നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

ഡെൽറ്റ എന്നെ നോക്കി പറഞ്ഞു.. കുറെ അധികം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു..

മെല്ലിറ്റ സെല്ലു പൊളിച്ചു വിക്ടോറിയയെ ഒന്ന് നോക്കി.. അവൾ തല കുനിച്ചു. മെല്ലിറ്റ ലിസക്കും, അനക്കും വേണ്ട ചികിത്സകൾ ഉടനെ കൊടുത്തു..

വിക്ടോറിയ മെല്ലെ പുറത്തേക്ക് വന്നു.. അവൾ എന്നെ നോക്കി എന്റെ അടുത്തേക്ക് വന്നു..

ഡെൽറ്റ ഇടയിൽ കയറി..

“അവൻ.. അവൻ ആണ് നമ്മുടെ സഹോദരിമാരെ കൊന്നത്…ഇവളും കൂട്ടുനിന്നു… ഈ ട്രിനിറ്റി! എന്നിട്ടും അവനു വേണ്ടി എല്ലാവരും.. എനിക്ക് കൊല്ലണം ഇവനെ….”

അവൾ എന്റെ നേരെ അലറി.. ഞാൻ ചിരിച്ചു.. മെറിൻ വന്നു എന്റെ ഒപ്പം നിന്നു കൈ പിടിച്ചു..

“മെയ്‌വൂണിലെ തികഞ്ഞ അഭ്യാസി ആരാണ് വിക്ടോറിയ??”

ഡെൽറ്റ അവളോട് ചോദിച്ചു.

“നീ തന്നെ… അത് ഇവിടെ പറയേണ്ട ആവശ്യം എന്താണ്?”

അവൾ ഡെൽറ്റയോട് ചീറി..

“എന്നാൽ ഈ തികഞ്ഞ അഭ്യാസിയെ മെയ്‌വൂണിൽ വച്ച് നേരിട്ട് പരാചയപ്പെടുത്തിയവൻ ആണ് ഇത്.. കൂടാതെ ഞങ്ങളുടെ ഒക്കെ കുട്ടികളുടെ പിതാവും… അവനോടു പോയി ഏറ്റുമുട്ടി നീ മരിക്കുകയെ ഉള്ളു..”

വിക്ടോറിയ അത് കേട്ട് ഞെട്ടി… അവൾ വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി.. ട്രിനിറ്റിയെ നോക്കി..

“ഇവൻ..? മെയ്‌വൂണിൽ? അവിടെ കുട്ടികൾ?? ഹൌ? “

“നീ ഇവിടെ ആളുകളെ കൊന്നു രസിക്കുമ്പോൾ ഇവൾ, ട്രിനിറ്റി അതിനുള്ള പരിഹാരം കണ്ടിരുന്നു, അവനിലൂടെ..
നീ മെയ്‌വൂണിന് അപമാനം ആണ് വിക്ടോറിയ..”

ഡെൽറ്റ പറഞ്ഞപ്പോൾ അവളുടെ മുഖം കുനിഞ്ഞു.

“അമ്മെ….”

അവൾ മെല്ലെ വിളിച്ചു… ക്വീൻ അവളെ നോക്കി..

“നിനക്ക് എന്നെ അങ്ങനെ വിളിക്കാൻ ഉള്ള യോഗ്യത ഉണ്ടോ വിക്ടോറിയ?”

അവൾ തല കുനിച്ചു…

“എന്നോട് ക്ഷമിക്കണം.. എന്ത് ശിക്ഷയും ഞാൻ ഏൽക്കാം… എനിക്ക് മാപ്പ് നൽകണം…”

അവൾ മുട്ടിൽ നിന്ന് തല കുനിച്ചു.

“എന്തായാലും നിന്നെ ഭൂമിയിൽ വിട്ടിട്ടു പോകില്ല. നിന്നെ ഞങ്ങൾ ഡാർക്ക് വേൾഡിൽ കൊണ്ടുപോയി വിടും..”

അത് കേട്ടതും അവൾ ഞെട്ടി വിറച്ചു..

“പ്ലീസ് അമ്മെ.. എന്നെ കൊണ്ടുപോകണം.. എനിക്ക് തെറ്റ് പറ്റി.. പ്ലീസ്…”

അവൾ കരഞ്ഞു കൊണ്ട് കൈ കൂപ്പി.. ക്വീൻ ഒന്ന് ആലോചിച്ചു.

“എന്താ നിന്റെ അഭിപ്രായം?”

ക്വീൻ എന്നെ നോക്കി..

“എന്നെ അന്ന് കൊല്ലാൻ നോക്കി എങ്കിലും അവൾ ഇന്ന് സഹായങ്ങൾ ചെയ്തിട്ടുണ്ട്.. അത് മാത്രമേ എനിക്ക് പറയാൻ ഉള്ളു..”

ഞാൻ മെല്ലെ പറഞ്ഞു..

“ശരി.. നിന്നെ ഞങ്ങൾ മെയ്‌വൂണിൽ കൊണ്ടുപോകും. പക്ഷെ കാരാഗൃഹ വാസം ആയിരിക്കും.. മോചനം ഉണ്ടാകില്ല..”

അവൾ അത് കേട്ട് തല കുനിച്ചു സമ്മതം എന്ന് കാണിച്ചു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.