അവൾ മെല്ലെ പറഞ്ഞു.. പുഞ്ചിരിയോടെ..
“എന്താ വിളിക്കുക?”
അർച്ചന അവളുടെ മുഖത്തേക്ക് നോക്കി..
“ഡിസംബർ.. അതാണ് എന്റെ പേര്…
ഡിസംബർ.. ഞാൻ ഒന്ന് ആലോചിച്ചു. തണുപ്പ്, തണുപ്പ് ഉണ്ടാക്കുന്നത് മഞ്ഞ്.. മഞ്ഞിന്റെ നിറം തൂവെള്ള.. വൈറ്റ് എയ്ഞ്ചൽ… ചേർന്ന പേര് തന്നെ.. ഡിസംബർ..!
ഉടനെ ഒരു അനക്കം കേട്ടു..
ബാൽക്കണിയിൽ ചേർന്ന് നിൽക്കുന്ന ഷിപ്പിൽ നിന്നും ക്വീൻ ഇറങ്ങി റൂം വഴി വന്നു..
ഞാൻ അവളെ തല കുനിച്ചു വണങ്ങി… അവൾ നേരെ വന്നു എന്നെ ചേർത്ത് പിടിച്ചത് അത്ഭുതത്തോടെ ആണ് ബാക്കി ഉള്ളവർ കണ്ടത്..
“ട്രിനിറ്റിയുടെ നാട്ടിലെ രഞ്ജി ആണ്. ക്വീൻ ഓഫ് മെയ്വൂൺ.”
ഞാൻ അവളെ അവർക്ക് പരിചയപ്പെടുത്തി.. അവർ എല്ലാവരും തല കുനിച്ചു റെസ്പെക്ട് കാണിച്ചു…
“ഏയ് അതൊന്നും വേണ്ട….”
അവൾ സ്നേഹത്തോടെ പറഞ്ഞു.
“ഇവനെ ഞാൻ കൊണ്ടുപോകുകയാണ്….”
അവൾ എല്ലാവരോടും പറഞ്ഞു.. അർച്ചന എന്തോ പറയാൻ വന്നു.. അവൾക്ക് സങ്കടം ആണ്..
“മോളെ.. നിന്റെ ഭർത്താവ് എന്നെ വിളിക്കുന്നത് അമ്മ എന്നാണ്.. ഞാൻ അവനെ കൊണ്ടുവരും.. അവന്റെ ഭാഗ്യം ആണ് നിങ്ങൾ ഓരോരുത്തരും.. അവന്റെ കൂടെ ഏതു ആപത്തിലേക്കും ഇറങ്ങിപ്പോയ നിങ്ങൾ.. നിങ്ങൾക്ക് മെയ്വൂൺ ഗ്രഹത്തിന്റെ ആദരവുകൾ… “
അവൾ പറഞ്ഞു നിർത്തിയപ്പോൾ ട്രിനിറ്റി ഹാളിലേക്ക് കയറി വന്നു. അവളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു..
അവൾ അത് തുറന്നു ക്വീനിനെ കാണിച്ചു.. ക്വീൻ അതിൽ നിന്നും നീല കല്ല് വച്ച ഒരു മാല എടുത്തു.. വല്ലാത്ത തിളക്കം ഉള്ള ഒരു രത്നം.
അത് ആദ്യം അർച്ചനയുടെ കഴുത്തിൽ ഇട്ടുകൊടുത്തു.. അവളുടെ നെറ്റിയിൽ ചുംബിച്ചു..
അതുപോലെ റൂമിൽ ഉണ്ടായിരുന്ന മെറിൻ, ലിസ, അനാബെൽ ഇവരുടെ ഒക്കെ കഴുത്തിൽ അവൾ അതുപോലെ അണിയിച്ചു കൊടുത്തു.. എല്ലാവരെയും അവൾ സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചു..
ബെഡിൽ കിടന്ന മീനുവിന്റെ കഴുത്തിൽ ഒരെണ്ണം ഇട്ടു കൊടുത്ത ശേഷം അവളെ ഇരുകവിളിലും മാറി മാറി ചുംബിച്ചു.. അവളുടെ നെറ്റിയിൽ തലോടി..
അതിന് ശേഷം വീണ്ടും ഹാളിൽ വന്നു.
“നിങ്ങൾ ഇന്ന് മുതൽ മെയ്വൂൺ ക്വീൻ.. അതായത് ഞാൻ. എന്റെ സംരക്ഷണത്തിൽ ആണ്. പുറത്തു നിന്നുള്ള ഒരു ആളും നിങ്ങളുടെ നിഴലിൽ പോലും വരില്ല. ഇത് എന്റെ വാക്ക്…!”
അവൾ അത് പറഞ്ഞു ആ സ്വർണ ദണ്ഡ് നിലത്ത് ഒന്ന് കുത്തിയപ്പോൾ ഫ്ലാറ്റ് മൊത്തം കുലുങ്ങിയതായി എനിക്ക് അനുഭവപെട്ടു..
“ഞങ്ങൾക്ക് എന്താ പറയേണ്ടത് എന്നറിയില്ല.. നന്ദി പറഞ്ഞാൽ മോശം ആയിപ്പോകും.. എന്നാലും.. മറക്കില്ല.. ഒരിക്കലും…”
ലിസ മെല്ലെ പറഞ്ഞു…
“ഇനി കാണുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ മകനെ ഒപ്പം നിന്ന് സ്വന്തം പോലെ സ്നേഹിക്കുന്ന നിങ്ങളെ ആരും മറക്കില്ല. മെയ്വൂണിന്റെ സഹായങ്ങൾ നിങ്ങൾക്ക് എന്നും ഉണ്ടാകും..”
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…