നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

പക്ഷെ.. ഈ തവണ സ്കാർലെറ് നോക്കിയാണ് നിന്നത്.. അവൾ ചിറക് കൊണ്ട് ആഞ്ഞു ഒരു അടി അടിച്ചപ്പോൾ വിക്ടോറിയ തെറിച്ചു പോയി വീണു..

എന്നാൽ അവൾ അതെ സ്പീഡിൽ ചാടി എഴുന്നേറ്റ് തിരിച്ചു പോയി അവളുടെ മുഖം നോക്കി കാലു വീശി..

സ്കാർലെറ് അത് തടഞ്ഞപ്പോൾ അവളുടെ ഇടം കൈ ലക്ഷ്യം കണ്ടിരുന്നു..

അവളുടെ ബ്ലേഡ് പോലെ ഉള്ള നഖങ്ങൾ സ്കാർലറ്റിന്റെ കഴുത്തിൽ അമർന്നു..
അവൾക്ക് ആ പിടി മുറുക്കാൻ കഴിയുന്നതിന്റെ മുൻപേ തന്നെ സ്കാർലെറ് അവളുടെ നീണ്ട കൊമ്പുകൾ കൊണ്ട് അവളുടെ ഇരുതോളിലും കുത്തി..

“ശ്സ്സ്സ്സ്സ്സ്‌……!”

വിക്ടോറിയ വേദന കൊണ്ട് പാമ്പ് ചീറ്റും പോലെ ചീറ്റി..

സ്കാർലെറ് അവളുടെ ഇരുകൈകളും പിടിച്ചു മടക്കി.. അവളെ ശക്തമായി തള്ളി ഭിത്തിയിൽ ചാരി നിർത്തി..

അവളുടെ കാലുകളും ചവുട്ടിപിടിച്ചു.. അവൾ കുതറി നോക്കി എങ്കിലും സ്കാർലെറ്റിന്റെ ശക്തിക്ക് മുൻപിൽ അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല..

സ്കാർലെറ്റ് പുഞ്ചിരിക്കുകയായിരുന്നു.

അവൾ ഒരു കൊമ്പ് നീട്ടി വിക്ടോറിയയുടെ കഴുത്തിൽ തട്ടിച്ചു.. അത് അവളുടെ കഴുത്തിന്റെ ഉള്ളിൽ അല്പം കയറി മുറിവ് ഉണ്ടാക്കി… വിക്ടോറിയ ഒന്ന് ചീറ്റി.

“മരണത്തിലേക്ക് ആണ് നീ വന്നത്… ഗുഡ് ബൈ…”

സ്കാർലെറ് അവളെ നോക്കി മുരണ്ടു…
വിക്ടോറിയ ഒന്ന് കൂടി കുതറി നോക്കി.. ഇല്ല അവളുടെ ശക്തിക്ക് മുൻപിൽ അവൾക്ക് ഒന്നും ചെയ്യാൻ ആകുന്നില്ല.

“റോഷൻ…!!!!”

മെറിന്റെ അലർച്ച കേട്ട് ഞാൻ വെട്ടിത്തിരിഞ്ഞു ചാടി എഴുന്നേറ്റു നിന്നു.. അവളെ നോക്കി… അവൾ അഴികളിൽ പിടിച്ചു നിൽക്കുന്നു.

“ഷി.. ഷി നീഡ്‌സ് യുവർ ഹെല്പ്…!”

മെറിൻ അലറുന്നത് പോലെ പറഞ്ഞു.. അതോടൊപ്പം ഞാൻ കുതിച്ചിരുന്നു.. മുൻപോട്ട്..

ഭിത്തിയുടെ അടുത്തേക്ക് സ്പീഡിൽ കുതിച്ച ഞാൻ ഒരു ഇരുമ്പു കൊളുത്തിൽ ചവുട്ടി ചാടി കുതിച്ചു പൊങ്ങി ചെന്നത് സ്കാർലെറ് കണ്ടു എങ്കിലും അവൾക്ക് പ്രതികരിക്കാൻ സമയം കിട്ടിയില്ല..

അതിനു മുൻപേ എന്റെ ശക്തമായ കാലു വീശി ഉള്ള അടി അവളുടെ തലക്ക് തന്നെ കൊണ്ടിരുന്നു..

അവൾ ഒരു ശബ്ദത്തോടെ നിലത്തു വീണു.. ഞാൻ നിലത്തു നിന്ന് ബാലൻസ് ചെയ്തു അവൾ ചിറക് താങ്ങി പകുതി എഴുന്നേറ്റ ഉടനെ ഞാൻ കാലു പൊക്കി അവളുടെ നെഞ്ചിൽ തന്നെ ചവുട്ടി..

നല്ല ശക്തിയുള്ള ചവിട്ട് ആയിരുന്നു.

സ്കാർലെറ് ഒരു അലർച്ചയോടെ തെറിച്ചു പോയി ഗ്ലാസ് ചേമ്പറിൽ തട്ടി നിലത്ത് വീണു ഉരുണ്ടു…
അവളുടെ തല ശക്തമായി ചേമ്പറിൽ അടിച്ചിരുന്നു.. അവൾ ഒരു നിമിഷം അവിടെ കമിഴ്ന്നു കിടന്നു, അനക്കം ഇല്ലാതെ.

വിക്ടോറിയ നിലത്തു വീണിരുന്നു.. ഞാൻ അവളെ നോക്കി.. തോൽവിയുടെ രുചി അവൾ അറിഞ്ഞത് പോലെ.. അവൾ എന്റെ മുഖത്ത് നോക്കിയില്ല.

ഞാൻ അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ അവൾ കൈ കുത്തി ഇരുന്നു പകപ്പോടെ എന്നെ നോക്കി..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.