കൃഷ്ണവേണി XI (രാഗേന്ദു) 1680

അവളുടെ അരികിൽ ചെന്ന് ഞാൻ ആ ഗ്ലാസ് നീട്ടി..എന്നെ തന്നെ നോക്കി ഇരിക്കുന്നവൾ.. കണ്ണുകളിൽ അത്ഭുതം..

“മ്മ്മ്.. കുടിക്ക്..”

“എനിക്ക് വേ..”

“വാശി വേണ്ട കൃഷ്ണ.. കുടിക്ക്.. ബാക്കി നാളെ നോക്കാം..”

ഞാൻ ശാന്തമായ്‌ പറഞ്ഞപ്പോൾ..അവൾ എന്നെ ഒന്ന് നോക്കി.. മെല്ലെ അത് വാങ്ങി കുടിച്ചു..
ശേഷം ഗ്ലാസ് ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങി..

“ഉറങ്ങിക്കോളു.. നാളെ എനിക്ക് കോളേജിൽ പോകണം.. എക്സാം തുടങ്ങാറായി.. ഓണം ഒക്കെ വരുവല്ലേ.. തന്റെ കാര്യം ഞാൻ പ്രിൻസിയോട് പറയാം.. ഡോണ്ട് വറി എബൗട് ദാറ്റ്..”

ഞാൻ അത് പറഞ്ഞു.. വാതിൽ മെല്ലെ ചാരി..പെട്ടെന്ന് എന്തോ ഓർത്തു വാതിൽ തുറന്നതും.. അവൾ ഒരു പുഞ്ചിരിയുമായി ഇരിക്കുന്നതാണ് കണ്ടത്..എന്നെ കണ്ടതും അവൾ അത് മറച്ചു..

“ഇനി ഇതിനും താൻ മറ്റൊരു അർത്ഥം ആണ് കാണുന്നത് എങ്കിൽ.. അത് വേണ്ട.. ”

ഗ്ലാസ് കാണിച്ചു ഞാൻ അത് അവളോട് പറഞ്ഞു..

“അർത്ഥം ഒക്കെ ഞാൻ തീരുമാനിച്ചോളാം..”

അവൾ ഒന്ന് ചിരിച്ചു അത് പറഞ്ഞപ്പോൾ ഞാൻ വാതിൽ ശക്തിയായി അടച്ചു പുറത്തേക്ക് ഇറങ്ങി..

അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു..ഞാൻ സെറ്റിയിൽ ചെന്ന് കിടന്നു.. ഒന്നും ആലോചിച്ചില്ല.. ആലോചിച്ചാൽ ഉറക്കം വരില്ല.. അതുകൊണ്ട് തന്നെ പെട്ടന്ന് ഉറങ്ങി..

രാവിലെ എണീറ്റ് നോക്കിയപ്പോൾ മുൻപിൽ തന്നെ ഒരു കപ്പിൽ കോഫി ഇരിക്കുന്നു.. അത് കണ്ട് ഞാൻ ഒന്ന് ചുറ്റും നോക്കി.. അടുക്കളയിൽ ബഹളം കേൾകാം..

ഇവൾ ഇത് എന്ത് ഭാവിച്ചാണ് എന്ന് ഞാൻ ചിന്തിച്ചു.. ഞാൻ എണീറ്റു നേരെ ബാത്‌റൂമിൽ ചെന്ന് കുളിച്ചു പുറത്തിറങ്ങിയതും.. കണ്ടു മേശയിൽ എനിക്ക് വേണ്ടി എടുത്തു വച്ചിരിക്കുന്ന പാന്റ്സും ഷർട്ടും.. തേച്ചു നല്ല വൃത്തിയായി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.