നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

മെറിന്റെ അലറി കരച്ചിൽ അവിടെ മുഴങ്ങി… ഒപ്പം വേറെ വേദന നിറഞ്ഞ ഒരു കരച്ചിലും.. വാൾ തെറിച്ചു നിലത്തു വീണ ശബ്ദവും..

ഞാൻ തല പൊക്കി നോക്കി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. എന്റെ മൈൻഡ് ഗെയിം വർക്ക്ഔട്ട് ആയിരിക്കുന്നു.

എന്നെ കൊല്ലാൻ ശ്രമിച്ച അവളുടെ നെഞ്ചിൽ കൂടി കയറി ഹൃദയം തകർത്തു ചോര ഉറ്റി നിൽക്കുന്ന കൊമ്പ്…

അതിന്റെ പുറകിൽ ചിറക് വിടർത്തി കത്തുന്ന കണ്ണുകളും ആയി സ്കാർലെറ്റ്.

“പറഞ്ഞതല്ലേ അവനെ തൊടരുത് എന്ന്??”

അവൾ മുരണ്ടു കൊണ്ട് അവളോട് ചോദിച്ചു അലറിക്കൊണ്ട് കൊമ്പിൽ കൊരുത്ത അവളെ ദൂരേക്ക് വലിച്ചെറിഞ്ഞു… അവൾ ഭിത്തിയിൽ അടിച്ചു നിലത്ത് വീണു.

സ്കാർലെറ് അതൊന്നു നോക്കി അതിനു ശേഷം എന്റെ മുന്നിൽ തിരിഞ്ഞു നിന്നു…

“ഇവനെ ആരും തൊടില്ല..!”

അവൾ അലറിക്കൊണ്ട് ചിറക് വിടർത്തി നിന്നു.. എനിക്ക് ഒരു കവചം പോലെ..

എനിക്ക് ചിരി വന്നു… അവൾ ഇത്ര നേരം കളിച്ച കളി ഞാൻ തിരിച്ചു കളിച്ചു.. മെയ്‌വൂണിലെ രത്‌നം അവരുടെ കയ്യിൽ എത്താൻ പാടില്ലായിരുന്നു.. അതിന് സ്കാർലെറ് തന്നെ എന്നെ സഹായിക്കണമായിരുന്നു. അതിൽ ഞാൻ വിജയിച്ചു.

ഉടനെ അലറിക്കൊണ്ട് ബാക്കി ഉള്ളവർ സ്കാർലെറ്റിനെ ആക്രമിച്ചു..

അവൾ ചിറക് വച്ചും കൊമ്പുകൾ വച്ചും കൈകാലുകൾ വച്ചും എതിർത്ത് നിന്നു..

ഞാൻ പുറകോട്ട് മാറി നിന്നു.. അവളെ പത്തോളം പെണ്ണുങ്ങൾ ചുറ്റിനും നിന്ന് ആക്രമിച്ചു..

ചിലരുടെ വാളുകൾ സ്കാർലെറ്റിന്റെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി.. അവളുടെ കൊമ്പുകൾ അവരിൽ കുത്തി കയറുമ്പോൾ ഉണ്ടാകുന്ന കരച്ചിലുകളും…

പക്ഷെ അവസാനം അവരൊക്കെ കൂടി അവളുടെ കൊമ്പുകളും ചിറകുകളും പിടിച്ചു വച്ചു.. എല്ലാവരും കൂടി സ്കാർലെറ്റിനെ അനങ്ങാൻ കഴിയാത്ത വിധം അമർത്തി വച്ചു.. അവൾ കുതറി എങ്കിലും പിടി വിടുവിക്കാൻ കഴിഞ്ഞില്ല..

ആദ്യം വന്നതിൽ ലീഡർ എന്ന് തോന്നുന്നവൾ അവളുടെ മുൻപിൽ നിന്ന് സ്കാർലെറ്റിന്റെ കിരീടം പൊക്കി പിടിച്ചു..

“നിന്നെ അടിമയാക്കാൻ എനിക്ക് ഇത് മതി…”

അവൾ അത് പറഞ്ഞു ആ കിരീടം തലയിൽ വെക്കാൻ വേണ്ടി അത് മെല്ലെ താഴ്ത്തി..

സ്കാർലെറ് അലറിക്കൊണ്ട് പിടഞ്ഞു.. ഇല്ല അവർ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്.. അവളുടെ ശക്തിക്ക് അവരെ കുടഞ്ഞു എറിയാൻ കഴിയുന്നില്ല.

“റോഷൻ.. നിന്റെ ശരീരത്തിലെ ശക്തി മെയ്‌വൂണിലെ ആണ്.. മെയ്‌വൂൺ ആപത്തിൽ ആകും.. അവരെ ആ രത്‌നം കൊണ്ടുപോകാൻ സമ്മതിക്കരുത്… “

ട്രിനിറ്റി പുറകിൽ നിന്നും അലറി..

അവൾ തലയിലേക്ക് കിരീടം മെല്ലെ വച്ചു… ആ നിമിഷം തന്നെ ഞാൻ കുതിച്ചിരുന്നു…

സ്കാർലെറ്റിനെ ചുറ്റി പിടിച്ച ഒരു പെണ്ണിന്റെ കാലിൽ ചവുട്ടി ഞാൻ ചാടി പൊങ്ങി ശക്തമായ ഒരു സൂപ്പർമാൻ പഞ്ച്‌ കിരീടം തലയിൽ വച്ചവളുടെ നെറ്റിക്ക് തന്നെ കൊടുത്തു…

അവൾ അലർച്ചയോടെ നിലത്ത് വീണു, കിരീടം അവളുടെ തലയിൽ നിന്നും തെറിച്ചു പോയി..

നിലത്തു നിന്ന ഞാൻ ഓടിപോയി ആ കിരീടം എടുത്തു.. അതോടെ അവരിൽ കുറച്ചു പേർ എന്റെ നേരെ പാഞ്ഞു വന്നു എന്നെ ചവുട്ടി നിലത്തിട്ടു…

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.