“നോ നോ.. ഈസ് ദാറ്റ് എ പോയ്സൺ??”
അർച്ചന അത് കണ്ടു കുതറിക്കൊണ്ട് അലറി ചോദിച്ചു.
മീനുവിനെ പിടിച്ചിരുന്ന ആൾ ഒന്നും മിണ്ടാതെ അത് അവളുടെ വായിലേക്ക് ഒഴിച്ചു.
അവൾ കുതറിക്കൊണ്ട് തുപ്പാൻ നോക്കി.. എന്നാൽ മീനുവിന്റെ മുഖം മുകളിലേക്ക് ആക്കി അവളുടെ മൂക്ക് കൂടി പൊത്തിപിടിച്ചു..
അതോടെ അവൾ ആ ദ്രാവകം ഇറക്കി… ഇറക്കിയ ഉടനെ അവൾ വെട്ടി വിറച്ചു.. ദേഹം മൊത്തം വിറച്ചു.. വല്ലാത്തൊരു നീല നിറം അവളുടെ മുഖത്ത് പടർന്നു..
മീനു നിമിഷ നേരം കൊണ്ട് വെട്ടിവിറച്ചു ചലനം നിലച്ചപ്പോൾ അവൾ മീനുവിനെ ബെഡിലേക്ക് ഇട്ടു..
കണ്ണ് തുറന്നു അവൾ മലർന്നു കിടന്നു.. നീലിച്ച മുഖം.. അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി കവിളിൽ കൂടെ ഒഴുകി താഴേക്ക് വീണു..
“മീനു.. എന്റെ മീനു…!!!”
അർച്ചന അവളെ പിടിച്ചു വച്ച ആളുടെ കൈ കുതറി ഓടി ചെന്ന് മീനാക്ഷിയെ കുലുക്കി വിളിച്ചു..
അവളുടെ ശരീരത്തിൽ നിലവിൽ ജീവന്റെ തുടിപ്പ് ഇല്ല എന്ന കാര്യം ഒരു ഡോക്ടർ ആയ അർച്ചന വളരെ വേഗം തന്നെ മനസിലാക്കി..
അലറി കരയാൻ തുടങ്ങിയ അർച്ചനയെ അവൾ കയ്യിൽ പിടിച്ചു പൊക്കി എടുത്തു അവളുടെ വായിലേക്കും ആ ദ്രാവകം ബലമായി ഒഴിച്ച് കൊടുത്തു…
അവളുടെ മൂക്ക് പൊത്തിപിടിച്ചപ്പോഴും അവളുടെ കണ്ഠത്തിൽ നിന്നും വന്ന വാക്കുകൾ..
“ഏട്ടാ… ഐ… ലവ്… യു……..”
*****
ആ കുട്ടിയുടെ ഭാവം കണ്ടു ഞാൻ അമ്പരന്നു പോയി.. വല്ലാത്ത ഒരു ദേഷ്യ ഭാവം.
എന്നാൽ അവൾ പെട്ടെന്ന് ചിരിച്ചു.. പൊട്ടി പൊട്ടി ചിരിച്ചു.. മുത്ത് കൊഴിയുന്ന ചിരി..
“പേടിച്ചോ എന്റെ ഏട്ടൻ?”
അവൾ അല്പം കൊഞ്ചലോടെ ചോദിച്ചു.. കണ്ണുകളിൽ കുസൃതി… കവിളുകൾ ചുവന്നു വന്നു.
“പേടി ഇല്ല എങ്കിൽ.. പേടിക്കണം.. മീനുവിനെയും അർച്ചനയെയും അവർ കൊണ്ടുവരും, അവർ… വന്നാൽ.. ഇവൾ ദുഷ്ട ആണ് ദുഷ്ട…! കൊല്ലും… എല്ലാവരെയും കൊല്ലും… എനിക്ക് പേടിയാ….”
അവൾ ചിരി നിർത്തി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്.. അതിന് ശേഷം അവൾ വീണ്ടും ചിരിച്ചു… അതിനു ശേഷം ഓടി പോയി..
“ഇനി ഞാൻ വരില്ല….”
അവൾ അതും കൂടി വിളിച്ചു പറഞ്ഞു.. ആ റൂമിലെ ഇരുട്ടിൽ അവൾ മറഞ്ഞു പോയി…
പുറകിൽ നിന്നും ചിരി.. ഞാൻ തിരിഞ്ഞു നിന്നു.. സ്കാർലെറ് ആണ്..
“നീ ശക്തൻ ആണ് റോഷൻ.. ഞാൻ വാക്ക് പാലിച്ചു.. ഞാൻ നിനക്കെതിരെ എന്റെ ശക്തി പൂർണമായും എടുത്തില്ല.. അതിൽ നീ വിജയിച്ചു.. എന്നാൽ…“
അവൾ പറഞ്ഞു പൂർത്തിയാക്കിയില്ല പുറകിൽ ഒരു അനക്കം കെട്ടു.. ഞാൻ വെട്ടിത്തിരിഞ്ഞു നോക്കി.
വാതിൽ കടന്നു വരുന്ന മൂന്ന് പെണ്ണുങ്ങൾ.. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ..
നീല നിറമുള്ള ദേഹവും, പച്ച നിറത്തിൽ തിളങ്ങുന്ന കണ്ണുകളും, തെളിഞ്ഞു കാണുന്ന കൂർത്ത പല്ലും.. നീളൻ ചെവികളും, നിലം വരെ എത്തുന്ന ഒറ്റ കേട്ട് മുടിയും, അഞ്ചര അടിയോളം പൊക്കവും അതിൽ നീണ്ട നഖങ്ങൾ ഉള്ള കൈകളും നീളൻ കാലുകളും.. അറ്റം കൂർത്ത വാലും.. വേഷം ഒരുതരം തുണി ചുറ്റി കെട്ടിയതു പോലെ…
ഞാൻ അവരെ കണ്ടു ആകെ അമ്പരന്നു… ട്രിനിറ്റി നന്നായി ഞെട്ടിയത് ഞാൻ കണ്ടു.. വിക്ടോറിയ എന്നെ പകച്ചു നോക്കി..
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…