നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1590

സ്കാർലെറ് എഴുന്നേറ്റിരുന്നു.. അവളുടെ ചിറകുകളിൽ അഗ്നി ജ്വലകള്‍..

ക്വീൻ ഹാളിൽ കിടന്ന ശവശരീരങ്ങൾ അടിച്ചു തെറിപ്പിച്ചു..

ഡെൽറ്റ വൈറ്റിനെ വലിച്ചു മാറ്റി സെല്ലിൽ ഇട്ടു.. പുറത്തേക്ക് വന്ന മെറിനെ അവൾ പിടിച്ചു അകത്തു കയറ്റി..

“അവളെ ഒന്ന് നോക്കു മെറിൻ…”

ഡെൽറ്റ അത് പറഞ്ഞു തിരിഞ്ഞു..

“ല മെയ്റ്റ്രൊൻ ആവൊ…!”

ക്വീൻ അവളുടെ സ്വർണ ദണ്ഡ് നിലത്തു കുത്തിക്കൊണ്ടു ഹാളിന്റെ നടുക്ക് നിന്ന് ഉച്ചത്തിൽ പറഞ്ഞു.. ഹാൾ ഒന്ന് കുലുങ്ങി.

അത് കേട്ടതും ട്രിനിറ്റിയും ഡെൽറ്റയും ഒരുമിച്ചു മുൻപോട്ട് കുതിച്ചു..

അവർ രണ്ടുപേരും ഇരുവശത്ത് നിന്നും ക്വീനിന്റെ അരക്കെട്ടിൽ ചാടി കയറി അവളുടെ അരക്കെട്ടിന്റെ ഇരുവശത്തും നിന്നും കാലുകൾ കൊരുത്തു.. വാലുകൾ കൊണ്ട് അവളെ ചുറ്റിപിടിച്ചു… കൈകൾ വിടർത്തി നിന്നു..

ആ കാഴ്ച കണ്ടു ഞാൻ അത്ഭുതപ്പെട്ടു പോയി.. ഇപ്പോൾ ക്വീനിന്റെ ദേഹത്തു ആണ് അവർ.. ഒരു പാമ്പ് ഫണം വിടർത്തിയത് പോലെ… ക്വീനിന്റെ കാലിൽ അവരുടെ ഇരുവരുടെയും ഭാരം..

ആറു കൈ ഉള്ള, മൂന്ന് ഉടൽ ഉള്ള ജീവിയെ പോലെ..

സ്കാർലെറ്റിന്റെ രണ്ടു കൊമ്പും ചിറകും കൈകളും എതിർക്കാൻ ഇവിടെ ആറു കൈകൾ.. അവർ യുദ്ധത്തിന് തയാറായി..

ഞാൻ വയറിലെ മുറിവ് പൊത്തി പിടിച്ചു മെല്ലെ സെല്ലിൽ കയറി..

വൈറ്റ് ശ്വസിക്കുന്നുണ്ട്.. അവളുടെ ഓറഞ്ച് നിറമുള്ള ചോര പടർന്നു ഒഴുകുന്നു.. മെറിൻ അവളുടെ മുറിവ് അമർത്തി പിടിച്ചിരിക്കുന്നു..
ഞാൻ അപ്പുറത്തേക്ക് നോക്കി.. ലിസക്ക് വളരെ മോശമായി പരിക്ക് പറ്റിയിട്ടുണ്ട്.. അനയുടെ അവസ്ഥ എനിക്ക് മനസിലായില്ല.. ഞാൻ നിലത്തു ഇരുന്നു.. എന്റെ അവസ്ഥയും മോശമായി വരുന്നു.. വാൾ പുറകിൽ നിന്നും കയറി വയർ മുറിച്ചാണ് വന്നത്.

മെറിൻ വന്നു എന്റെ മുറിവ് നോക്കി.. നന്നായി ബ്ലീഡ് ചെയ്യുന്നുണ്ട്… അവൾ വൈറ്റ് കെട്ടിത്തന്ന തുണി ഒന്ന് കൂടി മുറുക്കി.

“ഔച്‌..”

“ക്യാൻ യു ഹോൾഡ് ഓൺ?”

“യാ ആം ഫൈൻ…”

ഞാൻ മെല്ലെ പറഞ്ഞു..

അപ്പോഴേക്കും പുറകിൽ അലർച്ചകൾ കെട്ടു.. ഞങ്ങൾ വെട്ടിത്തിരിഞ്ഞു നോക്കി..

സ്കാർലെറ് അവരെ വളരെ വേഗതയിൽ പറന്നു നിന്ന് ആക്രമിക്കുന്നു.. ചിറക് കൊണ്ടും കൊമ്പുകൾ കൊണ്ടും കൈകൾ കൊണ്ടും…

എന്നാൽ അതിനെയൊക്കെ ക്വീനും ട്രിനിറ്റിയും ഡെൽറ്റയും ഒരുമിച്ചു പ്രതിരോധിച്ചു..

ക്വീൻ അവളുടെ സ്വർണ ദണ്ഡ് കൊണ്ട് സ്കാർലെറ്റിനെ തള്ളി മാറ്റി..
അതോടൊപ്പം അവളുടെ ആക്രമണങ്ങൾ അവർ തടുത്തു കൊണ്ടിരുന്നു.. എന്നാൽ അവർ അവളെ അറ്റാക്ക് ചെയ്യാത്തത് ഞാൻ ശ്രദ്ധിച്ചു..

അവളുടെ ആക്രമണങ്ങൾ പ്രതിരോധിച്ചു നിൽക്കുന്നതെ ഉള്ളു..

സ്കാർലെറ് പല വിധത്തിൽ നോക്കി എങ്കിലും അവൾക്ക് ആരുടെയും ദേഹത്ത് തൊടാൻ പോലും കഴിഞ്ഞില്ല..

ഇതിനിടയിൽ അവൾ എന്റെ നേർക്ക് പറന്നു വരാൻ നോക്കി.. ഞാൻ ചാടി എഴുന്നേറ്റ് നിന്നു..

എന്നാൽ ഡെൽറ്റ അവളുടെ ചിറക് പിടിച്ചു വലിച്ചു ഭിത്തിയിൽ അടിച്ചു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.