നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1590

അതോടെ ട്രിനിറ്റി അവളുടെ മറ്റേ ചിറകും ഭിത്തിയിൽ ഒരു കൈകൊണ്ടു അമർത്തി.. ക്വീൻ നിമിഷ നേരം കൊണ്ട് അവളുടെ കഴുത്തിൽ ദണ്ഡ് കുത്തി അവളെ ഭിത്തിയോട് ചേർത്ത് വച്ചു..

ഒഴിഞ്ഞ കൊമ്പ് കൊണ്ട് കുത്താൻ നോക്കിയപ്പോൾ അതും ഡെൽറ്റ ഒരു കൈ കൊണ്ട് പിടിച്ചുവച്ചു.. ശക്തിയിൽ കുതറി എങ്കിലും അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല.. അവൾ ചിരിച്ചു…

“നിനക്കൊക്കെ ഇനി എന്താ ഉണ്ടാകാൻ പോകുന്നത് എന്ന് അറിയാമല്ലോ അല്ലെ??”

അവൾ വന്യതയോടെ ക്വീനിനൊടു ചോദിച്ചു.. അവളുടെ തലയിലെ കിരീടം അത് വല്ലാതെ വെട്ടിത്തിളങ്ങി..

“റോഷൻ.. “

വിക്ടോറിയ എന്നെ വിളിച്ചപ്പോൾ ഞാൻ തല ഉയർത്തി നോക്കി…

“അവളുടെ കിരീടം, ആ രണ്ടു സ്റ്റോണുകളും ഒരുമിച്ചു ആണ്, അത് ഉടനെ അവരുടെ ശക്തി വലിച്ചെടുക്കും.. എന്തെങ്കിലും ചെയ്യൂ.. ഉടനെ…അല്ലെങ്കിൽ…..”

അവൾ പറഞ്ഞത് കേട്ട ഉടനെ ഞാൻ അവരെ നോക്കി.. തയാറായി.. വേദന മറന്നു..

“ആഫ്റ്റർ മി.. റോഷൻ..!!!”

മെറിൻ അത് പറഞ്ഞ ഉടനെ മുൻപോട്ട് കുതിച്ചു…

അവൾ സ്പീഡിൽ ഓടി ക്വീനിന്റെ പുറകിൽ എത്തി അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചിരുന്ന ട്രിനിറ്റിയുടെയും ഡെൽറ്റയുടെയും കാലിൽ ചവുട്ടി തലകുത്തനെ മറിഞ്ഞു…

അവൾ ലാൻഡ് ചെയ്തത് ശക്തമായി കൈമുട്ട് സ്കാർലെറ്റിന്റെ തലയിൽ ഇടിച്ചു കൊണ്ടാണ്… സ്കാർലെറ്റിന്റെ അലർച്ച അവിടെ മുഴങ്ങി.

“നൗ റോഷൻ..!!!!”

മെറിൻ അലറിയപ്പോൾ ഞാനും കുതിച്ചു… വേദന മറന്നു മിന്നൽ പോലെ….

പൊളിഞ്ഞു കിടന്ന ഗ്ലാസ് ചേമ്പറിൽ കാലുകൾ ഊന്നി അതി ശക്തമായി ഞാൻ പൊങ്ങി കുതിച്ചു ചെന്ന് കൈ ചുരുട്ടി എത്രത്തോളം ശക്തി എടുക്കാമോ അത്രയും ശക്തി എടുത്തു…

ഒരു സൂപ്പർമാൻ പഞ്ച്‌..!

സ്കാർലെറ്റിന്റെ നെറ്റിയിൽ തന്നെ ആണ് അത് കൊണ്ടത്… എന്റെ ഇടി കൊണ്ട് അവളുടെ കിരീടം പൊട്ടി തെറിച്ചു രണ്ടായി തിരിഞ്ഞു ദൂരേക്ക് പോയി വീണു..

എന്റെ ശരീരം പോയി അടിച്ചതും മെറിൻ ബാലൻസ് ചെയ്തതും ക്വീനിനു താങ്ങാൻ ആയില്ല… ഞങ്ങൾ എല്ലാവരും ചിതറി തെറിച്ചു നിലത്ത് വീണു…

തല പൊത്തി പിടിച്ചു സ്കാർലെറ് വേദന കൊണ്ട് അലറി…

അവൾ എന്നെ നോക്കി പക കൊണ്ട് അലറി വിളിച്ചു..

അവളുടെ ആ ഭാവം എന്നെ വിറപ്പിച്ചു കളഞ്ഞു.. അവൾ നിലത്തു വീണ ക്വീനിന്റെ സ്വർണ ദണ്ഡ് വലിച്ചെടുത്തു ശക്തിയിൽ നിലത്തു കുത്തി… അവിടെ ഒന്ന് കുലുങ്ങി..

“മെല്ലിറ്റ…..!!!! നൗ…..!!!!!! “

ക്വീൻ പുറകിലേക്ക് നോക്കി അലറി…

നിലത്തു നിന്നും ചാടി എണീറ്റ് നിന്ന എന്നെ ഡെൽറ്റ ചാടി എണീറ്റ് എന്നെ പിടിച്ചു ഭിത്തിയോട് ചേർത്ത് അമർത്തി വച്ചു.. എന്റെ ഇരുകൈകളും അവൾ ലോക്ക് ചെയ്തപ്പോൾ ഞാൻ അവളെ പകച്ചു നോക്കി..

ട്രിനിറ്റി ഉടനെ മെറിനെയും കൈ പിടിച്ചു ഭിത്തിയോട് ചേർന്ന് നിന്നു.. എനിക്ക് ഒന്നും മനസിലായില്ല..

മെല്ലിറ്റ ഉടനെ ഹാളിലേക്ക് കയറി വന്നു..

അവൾ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുവന്ന ആളെ കണ്ടു ഞാൻ ഞെട്ടി വിറച്ചു.. കുതറാൻ നോക്കി.. ഡെൽറ്റ എന്നെ വിട്ടില്ല..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.