നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

കാൽപാദ ശബ്ദം അടുത്ത് വന്നു..

ഞാൻ വാതിൽക്കലേക്ക് നോക്കി..

വാതിൽ കടന്നു ഒരാൾ വന്നു നിന്നു. വന്ന ആളെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. സന്തോഷം.. എന്റെ വില ഞാൻ അറിഞ്ഞ നിമിഷം..

വെട്ടിത്തിളങ്ങുന്ന സ്വർണ നിറമുള്ള യുദ്ധ വേഷവും, കയ്യിൽ സ്വർണ നിറമുള്ള ദണ്ഡും..

അവൾ വന്നു ആ ദണ്ഡ് നിലത്തു കുത്തിയപ്പോൾ തറ മൊത്തം ഒന്ന് കുലുങ്ങി…

“അമ്മെ…!”

ആ വിളികൾ വന്നത് മൂന്ന് ഹൃദയങ്ങളിൽ നിന്നാണ്.. എന്റെ, ട്രിനിറ്റിയുടെ, വിക്ടോറിയയുടെ…

“അമ്മെ..?”

ഞാൻ വീണ്ടും അറിയാതെ കണ്ണ് നിറച്ചു കൊണ്ട് വിളിച്ചു… കണ്ണിൽ വെള്ളം നിറഞ്ഞു ഒന്നും കാണാത്ത അവസ്ഥ… ഞാൻ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി..

മെർസാനിയാത്തി! അഥവാ, ക്വീൻ…! ക്വീൻ ഓഫ് മെയ്‌വൂൺ!! മെയ്‌വൂണിലെ എല്ലാവരുടെയും അമ്മ.

അവൾ എനിക്ക് വേണ്ടി വന്നിരിക്കുന്നു.. അവൾ മുൻപോട്ട് വന്നു എന്നെ ചേർത്ത് പിടിച്ചു.. നെറ്റിയിൽ ചുംബിച്ചു..

“എന്റെ കുട്ടി ആണ് നീ.. നിന്നെ ഇനി ആരും തൊടില്ല….!”

അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു. ഞാൻ ശരിക്കും കരഞ്ഞു പോയി.. കരഞ്ഞു കൊണ്ട് തന്നെ ഞാൻ മെറിനെ നോക്കി.. അവൾ അതിശയത്തിൽ നോക്കി നിൽക്കുന്നു..

“യു….! നീ ഇവിടെ? ഇവന് വേണ്ടി? “

സ്കാർലെറ് എഴുന്നേറ്റ് നിന്ന് പതർച്ചയോടെ ചോദിച്ചു.. ക്വീൻ ചിരിച്ചു…

“നിനക്ക് എന്റെ ജീവനിൽ തൊടാൻ ആകില്ല..
മെയ്‌വൂൺ ആണെങ്കിൽ നിനക്ക് എന്നെ നിമിഷങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയും.. ഇത് ഭൂമിയാണ്.. ഇവിടെ എനിക്ക് നിന്നെ വളരെ എളുപ്പത്തിൽ കൊല്ലാം….”

സ്കാർലെറ് പതർച്ച മാറ്റി കിരീടം നേരെ വച്ചു… ചിറക് വിരിച്ചു.

“സൊ ബി ഇറ്റ്….”

ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞുകൊണ്ട് ക്വീൻ മുൻപോട്ട് ചെന്നു…

സ്കാർലെറ് മിന്നൽ പോലെ പാഞ്ഞു വന്നു.. ക്വീൻ നിലത്തേക്ക് ഇരുന്നു മിന്നൽ വേഗതയിൽ സ്വർണ ദണ്ഡ് ചുഴറ്റി..

സ്കാർലെറ്റിന്റെ വയറിൽ ആണ് അടി കൊണ്ടത്.. അവൾ അലർച്ചയോടെ തെറിച്ചു പോയി ഭിത്തിയിൽ അടിച്ചു വീണു..

ഭിത്തിയുടെ ആ ഭാഗം പൊളിഞ്ഞു അടർന്നു വന്നു.. അത്ര ശക്തമായ അടി…

“ഡെൽറ്റ..!!!”

ക്വീൻ ഡെൽറ്റയേ നോക്കി..

“മൂവ് ……!!!”

അവൾ മെറിന് നേരെ നോക്കി അലറിക്കൊണ്ട് ഓടിച്ചെന്നു സെല്ലിന്റെ വാതിലിനു ഒരു ചവിട്ട് ചവുട്ടി…

അത് വലിയ ശബ്ദത്തോടെ പൊളിഞ്ഞു താഴെ വീണു..

മെറിൻ ഓടി മാറിയിരുന്നു.. അത്ര ശക്തിയുള്ള ഇരുമ്പ് സെല്ലിന്റെ വാതിൽ അവൾ ഒരു ചവുട്ടിനു ആണ് തകർത്തത്..

അവൾ അകത്തു കയറി ട്രിനിറ്റിയെ കെട്ടിയിരുന്ന ലോക്കുകൾ വലിച്ചു പൊട്ടിച്ചു.. ട്രിനിറ്റി ചാടി എഴുന്നേറ്റു.. ഡെൽറ്റ എന്തോ ട്രിനിറ്റിയോട് പറഞ്ഞു.. അവൾ എന്നെ നോക്കി അതിനു ശേഷം മറുപടി കൊടുത്തു..

“പ്ലീസ്.. എന്നെയും കൂടെ….”

വിക്ടോറിയ അഴികളിൽ പിടിച്ചു ഡെൽറ്റയേ നോക്കി.. ഡെൽറ്റ ദേഷ്യത്തോടെ മുഖം വെട്ടിച്ചു കളഞ്ഞു.. വിക്ടോറിയ നിരാശയോടെ മുഖം കുനിച്ചു.

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.