നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“റോഷൻ..!!! “

മെറിൻ അലറി വിളിച്ചു.. യുദ്ധം ചെയ്തു കൊണ്ടിരുന്ന വൈറ്റും ഡാർക്കും ഞെട്ടി തിരിഞ്ഞു നോക്കി…

ഞാൻ മെല്ലെ തിരിഞ്ഞു.. നേരത്തെ വന്ന പെണ്ണുങ്ങളിൽ ഒരാൾ… അവൾ ആണ് എന്നെ പുറകിൽ നിന്നും വാള് വച്ച് കുത്തിയത്…

“നീ കാരണം ആണ് അവരൊക്കെ എന്നെ വിട്ടു പോയത്…!”

അവൾ എന്നെ നോക്കി മുരണ്ടു….

ഞാൻ പല്ലു ഞെരിച്ചു കൊണ്ട് തിരിഞ്ഞു അവളുടെ കഴുത്തിൽ ശക്തമായി കുത്തി പിടിച്ചു.. അവൾ വാൾ മെല്ലെ തിരിച്ചു..

വേദന എടുത്തു അലറിയ ഞാൻ ശക്തം ആയി അവളുടെ കഴുത്തു ഞെരിച്ചു അവളെ പൊക്കി എടുത്തു.. അവളുടെ കൈ വാളിൽ നിന്നും വിട്ടുപോയി..

ഒന്ന് കൂടി അവളെ പൊക്കിയപ്പോൾ വാളിന്റെ ഇടയിൽ കൂടി ചോര ചീറ്റി തെറിച്ചു.. ഞാൻ കാര്യം ആക്കിയില്ല..

ഞാൻ അവളെ പൊക്കി പിടിച്ചു കൊണ്ട് തന്നെ ഇടത്തെ കൈ വച്ച് വാൾ വലിച്ചു ഊരി എടുത്തു.. അത് പച്ച മാംസത്തിൽ ഉരഞ്ഞു ഇറങ്ങിയപ്പോൾ ഞാൻ വേദന കൊണ്ട് മുരണ്ടു…

“പുറകിൽ നിന്നും കുത്തുമ്പോൾ മരിക്കും എന്ന് ഉറപ്പു വരുത്തണ്ടേ?”

ഞാൻ അത് ചോദിച്ചു.. അവളുടെ കൂർത്ത വാൽ കൊണ്ട് അവൾ എന്റെ അടിവയറിൽ കുത്തി കയറ്റി…

ഞാൻ മുരണ്ടു കൊണ്ട് എന്റെ കയ്യിൽ കിടന്നു പിടക്കുന്നവളുടെ നെഞ്ചിലേക്ക് ഇടം കൈ കൊണ്ട് ആ വാൾ പിടി വരെ താഴ്ത്തി… ഒരു കരച്ചിലോടെ അവളുടെ ചലനം നിലച്ചു..

അവളെ ഞാൻ നിലത്തിട്ടു…

വൈറ്റ് ആ സമയം കൊണ്ട് സ്കാർലെറ്റിനെ ഇരു ചിറകുകളും വച്ച് ആഞ്ഞു അടിച്ചു.. അവൾ തെറിച്ചു നിലത്തു വീണു കമിഴ്ന്നു കിടന്നു അനക്കം ഇല്ലാതെ…

വൈറ്റ് അതൊന്നു നോക്കി നിന്ന് വേഗം എന്റെ അടുത്തേക്ക് വന്നു..
അവൾ വേഗം തന്നെ ഗൗണിൽ നിന്നും ഒരു ഭാഗം വലിച്ചു കീറി എന്റെ അരക്ക് ചുറ്റും മുറുക്കി കെട്ടി.. നല്ല ശക്തിയിൽ..
ഞാൻ മുട്ട് കുത്തി ഇരുന്നു പോയി… അവളും എന്റെ ഒപ്പം ഇരുന്നു എന്റെ താടി വിരൽ കൊണ്ട് പൊക്കി എന്റെ കണ്ണിൽ നോക്കി..

“ഞാൻ അവ……ആഹ്ഹ്ഹ്……..”

എന്തോ പറയാൻ വന്ന വൈറ്റിന്റെ അലർച്ച അവിടെ മുഴങ്ങി..

ഞാൻ ഞെട്ടി വിറച്ചു നോക്കി.. വൈറ്റിന്റെ നെഞ്ചിന്റെ തൊട്ടു താഴെ നടുഭാഗത്ത് സ്കാർലെറ്റിന്റെ കൊമ്പ് കുത്തി ഇറക്കിയിരുന്നു..

തൊട്ടു പിന്നിൽ വെട്ടിത്തിളങ്ങുന്ന കണ്ണുകളോടെ സ്കാർലെറ്..
വൈറ്റ് എന്റെ കൈ പിടിച്ചു.. അവളുടെ കണ്ണുകളിൽ വേദന.. ഞാൻ ആകെ പകച്ചു പോയി..

സ്കാർലെറ് അവളെ കൊമ്പിൽ കൊരുത്തു വലിച്ചു എറിഞ്ഞു..
അവൾ തെറിച്ചു പോയി നിലത്തു വീണു ചുരുണ്ടു കൂടി.. അവളുടെ ചിറകുകൾ അപ്രത്യക്ഷം ആയി.
വെളുത്ത ഗൗൺ ഓറഞ്ചു നിറമുള്ള ചോരയിൽ കുതിർന്നു..

അവൾ സ്വന്തം സഹോദരിയെ ആക്രമിച്ചിരുന്നു. എനിക്ക് വിശ്വാസം വന്നില്ല..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.