കൃഷ്ണവേണി XI (രാഗേന്ദു) 1680

ജോണിന് എന്റെ കാര്യങ്ങൾ ഒക്കെ അറിയാം.. പക്ഷെ അവൻ അവളെ കണ്ടട്ടില്ലേ.. ഒരു ദിവസം ഞാൻ നോക്കി നിൽക്കുന്നത് കണ്ടാണ് അവൻ എന്നോട് ചോദിച്ചത്.. ചെന്ന് സംസാരിക്കാൻ അവൻ കുറെ പറഞ്ഞു.. പക്ഷെ നോ..മുത്തശ്ശൻ പറഞ്ഞത് പോലെ ഒരിക്കലും ഞാൻ കാരണം അവൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല.. അവക്ക് ഇഷ്ടമില്ലാത്തത് ഒന്നും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..

അപകടം പറ്റി കഴിഞ്ഞു കോളേജിൽ വന്ന ദിവസം… അവൾ ആകെ മാറി എന്ന് ആയിരുന്നു കോളേജിലെ സംസാര വിഷയം.. വൈകുന്നേരം പ്രിൻസിപ്പൽ റൂമിനു മുൻപിൽ അവൾ നിൽക്കുന്നത് കണ്ടു ഒരു നിമിഷം അവൾ എന്നെ നോക്കുന്നത് പോലെ തോന്നി എനിക്ക്..

അടുത്തക്ക് വരാൻ തുനിഞ്ഞതും.. മിഷേൽ വന്നപ്പോൾ അവൾ നിറ കണ്ണുകളോടെ നോക്കി നിന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.. അവളെ ഒന്ന് കാണാൻ തോന്നി..

മിഷേലിനെ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്ത് ഞാൻ പോയത് ജോണിന്റെ വീട്ടിൽ ആണ്.. അവൻ അവിടെ ഇരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഞാൻ നേരെ ബാൽകോണിയിലേക്ക് നടക്കുന്നത് കണ്ട് അവൻ ഒന്ന് കളിയാക്കി ചിരിച്ചു..

കുറച്ചു സമയം കഴിഞ്ഞു ഓട്ടോയിൽ വന്ന് ഇറങ്ങുന്ന അവളെ കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു..

പെട്ടെന്നാണ് ഒരുത്തൻ അവളുടെ മുന്നില്ലേക്ക് വരുന്നതും എന്തോ പറയുന്നതും കണ്ടത്..

ആരാണ് എന്ന് നോക്കി.. രുപം കണ്ടപ്പോൾ ആളെ മനസിലായി..

” ഹരി..!”

അവനെ കണ്ട് അവൾ പേടി കൊണ്ട് ചുറ്റും നോക്കുന്നത് ഞാൻ കണ്ടു.. അത് കണ്ട് അവളുടെ അടുത്തേക്ക് ഓടാൻ തിരിഞ്ഞതും ഒരു അലർച്ച കേട്ടതും ഒപ്പം ആയിരുന്നു. തിരിഞ്ഞു നോക്കി അവൻ അവളുടെ വയറ്റിൽ ആഞ്ഞു കുത്തുന്നത് ആണ് കണ്ടത്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.