നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

“നോ….. “

മെറിനും അലറിക്കൊണ്ട് കുതറി.. അവളെ ട്രിനിറ്റി വിട്ടില്ല…

ഹാളിലേക്ക് കയറി വന്ന ആൾ എല്ലാവരെയും കൂമ്പിയ കണ്ണുകൾ കൊണ്ട് നോക്കി.. എന്റെ കണ്ണിൽ അവളുടെ കണ്ണുകൾ ഒന്ന് ഉടക്കി…

മീനാക്ഷി!

വെളുത്ത അയഞ്ഞ ഗൗണും തലയിൽ വെളുത്ത തുണിയും ചുറ്റി അവൾ..

അവളെ കൈ പിടിച്ചു കൊണ്ടുവന്ന മെല്ലിറ്റ അവളെ പിടിച്ചു സ്കാർലെറ്റിന്റെ മുൻപിലേക്ക് തള്ളി വിട്ടു..

ഞാൻ കുതറി… അവളെ അവർ കൊല്ലാൻ കൊടുക്കുകയാണ് എന്ന് തോന്നി.. ഇവർ എന്താണ് ചെയ്യുന്നത്!??

“ഇല്ല..! സമ്മതിക്കില്ല ഞാൻ….!! “

ഞാൻ അലറിക്കൊണ്ട് ഡെൽറ്റയേ കുടഞ്ഞു തെറിപ്പിക്കാൻ നോക്കി..

എന്നാൽ ഡെൽറ്റ എന്നെ പിടിച്ചു ശക്തം ആയി ഭിത്തിയോട് അമർത്തി..

“ഹോൾഡ് ഓൺ റോഷൻ”

അവൾ എന്റെ മുഖത്ത് ഒരു അടി അടിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ വിറക്കുകയായിരുന്നു. അവിടെ മെറിനും ട്രിനിറ്റിയുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.. ട്രിനിറ്റി അവളെ മുറുക്കെ പിടിച്ചു വച്ചു..

മീനു സ്കാർലെറ്റിന്റെ മുൻപിൽ… സ്കാർലെറ്റ് പകപ്പോടെ ക്വീനിനെ നോക്കി.. അവിടെ ചിരി ആണ്..

അതോടെ സ്കാർലെറ്റിന്റെ മുഖം പേടി കൊണ്ട് നിറഞ്ഞത് കണ്ടപ്പോൾ ഞാൻ കുതറുന്നത് നിർത്തി അത് നോക്കി.. അവൾ എന്തിന് മീനാക്ഷിയെ കണ്ടു പേടിക്കണം?

“ഇവൾ ആണ് നിന്റെ ഭർത്താവിനെ കൊല്ലാൻ നോക്കുന്നത്….”

ക്വീൻ അവളുടെ ചെവിയിൽ മന്ദ്രിച്ചു… അവളുടെ കൂമ്പിയ പെട്ടെന്ന് കണ്ണുകൾ തുറന്നു.. വല്ലാത്തൊരു തിളക്കം വന്നു അവളുടെ കണ്ണുകൾക്ക്..
മുഖം വല്ലാത്ത ഒരു ഭാവത്തിൽ എത്തി… അവൾ ദേഷ്യം കൊണ്ട് വിറച്ചു..

“എന്റെ ചെക്കനെ തൊടുമോടീ പട്ടി നീ??!!!!”

മീനാക്ഷി അലറിക്കൊണ്ട് കാല് പൊക്കി സ്കാർലെറ്റിന്റെ വയറിൽ ആഞ്ഞു ചവുട്ടി.. അവൾ പുറകോട്ട് പോയി ഭിത്തിയിൽ അടിച്ചു നിന്നു…

ഞാൻ അമ്പരന്നു പോയി… എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല… എങ്ങനെ? എങ്ങനെ…?

അവളുടെ ചവിട്ട് കൊണ്ട് പുറകോട്ട് പോയ സ്കാർലെറ് ശക്തമായി അലറി…. പക്ഷെ അവളുടെ മുഖം ഭയം കൊണ്ട് നിറഞ്ഞിരുന്നു.

അവൾ അലറിക്കൊണ്ട് തന്നെ സ്വർണ ദണ്ഡ് കൊണ്ട് ആഞ്ഞു വീശി… ആ വീശൽ ദുർബലം ആയിരുന്നു..

മിന്നൽ പോലെ ആണ് മീനു അവളുടെ പുറകിൽ, ഗൗണിന്റെ ഉള്ളിൽ നിന്നും വലിയ ഒരു വാൾ വലിച്ചെടുത്തത്…വെട്ടിതിളങ്ങുന്ന ഒരു വാൾ. മെയ്‌വൂൺ ക്വീനിന്റെ ഉടവാൾ…! അത് ഞാൻ കണ്ടിട്ടുണ്ട്.

അവൾ അത് വലിച്ചെടുത്തു സ്വർണ ദണ്ഡ് കൊണ്ടുള്ള അടി തടുത്തു…
വല്ലാത്തൊരു ശബ്ദത്തോടെ തീപ്പൊരി ചിതറി… അതിന്റെ ശക്തിയിൽ ദണ്ഡ് സ്കാർലെറ്റിന്റെ കയ്യിൽ നിന്നും തെറിച്ചു പോയി..

ക്വീൻ അത് ചാടി പിടിച്ചു. അതോടൊപ്പം അവൾ മീനുവിന്റെ തലയിലെ വെളുത്ത തുണി വലിച്ചു മാറ്റി…

അവളുടെ തലയിൽ ഒരു സ്വർണ കിരീടം..

അതിൽ മൂന്ന് നിറത്തിൽ ഉള്ള കല്ലുകൾ.. ഒന്ന് പച്ച, ചുവപ്പ്, വെള്ള.. തുണി മാറിയപ്പോൾ അതിൽ നിന്നും ശക്തമായ വെളിച്ചം അടിച്ചു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.