നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“An enemy of my enemy is a friend! “

അതാണ് എന്റെ മനസ്സിൽ വന്ന വരികൾ.. ഇവിടെ അത് വളരെ ഉപയോഗപ്രദം ആയിരിക്കും എന്നെനിക്ക് തോന്നി.

അവൾക്ക് അത് മനസിലായത് പോലെ അവൾ എന്റെ കൈ പിടിച്ചു.. നഖങ്ങൾ കയ്യിൽ ഇറക്കാതെ തന്നെ…

ഞാൻ അവളെ വലിച്ചു പൊക്കി.. അവൾ എഴുന്നേറ്റ് നിന്നു.

വീണു കിടന്ന സ്കാർലെറ് എഴുന്നേറ്റ് നിന്നു… അവളുടെ മുഖത്ത് ചിരി..

“ആഹാ.. ഒരുമിച്ചോ രണ്ടും കൂടെ?”

അവളുടെ പുച്ഛത്തോടെ ഉള്ള ചോദ്യം.. ഞാൻ ഒന്നും മിണ്ടിയില്ല.

അവൾ എന്തോ പൊക്കി പിടിച്ചു. അവളുടെ കയ്യിൽ കല്ല് വച്ച കിരീടം..

നേരത്തെ തെറിച്ചു പോയ അതിന്റെ അടുത്തേക്കാണ് അവൾ ഇപ്പോൾ വീണത്.. അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..

“ഷിറ്റ്……”

വിക്ടോറിയ മെല്ലെ പറഞ്ഞു..

സ്കാർലെറ്റ് ഒരു ചിരിയോടെ അത് തലയിൽ വച്ച് മുറുകിയപ്പോൾ അവളുടെ കണ്ണിൽ വല്ലാത്ത ഒരു തിളക്കം വന്നു..

അവൾ ചിറക് അടിച്ചു മുകളിലേക്ക് ഉയർന്നു മിന്നൽ പോലെ ഞങ്ങളുടെ നേരെ വന്നത് ഞങ്ങൾക്ക് കാണാൻ പോലും കഴിഞ്ഞില്ല… അത്ര വേഗത.

ഞാൻ തെറിച്ചു പോയി ഇരുമ്പു സെല്ലിൽ അടിച്ചാണ് വീണത്.. വിക്ടോറിയ വാതിലിന്റെ അടുത്തും…

ഞാൻ വേദന കടിച്ചു പിടിച്ചു നിലത്തു കൈ കുത്തി അവളെ നോക്കി..

സ്കാർലെറ് നിലത്തു നിന്നു…

“എനിക്ക് എതിരാളികൾ കൂടുംതോറും എന്റെ ശക്തി കൂടും… അത് എന്റെ ബ്രീഡിന്റെ പ്രേതെകത ആണ്..”

അവൾ ക്രൂരമായ ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്.. ഞാൻ കാത്തു നിന്നില്ല…

സെല്ലിൽ കാലുകൾ കുത്തി ശക്തം ആയി മുൻപോട്ട് കുതിച്ചു..

ഒരു സ്പെയറിൽ കൂടി അവളെ തെറിപ്പിക്കാൻ എന്ന് കരുതിയ എനിക്ക് പിഴച്ചു.. അവൾ എന്നെ ഒരു കൈ വച്ച് തടഞ്ഞു നിർത്തി…

അപ്പോഴേക്കും വിക്ടോറിയയുടെ ചാടിയുള്ള കിക്ക്‌ അവളുടെ നെഞ്ചിൽ കൊണ്ടിരുന്നു.. അവൾ അല്പം പുറകോട്ടു പോയി..

ഞങ്ങൾ ഒരുമിച്ചു കുതിച്ചു.. ഞാൻ ബോക്സിങ് റിങ്ങിൽ എതിരാളിയെ എങ്ങനെ അടിക്കുമോ അതുപോലെ തുരുതുരാ പഞ്ചുകൾ കൊടുത്തു..

വിക്ടോറിയ അവളുടെ നഖം വച്ച് അവളെ മുറിവേൽപ്പിക്കാൻ ആണ് നോക്കിയത്.. സ്കാർലെറ് ചിറക് വിരിച്ചു ഒന്ന് വട്ടം കറങ്ങി..

ഞങ്ങൾ രണ്ടുപേരും രണ്ടിടത്തേക്ക് തെറിച്ചു വീണു..

അവളുടെ ചിറകിന്റെ അടി ഇരുമ്പിന്റെ പാളി വച്ച് അടിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്.. അത്രക്ക് കനം..

അവൾ മിന്നൽ പോലെ പറന്നു വന്നു എന്റെ ജാക്കറ്റിൽ പിടിച്ചു.. വലിച്ചു പൊക്കാൻ നോക്കിയപ്പോൾ ജാക്കറ്റ് കീറിപ്പോയി..

താഴെ വീണ എന്നെ അവൾ പന്ത് തട്ടും പോലെ തട്ടി തെറിപ്പിച്ചു കളഞ്ഞു.. തെറിച്ചു പോയ ഞാൻ വീണ്ടും സെല്ലിന്റെ കമ്പികളിൽ അടിച്ചു നിന്നു..

ജാക്കറ്റ്‌ എന്റെ നേരെ വലിച്ചു എറിഞ്ഞു പാഞ്ഞു ചെന്ന വിക്ടോറിയയെ അവൾ ചവുട്ടി തെറിപ്പിച്ചു..

അവൾ അലച്ചയോടെ തെറിച്ചു പോയി നിലത്ത് വീണു.

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.