നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

ഞാൻ അറിയാതെ ചോദിച്ചു നിലത്തേക്ക് ഇരുന്നു.. അവളുടെ മുഖം പകയിൽ നിറഞ്ഞു..

“മനുഷ്യൻ! എനിക്ക് അവരെ വെറുപ്പാണ്..! ഐ ഹേറ്റ് തെം ആൾ….ഐ വാണ്ട് റ്റു ബി ദി ക്വീൻ ഓഫ് ദിസ് വേൾഡ്….!

അവൾ അലറി.. അവൾക്ക് മനുഷ്യരോട് എന്തോ ദേഷ്യം ഉണ്ടെന്നു എനിക്ക് തോന്നി..

“അതിന് എന്തിനായിരുന്നു ഞാൻ?”

“നിന്നെ കൊണ്ട് എനിക്ക് വേറെ ആവശ്യം ഉണ്ടായിരുന്നു.. അതിന് നിനക്കെ കഴിയു..
ഈ ലോകത്ത് വേറെ ഒരു മനുഷ്യനും കഴിയില്ല.. നിന്നെ ഞാൻ സ്നേഹിച്ചിരുന്നു..! ഇല്ല..! ഇനി അങ്ങനെ ഒരു അവസരം നിനക്ക് ഇല്ല.. ഐ ഹേറ്റ് യു…!”

അവൾ പാഞ്ഞു വന്നു എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി അമർത്തി..

നല്ല ശക്തിയുള്ള പിടുത്തം.. ഞാൻ പിടഞ്ഞു.. അവൾ കൊല്ലാൻ പിടിച്ചത് പോലെ ഉണ്ട്..

മെറിൻ തല താഴ്ത്തി ഇരിക്കുന്നത് എനിക്ക് കാണാം.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വല്ലാതെ ചാടുന്നു.. ട്രിനിറ്റിയും.. അവർക്ക് ഇനി പ്രതീക്ഷ ഇല്ല.. എനിക്കും..

അവൾ എന്നെ നിലത്തേക്ക് വലിച്ചു എറിഞ്ഞു..ഞാൻ ഉരുണ്ടു പോയി ഭിത്തിയിൽ അടിച്ചു നിന്നു.. ശ്വാസം ആഞ്ഞു വലിച്ചു.. കഴുത്തു പൊട്ടിയത് പോലെ..

ആ സമയം ആണ് വിക്ടോറിയയെ ലിസയും അനയും കിടന്ന സെല്ലിലേക്ക് ആ ചെന്നായ്ക്കൾ വലിച്ചു കൊണ്ടുവന്നത്.. അവളെ അവിടെ ഇട്ട ശേഷം അവർ പോയി…

“ഇനി വരാനുള്ളത് നിന്റെ ഭാര്യമാർ ആണ്…അവരെ വേദനിപ്പിച്ചു കൊല്ലുന്നത്‌ കാണാൻ ആണ് ഇവരെ ഒക്കെ ജീവനോടെ വച്ചത് തന്നെ…നിന്റെ സുന്ദരികൾ ആയ ഭാര്യമാരെ എന്റെ ചെന്നായ്ക്കൾ ജീവനോടെ തിന്നും..”

അവൾ മെല്ലെ പറഞ്ഞു ചിറക് ഒന്ന് കുടഞ്ഞു.

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയുന്നില്ലായിരുന്നു.. ഞാൻ ചുറ്റും നോക്കി.. പ്രതീക്ഷകൾ ഒക്കെ നശിച്ചു… വൈറ്റ് പറഞ്ഞത് കേൾക്കാതെ ഞാൻ എടുത്തു ചാടി.. ഞാൻ കാരണം കുറെ ജീവനുകൾ പോകും എന്ന് ഉറപ്പായി..

പെട്ടെന്നാണ് ഞാൻ എന്റെ ജാക്കറ്റിന്റെ അവിടെ ഒരു തിളക്കം കണ്ടത്.. ഞാൻ ഒന്ന് കൂടി നോക്കി..

എന്റെ മനസ്സിൽ ഒരു ഇടി മുഴക്കം ആണ് ഉണ്ടായത്. ഏടത്തിയുടെ താലി…!
എനിക്ക് വല്ലാത്തൊരു ഉണർവ് വന്നു… ഇതെന്തേ ഞാൻ കണ്ടില്ല??

ഞാൻ ഓടിപോയി അതെടുത്തു.. സ്കാർലെറ് ഞാൻ എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു.

“വാവ വരുമ്പോൾ ഇത് കൊണ്ടുവരണം….”

ഏടത്തിയുടെ ശബ്ദം മനസ്സിൽ. ഏടത്തിയുടെ ദേവിതുല്യമായ പുഞ്ചിരി മനസ്സിൽ.. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

എന്റെ രോമ കൂപങ്ങൾ ഒന്ന് എണീറ്റ് നിന്നു.. ഞാൻ ആ താലി എന്റെ കഴുത്തിൽ ഇട്ടു.. വേറെ ഒന്നും ഞാൻ അപ്പോൾ ചിന്തിച്ചില്ല.. ഇതെനിക്ക് തിരിച്ചു കൊടുക്കണം. ഏടത്തിയുടെ നിധി ആണ് ഇത്… എനിക്ക് ഇത് തിരിച്ചു കൊടുത്തേ മതിയാകു..

ഞാൻ തലയിലെ ഹാറ്റ് ഊരി വലിച്ചു എറിഞ്ഞു.. എന്റെ ഉള്ളിൽ നിന്നും എന്തൊക്കെയോ വന്നു എന്റെ ശരീരത്തിൽ നിറഞ്ഞു… ദേഹത്തെ വേദനകൾ ഒക്കെ മാറി… കാഴ്ച മാറി…

ഞാൻ കൈ വിരലുകൾ മടക്കി കയ്യിലേക്ക് നോക്കി… പിടക്കുന്ന ഞരമ്പുകൾ..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.