ക്വീൻ എന്നെ ചേർത്ത് പിടിച്ചു..
“എന്റെ കുട്ടി ആണ് ഇവൻ…എന്റെ മകൻ.”
അത് പറഞ്ഞു അവൾ എന്റെ നിറുകയിൽ ചുംബിച്ചു.. അത് കണ്ടു ട്രിനിറ്റിയും ഡെൽറ്റയും ചിരിച്ചു..
ഒരു അമ്മയുടെ സ്നേഹം ആണ് എനിക്ക് ഫീൽ ചെയ്തത്.. എനിക്ക് വല്ലാത്ത സന്തോഷം തോന്നി..
“എനിക്ക് ഒന്നും മനസിലാകുന്നില്ല അമ്മെ… എങ്ങനെ മീനു? “
ഞാൻ അവരെ നോക്കി.. അവർ ചിരിച്ചു..
“ഉത്തരങ്ങൾ നിനക്ക് കിട്ടും.. പക്ഷെ ഇത് ഇനിയും തീർന്നില്ല.. ഇവളെ മെയ്വൂണിൽ എത്തിക്കണം.. നീയും വരണം..”
ക്വീൻ എന്നോട് പറഞ്ഞു.. ഞാൻ മെറിനെ നോക്കി.. അവിടെ സമാധാനം ആണ്.
ക്വീൻ മെറിനെ കൂടെ ചേർത്ത് പിടിച്ചു..
“ഉപദ്രവിച്ചോ നിന്നെ അവൾ….?”
“ഇല്ല…. അമ്മ.. അല്ല.. ഞാൻ എന്താ വിളിക്കുക? റോഷൻ അമ്മെ എന്ന് വിളിച്ചു….?….”
മെറിൻ ഒന്ന് നിന്ന് പരുമ്മി… എനിക്ക് അത് കണ്ടപ്പോൾ ചിരി ആണ് വന്നത്..
“ഇവരുടെ ഒക്കെ അമ്മയാണ് ഞാൻ.. ഒരാൾ കൂടി കൂടുന്നത് കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളു..”
അവൾ അത് പറഞ്ഞു ചിരിച്ചു.. ഞങ്ങളും
ലിസയെയും അനാബെല്ലിനെയും മയക്കി കിടത്തിയിരുന്നു.. ആ റൂമിലേക്ക് അവർ പോയി നോക്കി എങ്കിലും ആരും ഉണ്ടായിരുന്നില്ല.. ഇരുമ്പ് പാളി മാറ്റി നോക്കിയപ്പോൾ പുറത്തേക്ക് ഉള്ള ഒരു വഴി ആണ് കണ്ടത്…
അതൊക്കെ മായ ആയിരുന്നോ അതോ? ഉത്തരം ഇല്ല.
വൈറ്റ് സ്കാർലെറ്റിനെ കോരി എടുത്തു.. അവളുടെ ചുവന്ന മുടി താഴേക്ക് വീണു തൂങ്ങി കിടന്നു… പകുതി അടഞ്ഞ കണ്ണുകൾ എന്നെ ഒന്ന് നോക്കിയോ??
ട്രിനിറ്റി മീനുവിനെ എടുത്തു തോളിൽ ഇട്ടു.. ഡെൽറ്റ ലിസ, അനാബെൽ രണ്ടുപേരെയും തോളിൽ ഇട്ടു പുറത്തേക്ക് പോയി…
ക്വീൻ ഞങ്ങളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു..
“റോഷൻ.. വാട്ട്സ് ഗോയിങ്……”
മെറിനെ മുഴുവൻ ആക്കാൻ ഞാൻ വിട്ടില്ല..
അവളുടെ മുഖം കോരി എടുത്തു ആ തുടുത്ത ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു..
ഒന്ന് പതറി എങ്കിലും അവൾ കാലു കുത്തി പൊങ്ങി അതിനോട് സഹകരിച്ചു..
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു ചുംബിച്ചു.. ദീർഘ ചുംബനം.. മെല്ലെ അധരങ്ങൾ വിടുവിച്ചു അവളുടെ കണ്ണിൽ നോക്കി…
നാണം… എനിക്ക് ചിരി വന്നു…
“വാ…”
ഞാൻ അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു ഒന്ന് തിരിഞ്ഞു നോക്കി…
ആ റൂമിൽ.. ആ വാതിൽ അവിടെ ഉണ്ടായിരുന്നു ആ കൊച്ചു പെൺകുട്ടി… അവൾ വശ്യം ആയി ചിരിച്ചു.. എന്തോ ശബ്ദം ഇല്ലാതെ പറഞ്ഞു…
ഞാൻ മുൻപോട്ട് നോക്കി.. ഞാൻ എന്താ നിന്നത് എന്ന് കരുതി മെറിൻ തിരിഞ്ഞു നോക്കി..
ഞാൻ അവളെ നോക്കി വീണ്ടും പുറകോട്ട് നോക്കി.. ആരും ഇല്ല.. ഞാൻ മെറിന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു..
ഒരു ചുവന്ന റോസാപ്പൂവ് അവിടെ കിടന്നിരുന്നു…
***
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…