നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

അവൾ അതും കൂടെ പറഞ്ഞു.. ഡെൽറ്റയും ട്രിനിറ്റിയും എന്നെ ഒന്ന് നോക്കി ഷിപ്പിലേക്ക് കയറി.. ഡോർ അടഞ്ഞു.. ഷിപ് അനക്കം ഒന്നും ഇല്ലാതെ മെല്ലെ അകന്നുപോയി…

ഞങ്ങൾ അകത്തേക്ക് നടന്നു.. അർച്ചനയെ ബെഡിൽ കിടത്തിയിരിക്കുന്നു.. മെറിൻ അവളുടെ മുഖത്ത് അല്പം വെള്ളം തളിച്ചപ്പോൾ അവൾ എഴുന്നേറ്റു..

ഞാൻ അപ്പോഴേക്കും മീനുവിന്റെ വെള്ള ഗൗൺ മാറ്റി പകരം ഒരു നൈറ്റി ഇട്ടു കൊടുത്തിരുന്നു.. അർച്ചന ശ്രദ്ധിക്കാതെ ഇരിക്കാൻ വേണ്ടി ആണ്..

****

ഒന്ന് കുളിച്ചു ബാൽക്കണിയിൽ പോയി നിന്നു.. വയറിന്റെ ഉള്ളിൽ വേദന ഉണ്ട്. ദേഹം മുഴുവനും മുറിവുകളും.. മെയ്‌വൂണിലേക്ക് പോകുന്നത് കൊണ്ട് ഇപ്പോൾ മുറിവ് ഉണക്കാൻ ഉള്ള മരുന്ന് കുടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്..

“ഏട്ടാ…. എന്താ ഏട്ടാ ഇതൊക്കെ?”

അർച്ചന ഓടി വന്നു എന്റെ ദേഹം മൊത്തം നോക്കി.. അവൾ നിന്ന് കരയുന്നു.. ഞാൻ അവളെ പിടിച്ചു ചേർത്ത് നിർത്തി..

“മോളെ.. എല്ലാം അവസാനിച്ചു.. ഇനി നമ്മുടെ പുറകെ ആരും വരില്ല…ഇനിയും കരയല്ലേ പെണ്ണെ നീ….”

ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..

“ട്രിനിറ്റിയെ പോലെ ഉള്ളവർ വന്നു ഏട്ടാ.. ഞങ്ങളെ ബലമായി എന്തോ കുടിപ്പിച്ചു.. ഞാൻ വിചാരിച്ചു അത് വിഷം ആണെന്ന്.. ആരായിരുന്നു ഏട്ടാ അത്??”

“അത് ഡെൽറ്റ.. നിങ്ങളെ മയക്കി കിടത്തി എന്നെ ഉള്ളു.. ലീവ് ഇറ്റ്.. അവർക്ക് എങ്ങനെ ഉണ്ട്?”

“കുഴപ്പം ഇല്ല.. ഡ്രസ്സ് ചെയ്തു അനു ഇപ്പോൾ പോയെ ഉള്ളു. ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.. ചോര കുറച്ചു പോയിട്ടുണ്ട്.. റസ്റ്റ് വേണം രണ്ടുപേർക്കും..”

സ്കാർലെറ് കൊമ്പ് വച്ച് കുത്തിയത് ആണ്.. എന്നാൽ കൊല്ലാൻ ആയിരുന്നില്ല.

“ഞാൻ അവരെ നോക്കട്ടെ ഏട്ടാ…”

അവൾ അകത്തേക്ക് പോയി..

ഞാൻ കുറെ നേരം ആലോചിച്ചു നിന്നു. എന്തൊക്കെയാണ് ഇന്ന് നടന്നത്.. എന്നാലും മീനു.. അവൾക്ക് എങ്ങനെ അവളെ കീഴടക്കാൻ കഴിഞ്ഞു?

ഇന്ന് വന്ന പെണ്ണുങ്ങളിൽ ഒരാൾ പറഞ്ഞ കാര്യം ഞാൻ മനസ്സിൽ ഓർത്തു..

“അല്ലെങ്കിൽ അതിന് തക്ക ഗുണം വേണം”

സ്കാർലെറ്റിനെ കൊല്ലാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞതാണ്.. മീനുവിന് അങ്ങനെ എന്തോ ഒരു ഗുണം ഉണ്ട്.. എന്തായിരിക്കും? അവളെ കണ്ടതും സ്കാർലെറ് പേടിച്ചിരുന്നു… എന്നാൽ ഇതേ സ്കാർലെറ് അല്ലെ പണ്ട് മീനുവിന്റെ വേഷത്തിൽ വന്നത്?

ചിന്തിച്ചു നിന്ന ഞാൻ പുറകിൽ ഒരു ചിറകടി ഒച്ച കേട്ട് ഞാൻ വെട്ടിത്തിരിഞ്ഞു…

കണ്ട കാഴ്ച എന്റെ രോമങ്ങൾ എന്നീപ്പിച്ചു നിർത്തി..

തൂവെള്ള ചിറക് മെല്ലെ വീശി പറന്നു വന്നു ബാല്കണിയിലേക്ക് ഇറങ്ങി വരുന്ന വൈറ്റ് എയ്ഞ്ചൽ..

അവളുടെ കയ്യിൽ ഇപ്പോൾ ആയുധം ഒന്നും ഇല്ല.. ഗൗൺ മാറി എന്ന് തോന്നി.. ചോരപ്പാടുകൾ ഒന്നും ഇല്ല..

അവൾ നിലത്തു കാലുകൾ ഊന്നി ചിറക് മടക്കി.. നിമിഷ നേരം കൊണ്ട് അവൾ മനുഷ്യ രൂപത്തിൽ ആയി.. വെളുത്ത ഗൗൺ പോലെ ഉള്ള വേഷം.. വെളുത്ത മുടി..

“റോഷൻ…..”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.