നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

അവളെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. ഇവരെ ഇട്ട സെല്ലുകൾ വളരെ ശക്തി ഉള്ളതും ആണ്. തകർക്കാൻ കഴിയില്ല.. ഇനി എന്താ എന്ന് ഞാൻ ചിന്തിച്ചു.

ഞാൻ ഒന്ന് ആലോചിച്ചപ്പോഴേക്കും അവൾ തല പൊക്കി.. പുഞ്ചിരി ആണ്.. മുഖം അവൾ അവളുടെ തോളിൽ തന്നെ തുടച്ചു.

ഈ അവസ്ഥയിലും അവൾ പുഞ്ചിരിക്കുന്നത് എന്നെ അത്ഭുദപ്പെടുത്തി.. എനിക്ക് അതിശയം തോന്നി.

“റോഷൻ.. നീ ശക്തൻ ആണ്.. കൃതിരിൻ വർഗത്തിന്റെ ശക്തിയും വേഗതയും ബുദ്ധിയും നിനക്ക് ഉണ്ട്…

പക്ഷെ….,? നീ ജയിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ?

അവൾ വല്ലാത്ത ഒരു ചിരിയോടെ ആണ് എന്നോട് ചോദിച്ചത്.. അവളുടെ മൂക്കിൽ നിന്നും ചോര നിലത്തേക്ക് ഉറ്റി വീണു..

പുറകിൽ ഒരു മുരൾച്ച കേട്ട് ഞാൻ നോക്കി.. റൂമിലെക്ക് ചെന്നായ്ക്കൾ വന്നിരിക്കുന്നു..

അതൊക്കെ എന്നെ നോക്കി നാവു ഞൊട്ടി നിലത്തു ഇരുന്നു…

അതിനു പുറകെ നേരത്തെ ഇവിടെ നിന്നും ഓടിപ്പോയ പെൺകുട്ടി ആണ് വന്നത്…

അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.. എനിക്ക് ആകെ അമ്പരപ്പ് ആയി..

അവളുടെ പുറകെ നേരത്തെ ഇവിടെ നിന്നും പോയ ചുവന്ന വേഷ ധാരി പെണ്ണും റൂമിലേക്ക് കയറി വന്നു..

അവൾ വന്നപാടെ ചാടി കറങ്ങി എന്റെ മുഖം നോക്കി തന്നെ ഒരു റൌണ്ട് കിക്ക്‌ അടിച്ചു…

അതിൽ നിന്നും ഞാൻ നിമിഷ നേരം കൊണ്ട് തന്നെ ഇടം കൈകൊണ്ടു കിക്ക്‌ തടുത്തു വലത്തേ കാൽ പൊക്കി ഒരു അടി അടിച്ചു.. അവളുടെ കഴുത്തിൽ ആണ് അത് കൊണ്ടത്..

അലർച്ചയോടെ അവൾ നിലത്തു വീണപ്പോൾ ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി കൈ ചുരുട്ടി താടി നോക്കി ഒരു പഞ്ച് കൂടി കൊടുത്തു.. കയ്യിൽ നിന്നും വിടാതെ തന്നെ അവളെ പൊക്കി എടുത്തു ഒരു മൂലയിലേക്ക് ഒരു ഏറു കൊടുത്തു.. അവൾ അലർച്ചയോടെ ഭിത്തിയിൽ അടിച്ചു നിലത്തു വീണു നിശ്ചലം ആയി…

“ഫൂൾ…!”

സ്കാർലെറ് അവളെ നോക്കി പറഞ്ഞു മെല്ലെ എന്റെ നേരെ മുഖം തിരിച്ചു..

എന്റെ ശ്രദ്ധ ആ പെൺകുട്ടിയിൽ ആയിരുന്നു.. അവൾ ഒരു ചെന്നായയുടെ തലയിൽ തലോടിക്കൊണ്ട് നിൽക്കുന്നു..

അവൾ പെട്ടെന്ന് എന്നെ നോക്കി.. ചിരി.. വല്ലാത്ത കൊഞ്ചൽ ഉള്ള ഒരു ചിരി.. ഓമനിക്കാൻ തോന്നുന്ന രൂപവും ഭാവവും..

“പൂവ് വേണോ? നല്ല റോസാ പൂവ്?”

അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവളെ പകച്ചു നോക്കി.. സ്കാർലെറ് ചിരിച്ചു. കുണുങ്ങി ചിരി.

എനിക്ക് ആകെ ഒരു പതർച്ച തോന്നി.. ഇവൾ പിന്നെയും ഗെയിംസ് കളിക്കാൻ തുടങ്ങി..

“ഐ ഫീൽ സോറി ഫോർ യു.. “

ആ കുട്ടി മെല്ലെ അത് പറഞ്ഞു..

അതിനു ശേഷം പൊട്ടിചിരിച്ചു കൊണ്ട് വീണ്ടും അകത്തേക്ക് ഓടിപോയി.. അവൾ അതെ പോലെ തിരിച്ചു ഓടി വന്നു.. ഇരുകൈകളും പുറകിൽ ആയിരുന്നു.

അവൾ ഒരു കൈ മുൻപോട്ടു നീട്ടി..

ആ കയ്യിൽ ഒരു ചുവന്ന റോസയുടെ കുല. അത് അവൾ എന്റെ നേരെ നീട്ടി…

“ഇത് മീനാക്ഷിയുടെ ശവക്കല്ലറയിൽ വെക്കാൻ….”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.