കൃഷ്ണവേണി XI (രാഗേന്ദു) 1680

“കൃഷ്ണയെ കെട്ടുന്നവൻ ലക്കിയാണ്.. ഹോ എന്ന ടേസ്റ്റ് ആണ്..”

മിഷേൽ അത് പറഞ്ഞപ്പോൾ ഞാൻ അവളെ സൂക്ഷിച്ചു നോക്കി.. അവൾ ഒന്ന് ഇളിച്ചു കാണിച്ചു..

കൃഷ്ണ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നു..നിറഞ്ഞ ചിരി.. ഒന്ന് ചിരിക്കാൻ ശ്രമിച്ചു ഞാൻ അവിടെ നിന്നും എണീറ്റ് കൈ കഴുകി..

ശേഷം ഞങ്ങൾ എല്ലാവരും കൂടി സംസാരിക്കുക ആയിരുന്നു.. ഒരു ടീച്ചർസ് സ്റ്റുഡന്റ്സ് എന്ന അതിര് അവിടെ ഉണ്ടായിരുന്നില്ല.. അഞ്ചു ഫ്രണ്ട്‌സ് ഒത്തു ചേരുന്ന പോലെ ആയിരുന്നു ഞങ്ങൾ സംസാരിച്ചത്..

“സാറേ.. ഒരു കാര്യം ചോദിച്ചോട്ടെ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണട്ടോ.. കഴിഞ്ഞ പ്രാവിശ്യം കണ്ടപ്പോ പറയണം എന്ന് തോന്നിയത പിന്നെ പറ്റിയില്ല.. എന്തായാലും കല്യാണം ആവുമ്പോ ഞങ്ങളെ മൂന്നു പേരെയും വിളിക്കണേ..”

രേവതി പറഞ്ഞപ്പോൾ ഞാനും മിഷേലും പരസ്പരം നോക്കി.. രണ്ട് പേരുടെ മുഖത്തു ചെറിയ അമ്പരപ്പ്.. രേവതിയിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല.. ലിനു എന്നെ നോക്കി  ഇരിക്കുന്നു..

“അത് രേവതി..”

ഞാൻ എന്തോ പറയാൻ തുടങ്ങിയതും.. മിഷേൽ എന്റെ കയ്യിൽ പിടിച്ചു മുഖത്തൊരു കള്ള ചിരി.. അവൾ കൃഷ്ണയെ ഇളക്കാൻ വേണ്ടി എന്തെങ്കിലും ഒപ്പിക്കാൻ ആണെന്ന് എനിക്ക് മനസിലായി..

“ആ വേണി പറ.. ഞങ്ങൾ തമ്മിൽ എങ്ങനെ.. രേവതി പറയുന്ന പോലെ മാച്ച് ആണോ..”

ഇവൾക്ക് ഇത് മതിയായില്ലേ എന്ന് ഞാൻ ചിന്തിച്ചു..

കൃഷ്ണയുടെ മുഖത്തേക്ക് ഞാൻ നോക്കി അവിടെ ഇടി കൊണ്ടത് പോലെ ഇരിക്കുന്ന ഭാവം.. ശേഷം ഞാൻ ലിനുവിനെ നോക്കി.. അവൻ ഒന്നും മിണ്ടാൻ പോലും പറ്റാതെ എന്നെ നോക്കുന്നുണ്ട്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.