ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“ഡെറിക്… ഞാൻ ചെയ്തോളാം…”

 

ഗീതയേയും കടന്നു അജിത് മുന്നോട്ട് വന്നു… ചെറിയൊരു കമ്പിയെടുത്ത് താക്കോലിന്റെ പഴുതിലിട്ട് കൊണ്ട് രണ്ടു മൂന്ന് പ്രാവശ്യം തിരിക്കുമ്പോഴേക്ക് തന്നെ പൂട്ട് തുറന്നു….അവർ പതിയെ വാതിൽ തുറന്നു…അകം മുഴുവൻ ഇരുൾ മൂടിയിരിക്കുകയായിരുന്നു….ഡെറിക് മൊബൈലിന്റെ ഫ്ലാഷ്ലൈറ്റ് തെളിച്ചു….

താഴേക്ക് നീണ്ടു പോകുന്ന പടികളാണ് അവരുടെ മുന്നിൽ ദൃശ്യമായത്… അകത്ത് നിന്ന് ഒരു ശബ്ദവും കേൾക്കുന്നുണ്ടായിരുന്നില്ല…. അവർ സൂക്ഷിച്ച് കൊണ്ട് പതിയെ ഓരോ പടവുകളും ഇറങ്ങി…

 

താഴേക്ക് ഇറങ്ങുന്തോറും അവർ ചില ഞെരുക്കങ്ങൾ കേട്ടു….അടുത്ത് വരുന്തോറും കുട്ടികളുടെ കരച്ചിലാണതെന്ന് വ്യക്തമായി…. തങ്ങളുടെ വഴി തെറ്റിയില്ല എന്ന സമാധാനത്തിലൂടെ അവർ മുന്നോട്ട് നീങ്ങി….അടുത്തതെന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ അവർ കാലനക്കം പോലും കേൾക്കാത്ത രീതിയിൽ ഓരോ ചുവടും വെച്ചു….

വൈകാതെ തന്നെ അവർ താഴെയെത്തി…. വലിയൊരു ഹാളായിരുന്നു അത്… അവിടെ മങ്ങിയ വെളിച്ചത്തിൽ ചുവന്ന ബൾബുകൾ കത്തി നിൽക്കുന്നുണ്ടായിരുന്നു..നാല് പേരും ചുറ്റുഭാഗവും ശ്രദ്ധിച്ചു കൊണ്ട് നാല് ഭാഗത്തേക്ക്‌ തിരിഞ്ഞു…

 

ഒരു ഭാഗത്ത് നിന്നും ഭയങ്കരമായ കരച്ചിലും ബഹളവും കേട്ടു….ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പിച്ചതിന് ശേഷം അവർ കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ നടന്നു… അവിടെ അവർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു…

റെഡ് സ്ട്രീറ്റിനെ ഓർമിപ്പിക്കുന്ന വിധത്തിൽ ജയിൽ പോലെ തോന്നിക്കുന്ന , അഴികളൊക്കെയുള്ള വലിയൊരു മുറിയിൽ ഒരു കൂട്ടം കുട്ടികളെ ബന്ധികളാക്കി വെച്ചിരിക്കുന്നു…അതിൽ കൊച്ചു കുട്ടികൾ മുതൽ കോളേജിൽ പഠിക്കുന്നവർ വരെയുണ്ട്…അവിടെയാകെ ചോരയുടെ ദുർഗന്ധം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു…

 

അവർ കുറച്ചൂടെ മുന്നോട്ടേക്ക് പോയി കുട്ടികളെ ശരിക്കും വീക്ഷിച്ചു….

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.