കൃഷ്ണവേണി XI (രാഗേന്ദു) 1680

ഇതാണ് സംഭവിച്ചത്.. എനിക്ക് ഹരിയെ എവിടെ എന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല.. തിരിച്ചു ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ പോന്നു..

രേവതിക്ക് ആ കോൾ വന്നപ്പോൾ ഞാനും ഞെട്ടിയിരുന്നു.. പിന്നീട് ആലോചിച്ചപ്പോൾ.. എന്റെ സംശയം ചെന്ന് നിന്നത് ഒരാളിൽ മാത്രം ആണ്..”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി.

“ഹരിയെ കുറിച്ച് അറിയാവുന്ന നീയുമായ് ബന്ധം ഉള്ള ഞാൻ കൂടാതെ വേറെ ഒരാളും കൂടി ഇല്ലേ..?”

അവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ മൊഴിഞ്ഞു..

“ആഷ്ലി സർ..!”

“മ്മ്മ് എന്റെ സംശയം മാത്രം ആണ്.. ഉറപ്പിച്ച് പറയാൻ എന്റെ കയ്യിൽ തെളിവ് ഒന്നും ഇല്ല.. സംശയിക്കാൻ തക്കതായി ഒന്നും ഇല്ല താനും..പിന്നെ.. അന്ന് ഹോസ്പിറ്റലിൽ വന്ന് എന്റെ വേഷം കണ്ടപ്പോൾ രേവതി ചോദിച്ചപ്പോലെ ഞാൻ ആണോ ചെയ്തത് എന്ന് ഇങ്ങോട്ട് ചോദിച്ചു.. സോ ചാൻസ് കുറവാണ്..

പിന്നെ അയാളുടെ അവസ്ഥ ഞാൻ അന്വേഷിച്ചിരുന്നു..
ജെനറൽ ഹോസ്പിറ്റലിൽ പരിചയം ഉള്ള ഒരു ഡോക്ടർ ഉണ്ട്.. ഫാമിലി ഫ്രണ്ട് ആണ്.. ആൾ പറഞ്ഞത്.. ജോയ്ന്റസ് ഒക്കെ ബ്രേക്ക് ആയി റിബ്‌സ് ഒക്കെ പൊട്ടിയ അവസ്‌ഥ ആണെന്ന.. ബാക്ക് ശക്തമായ എന്തോ കൊണ്ട് അടിച്ചു തകർത്തിട്ടുണ്ട് എന്നാണ്.. ജോയ്ന്റസ് ബ്രേക്ക് ആയ രീതി കണ്ടിട്ട് ഏതോ ട്രെയിൻഡ് പ്രൊഫഷ്ണൽ ആവാൻ ആണ് സാധ്യത എന്ന് പറഞ്ഞു..”

സത്യം പറഞ്ഞ ഇനി അവനെ കൊണ്ട് ഒന്നിനും പറ്റില്ല.. കേട്ടിട്ട് എനിക്ക് തന്നെ വിറയൽ വന്നു..
ഇനി വേറെ വല്ല ഗുണ്ടകളും ആയിരിക്കും അവരൊക്കെ ട്രെയിൻഡ്‌ ആവുമല്ലോ.. എന്തായാലും.. ആ ശല്യം തീർന്നുല്ലോ..”

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.