നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

ദൂരെ നിന്നും മെറിന്റെ ശബ്ദം.. കണ്ണിൽ ഇരുട്ട് വന്നു.. ശരീരം കുഴയുന്നു..

“നിന്റെ ഭാര്യമാരെ ഞാൻ അറുത്തു കൊല്ലും.. നിന്റെ കഴുത്തിൽ കിടക്കുന്ന മാല തന്ന ആളെയും…”

അവളുടെ മുരൾച്ച.. ഞാൻ ഞെട്ടി.. എന്റെ ഏട്ടത്തി.. ഇല്ല.. ഞാൻ അവൾക്ക് വാക്ക് കൊടുത്തത് ആണ്.. എനിക്ക് താലി തിരിച്ചു കൊടുക്കണം.

“റോഷൻ.. യൂസ്‌ യുവർ ലെഗ്‌സ്…”

ആരോ വിളിച്ചു പറഞ്ഞു.. ട്രിനിറ്റി ആണോ വിക്ടോറിയ ആണോ…?

ഞാൻ കണ്ണ് തുറന്നു.. പിടക്കുന്നത് നിർത്തി. അവസാന ഊർജം ഞാൻ കാലിലേക്ക് കൊടുത്തു.. രണ്ടുകാലുകളും ഫ്രീ ആണ്.

കാലുകൾ നിലത്തു ഉറപ്പിച്ചു ഞാൻ ചവുട്ടി തെറിപ്പിച്ചു..

അതിന്റെ ശക്തിയിൽ ഞങ്ങൾ അല്പം ഭിത്തിയുടെ വശത്തേക്ക് തെന്നി നീങ്ങി.. അവളുടെ മിനുസമുള്ള ലെതർ വേഷം അത് എളുപ്പമാക്കി..

അതോടെ ഞാൻ കാൽ നന്നായി ചവുട്ടി അവളെയും കൊണ്ട് ഭിത്തിയിലേക്ക് നീങ്ങി… അവളുടെ പിടുത്തം മുറുകി.. ആ പ്രാണവേദനയിൽ ഞാൻ വേഗം ചവുട്ടി ചവുട്ടി ഭിത്തിയിൽ എത്തിച്ചു..

അവിടെ നിന്നും കൈ എത്തിച്ചു ഞാൻ ഒരു ഇരുമ്പ് കൊളുത്തിൽ പിടിച്ചു..

കുറച്ചു ഊർജം ബാക്കി ഉണ്ട്.. ഞാൻ ആ കയ്യിൽ ബലം കൊടുത്തു, കൊളുത്തിൽ പിടിച്ചു വലിച്ചപ്പോൾ എനിക്ക് മുട്ടുകുത്തി എണീക്കാൻ പറ്റി.. അവൾ പുറകിൽ ഉണ്ട്.. പിടി മുറുകുന്നു.. ഏതു നിമിഷവും എന്റെ ബോഡി തളരും.. ബോധം പോകും.. പാടില്ല..

ഞാൻ രണ്ടു കൈ ഉപയോഗിച്ചു തിരിഞ്ഞു കൊളുത്തുകളിൽ ശക്തമായി പിടിച്ചു..

സമയം ഇല്ല.. ആ കൊളുത്തുകൾ വഴി അവളെയും കൊണ്ട് വലിഞ്ഞു കയറി.. അഞ്ചോ ആറോ കൊളുത്തുകൾ കയറി കഴിഞ്ഞു ഞാൻ പിടുത്തം വിട്ടു പുറകോട്ട് ചാടി..

നിലത്തേക്ക് ഞങ്ങൾ ശക്തം ആയി പതിച്ചു.. അവളുടെ അലർച്ച..

എന്റെ അടിയിൽ ആയിരുന്ന അവൾ എന്റെ ഭാരവും ആ വീഴ്ചയുടെ ആഗതത്തിലും അവളുടെ പിടി വിട്ടു പോയി… അതോടെ ഞാൻ അവളിൽ നിന്നും ഉരുണ്ടു മാറി ശ്വാസം ആഞ്ഞു വലിച്ചു..

അവൾക്ക് അതിൽ നന്നായി പരിക്ക് പറ്റി എന്നെനിക്ക് തോന്നി.. ഞാൻ ഊർജം വലിച്ചു എടുത്തു.. അവളെ കൊല്ലണം എന്ന ചിന്ത വന്നു.. വീണ്ടും എന്റെ സിരകളിൽ ശക്തി മിന്നൽ പോലെ പ്രവഹിച്ചു.. വേഗം എഴുന്നേറ്റ് നിന്നു.. ശ്വാസം നന്നായി വലിച്ചു..

അവൾ മെല്ലെ കൈ കുത്തി ഇരുന്നു എണീക്കാൻ നോക്കുകയായിരുന്നു..

എനിക്ക് നഷ്ടപ്പെടുത്തി കളയാൻ സമയം ഇല്ലായിരുന്നു..

സർവ ശക്തിയും എടുത്തു ഒന്ന് ചാടി വായുവിൽ കറങ്ങി അതി ശക്തം ആയി ഞാൻ കാലു വീശി… ഒരു റൌണ്ട് കിക്ക്‌..

എണീറ്റ് വന്ന അവളുടെ കഴുത്തിൽ ആണ് എന്റെ കാലു കൊണ്ടത്… അലർച്ചയോടെ അവൾ തെറിച്ചു പോയി..

നിലത്തു നിന്ന ഞാൻ ഒരു നിമിഷം കാലുകളിൽ കൈ ഊന്നി നിന്ന് കിതച്ചു ഞാൻ സമയം കളയാതെ തന്നെ അവളുടെ അടുത്തേക്ക് ചെന്നു..
അവൾ കൈ കുത്തി എങ്കിലും കൈകൾ തെന്നിപ്പോയത് ഞാൻ കണ്ടു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.