നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

“തരില്ല… ആ രത്‌നം എനിക്ക് തന്ന ആളെ ഞാൻ വിലമതിക്കുന്നു.. തരില്ല..”

ഞാൻ ട്രിനിറ്റിയെ നോക്കിയാണ് അത് പറഞ്ഞത്.. അത് അവർ കണ്ടു…

അവർ അവളെ നോക്കി… അവരിൽ ഒരു ചിരി വിടർന്നു.. നീണ്ട പല്ലുകൾ തെളിഞ്ഞു വന്നു.. നല്ല മൂർച്ച.

അവർ മെല്ലെ ഇരുമ്പു സെല്ലിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നപ്പോൾ ആണ് ഞാൻ ചെയ്ത അബദ്ധം എന്താണെന്നു എനിക്ക് മനസിലായത്..
ട്രിനിറ്റി എനിക്ക് വേണ്ടപെട്ടവൾ ആണെന്ന് ഞാൻ തന്നെ അവരോടു പറഞ്ഞിരിക്കുന്നു..

ഞാൻ സ്കാർലെറ്റിനെ നോക്കി.. അവിടെ ചിരി ആണ്.

“അവളെ തൊടണം എങ്കിൽ എന്നെ കൊല്ലേണ്ടി വരും…”

ഞാൻ മെല്ലെ പറഞ്ഞപ്പോൾ അവർ എന്റെ നേരെ തിരിഞ്ഞു..

“നീയൊരു മനുഷ്യൻ ആണ്.. വെറും മനുഷ്യൻ.. ഞങ്ങൾ ആരാണെന്നു അറിഞ്ഞിരുന്നു എങ്കിൽ നീ ഞങ്ങളുടെ കാലിൽ വീണേനെ..”

ഒരുവൾ കൈ ചൂണ്ടി.. അവളുടെ കൂർത്ത അഗ്രം ഉള്ള വാൾ നീണ്ടുവന്നു.. അതോടൊപ്പം ഒരുവൾ മെല്ലെ സെല്ലിന് നേരെ നടന്നു..

അവളുടെ ഉദ്ദേശം എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ഓടി സെല്ലിന്റെ മുൻപിൽ എത്തി.. കൈ കെട്ടി നിന്നു.

“റോഷൻ.. ഞാൻ മരിച്ചാൽ പോലും ആ രത്‌നം അവൾക്ക് കൊടുക്കരുത്.. കൃതിരിൻ രത്‌നം അവരുടെ പ്ലാനെറ്റിൽ എത്താൻ പാടില്ല…ഇവർ മെയ്‌വൂണിന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവർ ആണ്….”

ട്രിനിറ്റി വിളിച്ചു പറഞ്ഞു.. ഞാൻ അപ്പോൾ ആലോചിക്കുകയായിരുന്നു.. ഒരു പരിഹാരം കാണണം.. ബാക്കപ്പ് ആരും ഇല്ല..

“മാറി നിൽക്ക്…!”

ഒരുവൾ എന്റെ തൊട്ടു മുൻപിൽ വന്നു നിന്ന് അലറി…

അതിനു മറുപടി ആയി മിന്നൽ പോലെ എന്റെ കൈ മുഷ്ടി അവളുടെ താടി നോക്കി ലക്ഷ്യം കണ്ടിരുന്നു..

ഇടി കൊണ്ട് പുറകോട്ട് നീങ്ങിയ അവളെ കുതിര ചാടും പോലെ ഒരു ചാട്ടം ചാടി ശക്തമായി ചവുട്ടി.. നെഞ്ചിന് ചവിട്ട് കൊണ്ട് അവൾ ഒരു അലർച്ചയോടെ തെറിച്ചു മലർന്നടിച്ചു വീണു..

“നീയൊക്കെ ചോദിക്കുമ്പോൾ എടുത്തു തരാൻ മനസില്ല.. ജസ്റ്റ് ഫക്ക് ഓഫ്…!”

ഞാൻ പുഞ്ചിരിയോടെ തന്നെ പറഞ്ഞു….

“വാഹ്…. ഹഹഹ….വാട്ട് എ മാൻ!!”

സ്കാർലെറ് അത് കണ്ടു പൊട്ടിച്ചിരിച്ചു…

ബാക്കി രണ്ടുപേർ എന്നെ പകച്ചു നോക്കി.. നിലത്തു വീണവൾ ചുരുണ്ടു കൂടി.. അവളുടെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു.. ചുവന്ന ചോര.. മനുഷ്യരുടെ പോലെ തന്നെ.

ബാക്കി രണ്ടുപേർ അത് ഒരു നിമിഷം നോക്കി നിന്നു.. ഞാൻ ഒരു പുഞ്ചിരിയോടെ അവരെ നോക്കി.. എനിക്ക് പേടി എന്ന് പറഞ്ഞ സാധനം ലവലേശം ഇല്ലായിരുന്നു..

രണ്ടുപേർ എനിക്ക് നേരെ കുതിക്കാൻ ഒരുങ്ങി…

ഉടനെ നിലത്തു വീണു കിടന്നവൾ എന്തോ വിളിച്ചു പറഞ്ഞു.. അവരുടെ ഭാഷയിൽ ആയിരിക്കാം..

അവൾ എണീറ്റ് നിന്ന് എന്നെ നോക്കി.. മറ്റു രണ്ടുപേർ മാറി നിന്നു…

അവൾ എന്നോട് നേരിട്ട് യുദ്ധം ചെയ്യാൻ ആണ് ഭാവം എന്ന് എനിക്ക് മനസിലായി.. ഞാൻ തയാറായി നിന്നു.

****

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.