“നിനക്ക് ഇതിനെ കഴിയു.. എന്നെക്കൊണ്ട് നിന്റെ ആവശ്യം എന്താണോ ആര് മരിച്ചാലും നിനക്ക് ഞാൻ അത് തരില്ല.. പിന്നെ എന്റെ നിയോഗം ആണ് ഇത്..
ഞാൻ ജീവനോടെ ഉണ്ടാകണം എന്ന് ആശിക്കുന്ന ആളുകൾ പുറത്ത് ഉണ്ട്.. നീ ഇത് കണ്ടോ?”
ഞാൻ ഏടത്തിയുടെ താലി പൊക്കി കാണിച്ചു കൊടുത്തു.. അവൾ അതിലേക്ക് നോക്കി.
“ഇത് മാത്രം മതി ഞാൻ ജീവനോടെ ഇരിക്കാൻ..എന്റെ നിയോഗം ജീവിക്കണം എന്നാണെങ്കിൽ, നിന്നിൽ നിന്നും എന്നെ രക്ഷിക്കാനും ആൾ ഉണ്ടാകും… ഗോ ഫക്ക് യുവർസെൽഫ്!”
ഞാൻ വേദന കടിച്ചു പിടിച്ചു കൊണ്ട് അവളോട് മുറുമ്മി..
“അത് നിന്റെ അഹങ്കാരം!”
അവൾ അത് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി.. മുറിവുകളിൽ കൂടി ചോര ചീറ്റി തെറിച്ചു.. ഞാൻ കരഞ്ഞില്ല.. മെല്ലെ പുഞ്ചിരിച്ചു..
“നിന്നെ രക്ഷിക്കാൻ ഇനി ആരുണ്ടെടാ???? എന്നെ ഇനി തടയാൻ ആരും ഇല്ല… ആരും!!!”
അവളുടെ അലർച്ച… അവൾ അലറിയപ്പോൾ തീജ്വാലകൾ ഒന്ന് കൂടി പ്രകാശിച്ചു..
പെട്ടെന്നാണ്.. ഇടനാഴിയിൽ കൂടി ആരോ അതിവേഗം ഓടി വരുന്ന ശബ്ദം… ഉറച്ച കാലുകൾ നിലത്ത് ശക്തമായി പതിക്കുന്നു..
ഹീലുള്ള ബൂട്ട് നിലത്തു വളരെ വേഗം അടിക്കുന്ന ശബ്ദം… അത് അടുത്ത് വരുന്നു.. എല്ലാവരും അങ്ങോട്ട് നോക്കി…
വാതിൽ കടന്നു മിന്നൽ പോലെ ഒരാൾ ഓടി വന്നു..
വന്ന ആൾ ഹാളിൽ എത്തിയ പാടെ ചാടി വായുവിൽ മലക്കം മറിഞ്ഞു കറങ്ങി..
ഒരു പമ്പരം പോലെ… അതി ശക്തമായ ഒരു കിക്ക് നെഞ്ചിൽ തന്നെ കൊണ്ടു സ്കാർലെറ് ഒരു നിലവിളിയോടെ തെറിച്ചു പോയി ഭിത്തിയിൽ അടിച്ചു താഴെ വീണു..
വന്ന ആൾ അതെ പോലെ മലക്കം മറിഞ്ഞു നേരെ നിന്ന് അവളുടെ നീണ്ട വാൽ വെട്ടിച്ചു കൊണ്ട് ഒന്ന് ചീറ്റിയ ശേഷം എന്നെ നോക്കി….അവളെ കണ്ടതും ഇനി എന്റെ മരണം ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പിച്ചു.. എന്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു.. നെഞ്ചിടിപ്പ് കൂടി..
സ്കാർലെറ്റിന് ഒത്ത ഒരു എതിരാളി…
ഡെൽറ്റ!!!!
മെയ്‌വൂണിലെ അവളുടെ യുദ്ധ വേഷം.. അവൾ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു.. എന്റെ കണ്ണ് നിറഞ്ഞു..
അലറിക്കൊണ്ട് പറന്നു വന്ന സ്കാർലെറ്റിനെ അവൾ നിലത്തേക്ക് ഇരുന്നു ഉരുണ്ട് പുറകിൽ പോയി ചാടി ഉയർന്നു കാലുകൾ കൊണ്ട് കഴുത്തിൽ കുരുക്കി ശക്തമായി നിലത്തേക്ക് അവളുടെ ദേഹത്തിനു മുകളിൽ കൂടി അടിച്ചു…
നിലത്തു വീണ സ്കാർലെറ് ചാടി എണീക്കുന്നതിന് മുൻപേ അവളുടെ ചാടി ഉയർന്ന ഇരുകാലുകളും കൊണ്ടുള്ള കിക്ക് അവളെ പന്ത് തെറിപ്പിക്കും പോലെ തെറിപ്പിച്ചു.. ഹാളിന്റെ ഒരു മൂലയിലേക്ക്…
ഡെൽറ്റ എന്റെ നേരെ തിരിഞ്ഞു. എനിക്ക് നേരെ കൈ നീട്ടി..
“നിനക്ക് ഞങ്ങൾ ഉണ്ട്…”
അവൾ പറഞ്ഞു തീരാലും ഇടനാഴിയിൽ വേറെ ഒരു ശബ്ദം കൂടി..
ഉറച്ച കാല്പാദങ്ങളുടെ ശബ്ദം.. ഒപ്പം ഒരു ഇരുമ്പ് ദണ്ഡ് നിലത്തു കുത്തുന്ന ശബ്ദവും..
ഞാൻ അവളുടെ കയ്യിൽ പിടിച്ചപ്പോൾ ഡെൽറ്റ എന്നെ വലിച്ചു പൊക്കി..
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…