കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

എയർപോർട്ടിലേക്ക് പോകുന്ന വഴി മനസ് ചത്തത് പോലെ ആയിരുന്നു.. ഇനി ഒരിക്കലും സർനെ കാണില്ല എന്ന് ഞാൻ തീരുമാനിച്ചു..

എയർ പോർട്ടിൽ എത്തി എല്ലാവരോടും യാത്ര പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഒന്ന് പൊട്ടി കരയാൻ തോന്നി..

ഇങ്ങോട്ട് പ്രണയിച്ചില്ലെങ്കിലും ഞാൻ എന്നും നിങ്ങളെ മാത്രമേ പ്രണയിക്കുള്ളൂ എന്ന തീരുമാനം എടുത്തു.. ആ തീരുമാനം മാത്രം മതി എനിക്ക് ഈ ജീവിതം ജീവിച്ചു തീർക്കാൻ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..

പാസിംഗ് ഔട്ട് പരേഡിന് സർ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. കണ്ടപ്പോൾ ഉള്ളിൽ ഒത്തിരി സന്തോഷം തോന്നി.. സാറിനോട് സംസാരിച്ചാൽ ചിലപ്പോൾ പഴയത് പോലെ എന്റെ സ്നേഹം പുറത്തു വരുമോ എന്ന് ഞാൻ ഭയന്നു.. അതുകൊണ്ടാണ് അദ്ദേഹത്തോട് മിണ്ടാതെ ഇരുന്നത്.

നാട്ടിൽ വന്ന് കോളേജിൽ വച്ച് വീണ്ടും കണ്ടപ്പോൾ മനസ് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. എന്റെ ഇഷ്ടം ഒരു പ്രാവിശ്യം കൂടി പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു.. പക്ഷെ അദ്ദേഹത്തിന് എന്നും ഞാൻ ഒരു സ്റ്റുഡന്റ് മാത്രം ആയിരുന്നു..

വേണ്ട ഞാൻ പോയപ്പോൾ സന്തോഷം തോന്നി കാണും.. ഇനി ഇതു പറഞ്ഞാൽ വീണ്ടും ശല്യം ആവും.. എന്നു എനിക്ക് തോന്നി.. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.. പക്ഷെ ഞാൻ പറഞ്ഞത് അദ്ദേഹത്തെ തന്നെ ആയിരുന്നു..

അടുത്ത ലീവിന് വന്നപ്പോൾ സർ തിരിച്ചു അമേരിക്കയിലേക്ക് പോയി എന്ന് ലിനു പറഞ്ഞു.. സർ അറിയാതെ ഒരു നോക്ക് കാണാൻ ആണ് നാട്ടിലേക്ക് വന്നത്.. അദേഹത്തെ കാണാതെ എനിക്ക് ജീവികാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നി.. സർ പോയി എന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ആയി..

ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിന്റെ തലേ ദിവസം മിഷേൽ മാം എന്നെ കാണണം എന്ന് ലിനുവിനോട് പറഞ്ഞത് അനുസരിച്ച് ഞാൻ മാമിനെ മീറ്റ് ചെയ്തു..

മാം പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് എന്ത് പറയണം എന്നായി.. സാറിനും എന്നെ ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്റെ ഭാവി സെറ്റൽ ആയിട്ട് സർ നേരിട്ട് പറയാൻ ഇരുന്നതാണെന്ന് മിഷേൽ മാം പറഞ്ഞപ്പോൾ ഞാൻ തറഞ്ഞു പോയി..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.