കൃഷ്ണവേണി XI (രാഗേന്ദു) 1680

“ഇടിയറ്റ്..ഞാൻ ആണ് അവനെ തല്ലിയത് എന്ന് നി അവളോട് പറഞ്ഞോ..??”

പല്ല് ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു..

“ആ അതെ പറഞ്ഞു.. അല്ല.. അതിന് അവൾക്ക് എല്ലാം അറിയാമല്ലോ.. അപ്പൊ നി പറഞ്ഞില്ലേ..?

“ഫക്ക്..!”

അവന്റെ ചോദ്യം കേട്ടതും ഞാൻ ദേഷ്യത്തോടെ ഫോൺ എടുത്തു സെറ്റിയിലേക്ക് എറിഞ്ഞു തിരിഞ്ഞപ്പോൾ കണ്ടു..
കട്ടിളയിൽ ചാരി എന്നെ നോക്കി പുഞ്ചിരിയുമായി നിൽക്കുന്ന കൃഷ്ണയെ ..

അവളുടെ ചിരി കണ്ട് ഞാൻ ദേഷ്യത്തോടെ തുറിച്ചു നോക്കി.. അവളെ മറി കടന്ന് ജിം റൂമിൽ കയറി വാതിൽ ശക്തമായി അടച്ചു..

******
അവൻ ദേഷ്യം കൊണ്ട്‌ തുള്ളി ചാടി പോകുന്ന വഴിയേ അവൾ നോക്കി നിന്നു..വാതിൽ ശക്തമായി അടച്ചത് കണ്ട് അവൾ ചെവി പൊത്തി.. അവൻ പോകുന്നത് കണ്ട് അവൾക്ക് ചിരി ആണ് വന്നത്.. ശേഷം റൂമിൽ കയറി വാതിൽ അടച്ചു..

ഡ്രെസ് മാറി.. കണ്ണാടിയുടെ മുൻപിൽ വന്ന് നിന്നു.. അവൾ അറിഞ്ഞത് ഓരോന്ന് ആലോചിച്ചു..

അന്ന് ഐ സി യു വിൽ പേടിച്ച് കരഞ്ഞപ്പോൾ രേവതി വന്ന് കാര്യങ്ങൾ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചിരുന്നു.. കേട്ട വാർത്ത അറിഞ്ഞു അമ്പരന്നു എങ്കിലും സന്തോഷിച്ചു.. അത് ചെയ്തത് ആരെന്ന് ഞാൻ ഒരുപാട് ആലോചിച്ചു.. മനസിൽ വന്ന ആദ്യ മുഖം ലിനുവിന്റെ ആണ്..

റൂമിൽ വന്ന് ലിനുവിന്റെ മാറ്റം രേവതി പറഞ്ഞപ്പോൾ ഞാൻ അവനെ ശ്രദ്ധിച്ചുരുന്നു.. എന്തോ ഒളിക്കുന്ന പോലെ..കലോത്സവത്തിൽ വച്ചും അവനും കൂട്ടുകാരും അല്ലെ അവരെ ഇടിച്ചിട്ടത്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.