അവൾ അടുത്ത് വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു..
ഞാനും.. അവളിൽ നിന്നും വരുന്ന സുഗന്ധം എന്നെ ഒരു മയക്കത്തിൽ എന്നപോലെ ആക്കി..
മെല്ലെ അകന്നു മാറി അവൾ പുഞ്ചിരിച്ചു…
“എന്നോട്.. എന്നോട് ക്ഷമിക്കണം.. ഞാൻ മോശമായി സംസാരിച്ചു.. പറഞ്ഞത് കേട്ടില്ല….”
ഞാൻ അവളെ നോക്കി പറഞ്ഞു.. അവൾ നീലകണ്ണുകൾ വിടർത്തി എന്നെ ഒന്ന് നോക്കി..
അതിനു ശേഷം വെളുക്കെ ചിരിച്ചു.. എന്തൊരു ഭംഗിയാണ് ദൈവമേ.. മാലാഖ തന്നെ.
“റോഷൻ.. അതൊക്കെ ഒരു ഗെയിം ആയിരുന്നു. നീ അങ്ങനെ പ്രതികരിക്കാൻ വേണ്ടി ആണ് ഞാൻ അത് ചെയ്തത്…
ഞാൻ നിന്റെ അടുത്ത് വന്നു നിന്നതും അവൾ എന്നെ ആക്രമിക്കാൻ വേണ്ടി ആണ്.. അവൾ എന്റെ കിരീടം വെക്കണം എന്നത് ഞങ്ങളുടെ ആവശ്യം ആയിരുന്നു.. കൂടുതൽ കാര്യങ്ങൾ നിനക്ക് പറഞ്ഞു തരാം.. ഇപ്പോൾ അല്ല.. മെയ്‌വൂണിൽ വച്ച്…”
അവൾ അത് പറഞ്ഞ ശേഷം പുഞ്ചിരിച്ചു..
“എന്നാലും മീനു എങ്ങനെ?”
എന്റെ സംശയം തീർന്നില്ല.
“എല്ലാം നിന്നോട് ട്രിനിറ്റി പറയും.. എവിടെ അവരൊക്കെ?”
അവൾ എന്നെ നോക്കി.. എന്റെ നേരെ കൈ നീട്ടി.. തൂവെള്ള കൈകൾ.. കൈപ്പത്തിയുടെ ഉൾഭാഗം പിങ്ക് നിറം..
ഞാൻ അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു.. ഒരു രാജകുമാരിയെ കൊണ്ടുപോകുന്നത് പോലെ..
ലിസയും അനാബെല്ലും എണീറ്റിരുന്നു.. അവരുടെ മുറിവുകൾ ഡ്രസ്സ് ചെയ്തിരിക്കുന്നു.. രണ്ടുപേരും എന്തോ കുടിക്കുന്നു.
അർച്ചന മെറിന്റെ കൈ ഡ്രസ്സ് ചെയ്യുകയായിരുന്നു..
വൈറ്റിനെ കണ്ടു എല്ലാവരും എഴുന്നേറ്റു.. അവൾ ചിരിച്ചു..
“എല്ലാവരും സുഖമായി ഇരിക്കുന്നോ? ക്ഷമിക്കണം എന്റെ സഹോദരി ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു.. ഇനി അവളെ ഭൂമിയിലേക്ക് ഞങ്ങൾ വിടില്ല…”
അവൾ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി..
ആർക്കും എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. എല്ലാവരും അവളുടെ സൗന്ദര്യത്തിൽ മുഴുകി നിൽക്കുകയാണ്..
“അനേകം ചോദ്യങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടാകും.. അതിൽ ചിലതിന് ഉത്തരം ഉണ്ടാകും, അതെ.. മനുഷ്യൻ മാത്രം അല്ല ഈ ഭൂമിയിൽ ഉള്ളത്..
എന്നെ പോലെ എന്റെ സഹോദരി മാത്രമേ ഉള്ളു.. പക്ഷെ വേറെ വർഗത്തിൽ പെട്ട എൽഫുകൾ ഈ ലോകത്ത് ഉണ്ട്… അവർ ഒന്നും ആരെയും അങ്ങനെ ഉപദ്രവിക്കാറില്ല…
എന്നാൽ എന്റെ സഹോദരി എന്തിന് ഇതൊക്കെ ചെയ്തു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല..
ഒന്ന് കൂടി ക്ഷമ ചോദിക്കുന്നു.. റോഷനെ ഞാൻ കൊണ്ടുപോകുകയാണ്.. അവന്റെ ഉള്ളിലെ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ട്.. ഭൂമിയിലെ രണ്ടു ദിവസം കഴിഞ്ഞു അവൻ വരും….”
അവൾ പറഞ്ഞു നിർത്തി.. ഉടനെ അർച്ചന കരയാൻ തുടങ്ങി..
വൈറ്റ് അവളെ ചേർത്ത് പിടിച്ചു..
“വിഷമിക്കണ്ട.. എന്നെ വിശ്വസിക്കാം… എന്നും ഞാൻ ഉണ്ടാകും.. എന്നെ ഒന്ന് പേര് വിളിച്ചാൽ ഞാൻ പറന്നു വരും… “
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…