽ എത്തി.. അവൾ ഒരു പുഞ്ചിരിയോടെ നിൽക്കുന്നു.. അവൾക്ക് എന്തോ വലിയ ഒരു ആത്മവിശ്വാസം ഞാൻ കണ്ടു..

എന്തായിരിക്കും എന്ന് ആലോചിച്ചു തീരും മുൻപേ അവളുടെ വലത്തേ കാൽ എന്റെ മുഖം ലക്ഷ്യം ആക്കി മിന്നൽ പൊലെ വരുന്നത്‌ കണ്ടു..

ഞാൻ അതിനേക്കാളും വേഗതയിൽ കാലു കറക്കി പൊങ്ങി ചാടി മാറി.. എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങി എന്ന് ഞാൻ മനസിലാക്കി.. ഞാൻ പോലും അറിയാതെ..

അവളുടെ കിക്ക്‌ ലക്ഷ്യം കണ്ടില്ല.. അവൾ വലത്തേ കൈ വീശി ഒരു പഞ്ച് ചെയ്തു.. അത് ഞാൻ കൈകൊണ്ടു പിടിച്ചു എങ്കിലും അതിന്റെ ശക്തി വളരെ കൂടുതൽ ആയിരുന്നു..

എന്റെ കയ്യിൽ ഒതുങ്ങാതെ നിന്ന അവളുടെ കൈ എന്റെ ഇടത്തെ കവിളിൽ ആണ് തട്ടിയത്..

“അഹ്ഹ്‌….”

ഞാൻ പഞ്ച് കുടുങ്ങി അല്പം പുറകോട്ട് പോയ പാടെ അവൾ ചാടി പൊങ്ങി കറങ്ങി എന്റെ നെഞ്ചിൽ തന്നെ ഒരു കിക്ക്‌.. അതിന്റെ ശക്തി അവിശ്വസനീയം ആയിരുന്നു..

എന്നെ എടുത്തു അടിച്ചത് പോലെ ഞാൻ നിലത്തേക്ക് വീണു.. കണ്ണിൽ ഇരുട്ട് കയറി.. കണ്ണ് വലിച്ചു തുറന്നപ്പോൾ അവൾ കൈമുട്ട് മടക്കി ചാടി പൊങ്ങി വരുന്നതാണ് കണ്ടത്..

ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.. നെഞ്ച് തകർന്നത് പോലെ തോന്നി.. ചോര മയം വായിൽ എത്തി.

ഇടിച്ച ശേഷം അവൾ എന്റെ കാലിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി തുണി അലക്കും പോലെ ഒരു മേശയിൽ ആഞ്ഞു അടിച്ചു.. മേശ നെടുകെ പൊട്ടിതകർന്നു ഞാൻ നിലത്തു വീണു…

തലയിൽ ഒരു മിന്നൽ വെട്ടിയത് പോലെ.. അവൾ മനുഷ്യ രൂപത്തിൽ വന്നപ്പോൾ ശക്തി കൂടുകയാണോ ചെയ്തത്?

“റോഷൻ…….”

മെറിന്റെ കരഞ്ഞ ശബ്ദം… ഏതോ ദൂരത്തു നിന്നും ഞാൻ അത് കെട്ടു…

“നിന്റെ ഒക്കെ റോഷൻ.. എന്നെ നേരിടാൻ നിന്റെ ഗ്രഹത്തിൽ കൊണ്ടുപോയി ട്രെയിനിങ് കൊടുത്തവൻ ഇനി അനങ്ങില്ല..! ഹാഫ് ബ്ലഡ് കൃതിരിൻ… ഹഹഹ…”

അവളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി..

ഞാൻ നിലത്തു രണ്ടു തല്ലു തല്ലി എണീറ്റ് നിന്നു.. എനിക്ക് ഇപ്പോൾ വേദന അറിയുന്നില്ല.. എന്റെ ലക്ഷ്യം അവൾ ആണ്.. അവൾ മാത്രം..

ഞാൻ കയ്യും കാലും ഒന്ന് നിവർത്തി.. കഴുത്തിൽ കിടന്ന താലി ബനിയന്റെ ഉള്ളിലേക്ക് ആക്കി..

“ആആആആ……!!!!!”

ശക്തമായി ഒന്ന് അലറി.. വായിൽ വന്ന ചോര നിലത്തേക്ക് തുപ്പി.. അവൾ തിരിഞ്ഞിരുന്നു.. അവളുടെ മുഖത്ത് ചിരി.

മിന്നൽ പോലെയാണ് അവൾ എന്റെ നേരെ വന്നത്..

നിലത്തു നിന്നും പൊങ്ങിയ അവളെ ഞാൻ ചാടി വായുവിൽ വച്ച് തന്നെ എന്റെ തല കൊണ്ട് വയറിൽ ശക്തമായി ഇടിച്ചു.. ഒരു ആട് ഇടിക്കും പോലെ…

അത് പ്രതീക്ഷിക്കാത്ത അവൾ ഇടിയുടെ ശക്തിയിൽ പുറകോട്ട് മലച്ചു വീണു..

അവളുടെ ദേഹത്തേക്ക് തന്നെ വീണ ഞാൻ സമയം കളയാതെ തന്നെ കൈ ചുരുട്ടി അവളുടെ മുഖത്തിനു ഇടിച്ചു..

അവൾ എന്റെ കൈ തട്ടി എന്നെയും കൊണ്ട് ഒന്ന് മറിഞ്ഞു, ഇപ്പോൾ അവൾ എന്റെ മുകളിൽ ആയി.. എന്റെ ഇരുകൈകളും അവൾ പിടിച്ചു വച്ച് എന്നെ ലോക്ക് ചെയ്തു.. അരക്കെട്ടിൽ അമർന്ന് ഇരുന്നു കൊണ്ട്.

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.