കൃഷ്ണവേണി XI (രാഗേന്ദു) 1677

താലി ഊരി കൊടുത്തു എന്നത് സത്യം ആണ്.. പക്ഷെ അത് ഇല്ലെങ്കിലും അദ്ദേഹം ചെയ്തതിനു.. തിരിച്ചു സ്നേഹിക്കുക അല്ലാതെ വേറെ ഒന്നും തിരിച്ചു കൊടുക്കാൻ ഇല്ല..നിങ്ങളുടെ കൃഷ്ണയുടെ കയ്യിൽ..”

അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു എങ്കിലും കണ്ണുകൾ നിറഞ്ഞ് ഒഴിക്കുക ആയിരുന്നു..

°°°°°°°°°°°

പായിച്ചു ചെന്ന ബൈക്ക് ചെന്ന് നിന്നത് ജോണിന്റെ വീട് മുറ്റത്താണ്.. അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു മനസിൽ..

ചെന്ന് കയറിയതും കണ്ടത് അവന്റെ അമ്മാമേ ആണ്.. ഒന്ന് ചിരിച്ചു കാണിച്ചു ജോണ് എവിടെ എന്ന് ചോദിച്ചപ്പോൾ മുറിയിൽ എന്ന് അവർ പറഞ്ഞു.. അവരോട് കണ്ടുവരാം എന്ന് പറഞ്ഞ് അവന്റെ മുറിയിൽകയറി വാതിൽ അടച്ചു..

ബാത്‌റൂമിൽ പാട്ടു പാടി രസിച്ചു കുളിക്കുക ആണ് കക്ഷി..

“പന്ന പട്ടി.. അവൻ കാരണം ആണ് അവൾ എല്ലാം അറിഞ്ഞത്..”

ദേഷ്യം കൊണ്ട് വിറച്ച വാക്കുകൾ ഞാൻ കടിച്ചമർത്തി..

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അവൻ ഒരു ചിരിയോടെ എന്നെ നോക്കി..

“ആ..നീയോ.. എന്താടാ..? അല്ല.. രാവിലെ വിളിച്ചപ്പോൾ നി എന്താ അങ്ങനെ ചോദിച്ചത്..?”

ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അവൻ ചോദിച്ചപ്പോൾ എന്റെ പെരുവിരൽ തൊട്ട് അരിച്ചു കയറി..അടുത്തു ചെന്ന് അവന്റെ മൂക്കിന് ഇട്ട് ഞാൻ ഒരു പഞ്ച് കൊടുത്തു..

“ഈശോ…!!”

അലറി വിളിച്ചു അവൻ.. മൂക്കിൽ നിന്നും ചോര ചീറ്റി.. വീണ്ടും തല്ലാൻ ഓങ്ങിയപ്പോൾ അവൻ തടഞ്ഞു..

“എന്താ..? കാര്യം പറ..!”

ചോര കണ്ടപ്പോൾ ഞാൻ ഒന്ന് നിന്നു.. അവനിട്ട് ഒരണം കൊടുക്കണം എന്നെ കരുതിയുള്ളൂ.. അത്രക്ക് കലി ഉണ്ടായിരുന്നു അവനോട്.. ആര് അറിയരുത് എന്ന് വിചാരിച്ചോ അവളോട് തന്നെ എല്ലാം കൊട്ടിയെക്കുന്നു.. ആ ദേഷ്യത്തിൽ പഞ്ചിനു കുറച്ചു ശക്തി കൂടി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.