കൃഷ്ണവേണി XI (രാഗേന്ദു) 1677

“ഹേയ് താൻ കരുവാണോ..?”

മിഷേൽ അവളോട് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി.. കണ്ണിൽ കരട് പോയി എന്ന് പറഞ്ഞു..

പക്ഷെ പെട്ടന്ന് ആയിരുന്നു..മിഷേൽ എന്റെ കൈ പിടിച്ചത്.. അവളുടെ പ്രവർത്തി കണ്ട ഞാൻ ഒന്ന് ഞെട്ടി..

“എന്താ?.. നിന്നെ ഞാൻ പഠിപ്പിച്ചു തരാം.. ”

കൃഷ്ണയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്..

എന്റെ കയ്യിൽ പിടിച്ചു.. ദോഷമാവ് കൈലിൽ കുറച്ച് എടുത്തു.. അത് കല്ലിൽ മെല്ലെ ഒഴിച്ചു.. ശേഷം മെല്ലെ പരത്തി..എന്റെ മുഖത്തു ഒരു ചിരി വിടർന്നു.. ദോശ ശരിയായി.. ഇടം കണ്ണിട്ട് കൃഷണയുടെ മുഖം നോക്കിയപ്പോൾ നിറഞ്ഞു വന്ന കണ്ണുകളിൽ ദേഷ്യം..

ഞാൻ മിഷേലിനെ നോക്കി ഒന്ന് ചിരിച്ചു..

“താങ്ക്സ് മിഷ്..”

അവൾ എന്റെ കവിളിൽ നുള്ളി.. ഞാൻ കൃഷ്ണയുടെ മുഖത്തേക്ക് നോക്കി.. അവൾ വെട്ടി തിരിഞ്ഞു ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു..

“മ്മ്മ് പെണ്ണിന് കുശുമ്പ് കൂടുന്നുണ്ട്.. എന്നെ ഇപ്പൊ അടിച്ചു കൊല്ലാനുള്ള ദേഷ്യം കാണും അവൾക്ക്..”

അവൾ അത് പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു..

അപ്പോഴാണ് അവിടേക്ക് ലിനുവും രേവതിയും വന്നത്.. അവൾ അവരുടെ അടുത്തേക്ക് ചെന്നു.. കണ്ണുകളിൽ സന്തോഷം..അവൾ രണ്ടു പേരെയും കൂട്ടി അകത്തേക്ക് വന്നു..

“സർ പറഞ്ഞു.. നി ബോർ അടിച്ചു ഇരിക്കുക ആവും എന്ന്.. ഞങ്ങൾ വന്നാൽ മനസിന്‌ ഒരു റിലീഫ് ഉണ്ടാവും എന്ന് പറഞ്ഞു.. സോ വരാം എന്ന് കരുതി..”

രേവതി പറഞ്ഞപ്പോൾ അവൾ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു..ഞാൻ തിരിച്ചും..

ഞങ്ങൾ എല്ലാവരും കൂടി നല്ല ഒരു ടൈം സ്പെൻറ് ചെയ്തു.. ഒരുമിച്ചു കുക്ക് ചെയ്തു.. അവൾ തന്നെ ആണ് എല്ലാം വച്ചത്.. കറികൾക് ഒക്കെ നല്ല രുചി ഉണ്ടായിരുന്നു.. ഞാനും വയർ നിറച്ചു കഴിച്ചു.. അത് കണ്ട് അവളുടെ മുഖം സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.