നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

അവളുടെ ആ ഭാവം കണ്ടപ്പോൾ എനിക്കും അല്പം ഭയം തോന്നി.. ഓടി രക്ഷപെടാൻ നോക്കിയവരെ പുറകെ പറന്ന് പോയി വലിച്ചു പൊക്കി അലറിക്കൊണ്ട് കൊമ്പു കൊണ്ട് കുത്തി വലിച്ചെറിയുന്ന സ്കാർലെറ്…

നിമിഷ നേരം കൊണ്ട് ശവശരീരങ്ങൾ ഹാളിൽ നിറഞ്ഞു.. അവസാനത്തെ ആളുടെ തലയിൽ കൂടെ കൊമ്പു കയറ്റി അവൾ ഒന്ന് അലറി…

മെല്ലെ നിലത്തേക്ക് ഇറങ്ങി വന്നു അവൾ ചിറക് വിടർത്തി ഒന്ന് അലറിയ ശേഷം എന്നെ നോക്കി.. വല്ലാത്ത ഭാവം…

അവൾ അവളുടെ പൂർണ ശക്തി എടുത്തിരുന്നു എങ്കിൽ എന്നെ ഒരു നിമിഷം കൊണ്ട് അവൾ കൊന്നേനെ എന്ന് എനിക്ക് മനസിലായി. ഞാൻ ഒന്നും അല്ല അവളുടെ ശക്തിക്ക് മുൻപിൽ….

“സഹോദരി.. നീ ചെയ്യുന്നത് തെറ്റാണ്.. നിർത്തുക നിന്റെ അഹങ്കാരം…എന്റെ ഒപ്പം വരുക…”

വൈറ്റ് വാൾ അവളുടെ നേർക്ക് നീട്ടി.. സ്കാർലെറ് ഒന്ന് ചിരിച്ചു..

“തെറ്റോ ശരിയോ..! എങ്ങോട്ട് പോകാൻ? ആരുണ്ട് നമുക്ക്??”

അവൾ വൈറ്റിന് നേരെ അലറിയപ്പോൾ വൈറ്റ് ഒന്നും മിണ്ടിയില്ല ഒരു നിമിഷം..

“ഇത് ഇവിടെ അവസാനിപ്പിക്കുക, നിന്റെ സഹോദരി ആണ് പറയുന്നത്…”

വൈറ്റ് അവളെ നോക്കി പറഞ്ഞു..

“തുടങ്ങിയത് അവസാനിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്… അതിൽ നിന്നും നിനക്ക് എന്നെ തടയാൻ ആകില്ല.. “

സ്കാർലെറ് എനിക്ക് നേരെ തിരിഞ്ഞു.. എന്നെ നോക്കി ചിരിച്ചു എന്റെ അടുത്ത് വന്നു…

“നിന്നെ അനുസരിപ്പിക്കാൻ എനിക്ക് അറിയാം…”

സ്കാർലെറ് എന്റെ കണ്ണിൽ നോക്കി പറഞ്ഞു..

ഉടനെ വൈറ്റ് എന്റെ മുൻപിൽ കയറി നിന്നു.. വെള്ള ചിറക് വിരിച്ചു.

“നടക്കില്ല…അവനെ തൊടാൻ ഞാൻ സമ്മതിക്കില്ല ..”

വൈറ്റ് അവളോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു…

“എന്നാൽ എനിക്ക് നിന്നെയും കൊല്ലേണ്ടി വരും..”

അത് പറഞ്ഞ പാടെ സ്കാർലെറ് വൈറ്റിന്റെ നെഞ്ചിൽ പിടിച്ചു ശക്തം ആയി തള്ളി..

അവൾ പുറകോട്ട് തെറിച്ചു എന്റെ ദേഹത്ത് തട്ടി എങ്കിലും ചിറക് വിടർത്തി വായുവിൽ നിന്നു..

അതിന്റെ ഇരട്ടി ശക്തിയിൽ സ്കാർലെറ്റിന്റെ നേരെ കുതിച്ചു.. സ്കാർലെറ്റ് അവളെ ആക്രമിച്ചപ്പോൾ അവൾ പ്രതിരോധിച്ചു നിന്നു…

ചിറകടി ശബ്ദം… ചീറ്റലുകൾ..

സഹോദരിമാർ യുദ്ധം ചെയ്യുന്നു.. അതും എനിക്ക് വേണ്ടി.. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ കുഴങ്ങി നിന്നു..

ഞാൻ വില്ലു കയ്യിൽ എടുത്തു ചാൺ വലിച്ചു വച്ചു.. അവർ അതിവേഗതയിൽ ആണ്… ചിറകുകൾ വച്ച് തല്ലിയും കൈകൾ കൊണ്ട് പ്രതിരോധിച്ചും അലറിക്കൊണ്ടും അവരുടെ യുദ്ധം..

രണ്ടുപേരും തുല്യ ശക്തികൾ ആണ്…

അത് കണ്ടു പകച്ചു നിൽക്കുന്ന ഞാൻ അടക്കം എല്ലാവരും.. ഒരു വേള ഞാൻ അമ്പ് എയ്താലോ എന്ന് കരുതിയപ്പോഴേക്കും സ്കാർലെറ് വൈറ്റിനെ പിടിച്ചു അതിന്റെ മുൻപിലേക്ക് നിർത്തി.. ഞാൻ എന്ത് ചെയ്യണം എന്ന് കരുതി അങ്ങനെ നിന്നു..

പെട്ടെന്ന്… എന്തോ എന്റെ പുറകിൽ കൂടി പാഞ്ഞു കയറി…എന്റെ കയ്യിൽ നിന്നും അസ്ത്രം ലക്ഷ്യം തെറ്റി നിലത്തു മരിച്ചു കിടന്ന ഒരു ജീവിയുടെ പുറത്ത് കുത്തികയറി..

“ആഹ്ഹ്ഹ് ഏട്ടത്തി…..!”

അതാണ് എന്റെ വായിൽ വന്നത്… ഞാൻ താഴേക്ക് നോക്കി..
പുറകിൽ നിന്നും കയറി വയർ തുളച്ചു പുറത്തു വന്നു നിൽക്കുന്ന ഒരു വാളിന്റെ അഗ്രം.. കയ്യിൽ ഇരുന്ന വില്ലു തെറിച്ചു പോയി..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.