നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

അത് പറഞ്ഞ ശേഷം എല്ലാവരെയും ഒന്ന് നോക്കി ക്വീൻ പുറത്തേക്ക് പോയി.. പുറകെ ഡിസംബറും എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു, കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ ശേഷം അവൾ പുറത്തേക്ക് നടന്നു…

ട്രിനിറ്റി മെറിന്റെ കൈ പിടിച്ചു.. അവളും യാത്ര പറഞ്ഞു പുറത്തേക്ക് പോയി.

ആരും ഒന്നും മിണ്ടിയില്ല.. എല്ലാവരും എന്നെ നോക്കി..

“പോയിട്ട് വരാം മോളു….”

ഞാൻ അർച്ചനയുടെ നെറ്റിയിൽ ചുംബിച്ചു.. മെറിനെയും ലിസയെയും മുറുക്കെ കെട്ടിപിടിച്ചു..

“വേഗം വരണം.. എന്നിട്ട് നമുക്ക് എങ്ങോട്ടേലും ഒന്ന് പോകാം….”

മെറിൻ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..

“നിങ്ങൾ മാത്രം എങ്ങോട്ട് പോകുന്നു എന്ന്?”

അർച്ചന തമാശ മട്ടിൽ പുരികം പൊക്കി ചോദിച്ചു..

“പോടി അസൂയ പിടിച്ച സാധനമേ.. നമ്മൾ എല്ലാവരും കൂടെ പോകുന്ന കാര്യം ആണ് പറഞ്ഞത്..”

മെറിൻ അവളുടെ വയറിൽ ഒരു നുള്ളു കൊടുത്തു.. ഞങ്ങൾ ചിരിച്ചു..

“ഫ്രണ്ട്‌സ്‌ ഫോർഎവർ!”

അനാബെല്ലിന്റെ കൈ പിടിച്ചു… നെറ്റിയിൽ നെറ്റി മുട്ടിച്ചു ഞാൻ പറഞ്ഞു..

“ഫ്രണ്ട്‌സ്‌ ഫോർഎവർ…”

അവളും പുഞ്ചിരിച്ചു കൊണ്ട് മറുപടി തന്നു.

റൂമിൽ ചെന്ന് ഉറങ്ങി കിടന്ന മീനുവിന്റെ കവിളിൽ ചുംബിച്ചു.. അവൾ എണീറ്റാൽ ബഹളം ഉണ്ടാക്കുമോ ആവൊ.. പാവം പെണ്ണ്..

“ഏട്ടത്തിയോട് പറയണം.. ഉടനെ വരും എന്ന്….”

ഞാൻ അർച്ചനയോട് പറഞ്ഞപ്പോൾ അവൾ തല കുലുക്കി.. ആ താലി ഞാൻ എടുത്തു മാറിയ ജാക്കറ്റിന്റെ പോക്കറ്റിൽ ഒരു ബോക്സിൽ ഇട്ടു ഭദ്രമായി വച്ചിരുന്നു..

പോകുന്നതിന് മുൻപേ എല്ലാവരെയും ഒന്ന് കൂടി നോക്കി.. അർച്ചനയുടെ കണ്ണിൽ നനവ്..

മെല്ലെ നടന്നു കയറി.. ഷിപ്പിലേക്ക്.. ഷിപ്പിൽ ഒരു ഭാഗത്ത് സ്കാർലെറ് മയങ്ങി കിടക്കുന്നു. അതിന്റെ അടുത്ത് ഡിസംബർ.. മെല്ലിറ്റ ഡെൽറ്റ ട്രിനിറ്റി മുൻപിൽ. ഒരു ഭാഗത്ത് വിക്ടോറിയ തല താഴ്ത്തി ഇരിക്കുന്നു.

ക്വീൻ എന്റെ കൈ പിടിച്ചു അവരെ നോക്കി കൈ വീശി..

ഷിപ്പിന്റെ ഡോർ അടയും മുൻപേ ബാൽക്കണിയിൽ എന്നെ നോക്കി നിൽക്കുന്ന എട്ടു കണ്ണുകൾ ഞാൻ ഒന്ന് കൂടി കണ്ടു..

ഡോർ അടഞ്ഞു..

അല്പം ഒന്ന് മെല്ലെ നീങ്ങിയ സ്പേസ്ഷിപ്പ് നീല വെളിച്ചം തെളിച്ചു മിന്നൽ പോകും പോലെ ആകാശത്തേക്ക് പോയി മേഘക്കെട്ടുകൾക്കിടയിൽ മറഞ്ഞത് വല്ലാത്തൊരു ഭാവത്തോടെ അവർ നോക്കി നിന്നു….

അവരുടെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു…

“റോഷൻ ഇനി മടങ്ങി വരുമോ?”

ഇതൊന്നും അറിയാതെ ഒരു നേർത്ത പുഞ്ചിരിയുമായി സുഖനിദ്രയിൽ ആയിരുന്നു മീനു…

തുടരും.

സ്നേഹത്തോടെ എംകെ. ❤️

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.