അവൾ മെല്ലെ പറഞ്ഞു കൊണ്ട് ഇടത്തെ കൈ കൂടി മുൻപോട്ട് നീട്ടി.. അതിൽ നീല പൂക്കൾ..
“ഇത് അർച്ചനയുടെ ശവക്കല്ലറയിൽ.. അവൾക്ക് നീല പൂക്കൾ ആണ് ഇഷ്ട്ടം…”
ആ പെൺകുട്ടി മുത്ത് പൊഴിയും പോലെ ചിരിച്ചു കൊണ്ട് അത് രണ്ടും എന്റെ കയ്യിൽ പിടിപ്പിച്ചു…ഞാൻ ഞെട്ടി.. ശരിക്കും ഞെട്ടി..
സ്കാർലെറ് അത് കണ്ടു കുണുങ്ങി ചിരിച്ചത് എന്റെ ചെവിയിൽ എത്തി…
ഞാൻ ശരിക്കും പതറി.. ഒരു കൊച്ചു പെൺകുട്ടി ഇങ്ങനെ ഒക്കെ പറയുമ്പോൾ… എങ്ങനെയാണ്.. എങ്ങനെ ആണ് പതറാതെ ഇരിക്കുന്നത്?
“അവൾ പറഞ്ഞത് സത്യമാണ്.. നിങ്ങൾ ഇങ്ങോട്ട് വന്ന പാടെ ഞാൻ ആളുകളെ അങ്ങ് വിട്ടു.. നീയെന്താ വിചാരിച്ചെ? ഈ ലൊക്കേഷൻ ഞാൻ ആണ് നിന്റെ ബൈക്കിൽ സെറ്റ് ചെയ്തു തന്നത്.. “
പുറകിൽ നിന്നും സ്കാർലെറ്റിന്റെ ശബ്ദം.. ഞാൻ മെറിനെ നോക്കി..
ട്രിനിറ്റിയുടെ മുഖത്ത് വല്ലാത്തൊരു പേടി.. എനിക്ക് ആ സമയം ഓർമ വന്ന ഒരു കാര്യം വൈറ്റിനെ ആയിരുന്നു.. അവൾ പുറത്തുണ്ട്.. കൂടാതെ ട്രിനിറ്റിയുടെ സഹോദരി മെല്ലിറ്റ..
“നിനക്ക് അവരെ തൊടാൻ പറ്റില്ല..”.
ഞാൻ സ്കാർലെറ്റിന് നേരെ തിരിഞ്ഞു.
“എന്ത് കൊണ്ട് ഇല്ല?”
പുറകിൽ നിന്നും ഒരു മുരൾച്ച.. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.. ആ പെൺകുട്ടി ആണ്..
അവളുടെ ചിരിക്കുന്ന മുഖം മാറി ഇപ്പോൾ വല്ലാത്ത ഒരു ഭാവം.. കണ്ണുകളിൽ വല്ലാത്ത തിളക്കം..
“എന്ത് കൊണ്ട് ഇല്ല????”
അവൾ എന്നെ നോക്കി കൈ ചൂണ്ടി അലറി…
****
മുൻപിൽ വന്നു നിന്നത് ആരാണെന്നു അറിയാതെ മീനുവും അർച്ചനയും ആശയക്കുഴപ്പത്തിൽ ആയിരുന്നു.. കാരണം വന്ന ആളുടെ വേഷം തന്നെ..
അവൾ ഒരു വാൾ കൂടി വലിച്ചു എടുത്തതോടെ രണ്ടുപേരും കൈകോർത്തു പിടിച്ചു..
അവൾ ആ വലിയ വാൾ മീനുവിന്റെ തൊണ്ടക്കുഴിയിൽ മുട്ടിച്ചു.. അവൾ അനങ്ങിയില്ല.
“അവളെ പിടിക്ക്….!”
അവൾ അത് പറഞ്ഞപ്പോൾ ഒരു ആൾ കൂടെ വന്നു അർച്ചനയെ പിടിച്ചു കൈകൾ രണ്ടും പുറകോട്ട് ആക്കി പിടിച്ചു നിർത്തി. അവൾ പേടിയോടെ മീനുവിനെ നോക്കി..
“റോഷന് വേണ്ടി മരിക്കാൻ നിനക്ക് പേടി ഉണ്ടോ?”
അവൾ മീനുവിനോട് ചോദിച്ചു.
“ഇല്ല..! “
മീനു ഉടനെ പറഞ്ഞു. മീനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.
“നിനക്കോ?”
അവൾ തിരിഞ്ഞു അർച്ചനയോട് ചോദിച്ചു..
“ഇല്ല.. എന്നെ കൊന്നോളൂ.. ഏട്ടനെ ജീവിക്കാൻ അനുവദിക്കണം… “
അവളുടെ മറുപടി കേട്ട് അവൾ ചിരിച്ചു.
“മ്മ്മ്…”
അവൾ മീനുവിനെ നോക്കി.. മീനുവിന്റെ കണ്ണുകൾ നോക്കി.. കഴുത്തിൽ കൈ വച്ച് മുഖം തിരിച്ചു നോക്കി. അർച്ചന പരിഭ്രമിച്ചു നോക്കി നിന്നു..
വന്ന ആൾ മീനുവിന്റെ കഴുത്തിൽ പിടിച്ചു തല മുകളിലേക്ക് ആക്കി..
അതിനു ശേഷം പുറകോട്ടു കൈ നീട്ടിയപ്പോൾ അർച്ചനയെ പിടിച്ചു വച്ചിരുന്ന ആൾ ഒരു കൊച്ചു കുപ്പി കയ്യിൽ വച്ച് കൊടുത്തു. എന്തോ ഒരു ചുവന്ന ദ്രാവകം..
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…