കൃഷ്ണവേണി XI (രാഗേന്ദു) 1680

കൂടാതെ അവൻ ഹരിയേട്ടനെ അന്വേഷിച്ച് പോയി എന്ന് കേട്ടപ്പോൾ എനിക്ക് സംശയം കൂടി വന്നു.. എനിക്ക് വേണ്ടി എന്തും ചെയ്യും എന്ന് ബോധ്യം ഉള്ളത് കൊണ്ട് മനസിൽ ഉറപ്പിച്ചിരുന്നു അവൻ തന്നെ ആവും എന്ന്.. അതുകൊണ്ട് ആണ് ഇവിടെ അന്ന് വന്നപ്പോൾ ഞാൻ നന്ദി പറയാൻ ഒരുങ്ങിയതും.. പക്ഷെ രേവതി അത് തടഞ്ഞു..

അവൻ എങ്ങനെ അത് ചെയ്തു എന്ന് അറിയാൻ ആകാംഷ തോന്നി പിന്നീട്.. അവനോട് തനിയെ സംസാരിക്കണം എന്ന് മനസ്സിൽ ഉറപ്പുച്ചു..രേവതി ഉള്ളപ്പോൾ ഒരിക്കലും പറ്റില്ല എന്ന് എനിക്ക് തോന്നി..

അങ്ങനെ ആണ് ഒരു ദിവസം അവനെ ഫോണിൽ വിളിച്ച് ഫ്ലാറ്റിൽ വരുമോ എന്ന് ചോദിച്ചത്.. നോട്ട്‌സ് നോക്കാൻ ആണെന്ന് കാരണവും പറഞ്ഞു..

അങ്ങനെ ഒരു ദിവസം അവൻ എന്നെ കാണാൻ വന്നു..

എന്നോട് വിശേഷങ്ങൾ ചോദിച്ചു.. ബെഡിൽ ഇരുന്ന് ബാഗിൽ നിന്നും നോട്ട്‌സ് എടുത്ത് എന്റെ അരികിലായി വച്ചു.. എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

“എന്താ അറിയേണ്ടത്.. ?”

അവൻ ചോദിച്ചപ്പോൾ ഒന്ന് ഞെട്ടി എങ്കിലും ഞാൻ ഒരു ചിരി കൊണ്ട് അത് മറച്ചു..

“നി എന്നെ വിളിച്ചത് നോട്ട്‌സ്ന് വേണ്ടി അല്ല എന്ന് എനിക്ക് മനസിലായി.. ഈ വയ്യാതെ കിടക്കുന്ന നിനക്ക് ഇപ്പൊ ഇതിന്റെ ഒരു അവിശ്യവും ഇല്ല.. അതും രേവതിയെ കൂട്ടേണ്ട എന്ന് പറഞ്ഞപ്പോൾ എന്തോ സംശയം തോന്നി..”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു..

“രേവതി ഉണ്ടെങ്കിൽ അവൾ ഒന്നും പറയാൻ സമ്മതിക്കില്ല.. അതുകൊണ്ടാണ്..അത് പിന്നെ ലിനു.. അന്ന് നി അല്ലെ ഹരിയേട്ടനെ അടിച്ച് കിടപ്പിലാക്കിയത്.. എനിക്ക് വേണ്ടി നി.. നിന്റെ ജീവൻ വരെ ചിലപ്പോൾ ആപത്തിൽ ആയാനെ..ഇതിനൊക്കെ എങ്ങനെയാടാ ഞാൻ..”

നിറഞ്ഞ മിഴികളോടെ അവന്റെ കൈ പിടിച്ച് പറഞ്ഞപ്പോൾ അവൻ എന്നെ നോക്കി തോളിൽ സ്പർശിച്ചു ..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.