കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

“മ്മ്മ്..”

“പിന്നെ തന്റെ പേർസണൽ ലൈഫ് ഒക്കെ..പ്രണയത്തിൽ ആണെന്ന് അന്ന് കണ്ടപ്പോൾ പറഞ്ഞിരുന്നു .. കല്യാണം ആയോ..”

ഞാൻ അത് ചോദിച്ചപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു..

“അതെ അന്ന് പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു.. പ്രണയത്തിൽ ആണ് ഞാൻ..ശക്തമായ പ്രണയം.. അത് ആരെയും കൊണ്ടും തടുക്കാൻ കഴിയില്ല.. പക്ഷെ.. പക്ഷെ അയാൾക്ക് എന്നോട് പ്രണയം ഇല്ല..”

അത് പറഞ്ഞപോൾ ഞാൻ ഒന്ന് അവളെ നോക്കി.. ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങിയവൾ..ഞാൻ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

“ഇനി അയൾക്ക് എന്നോട് അത് ഉണ്ടാവുമോ എന്നും എനിക്ക് അറിയില്ല.. അറിയണ്ട എനിക്ക് ഒന്നും.. അയാളെ വീണ്ടും വേദനിപ്പിക്കാനോ ശല്യപ്പെടുത്താനോ എനിക്ക് സാധിക്കില്ല..അതുകൊണ്ട് മനഃപൂർവം ഒഴിഞ്ഞു മാറി..

ഈ ജീവിതം തന്നെ അയാൾ തന്നതാണ്.. ഞാൻ എന്തെങ്കിലും നേടിയേട്ടുണ്ടെങ്കിൽ അത് അയാൾ കാരണം ആണ്.. ഈ ജന്മം ഞാൻ അയാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.. ഇനി അങ്ങോട്ടു അയാളെ മാത്രമേ ഞാൻ പ്രണയിക്കുക ഉള്ളു..”

അവൾ അത് പറഞ്ഞ് എന്നെ നോക്കി നിറകണ്ണുകളോടെ പുഞ്ചിരിച്ചപ്പോൾ ഞാൻ അവളെ നോക്കി ഇരുന്നു.

“നേരം ഇരുട്ടി.. വാ പോവാം..”

ഞാൻ അതു പറഞ്ഞു ഇസയുടെ അടുത്തേക്ക് നടന്നു.. അവൾ എന്നെ ഒന്ന് നോക്കി കണ്ണുകൾ അമർത്തി തുടച്ചു..ശേഷം എന്റെ പുറകെ നടന്നു വന്നു..

ഞാൻ ബൈക്കിൽ കയറി ഇരുന്നു.. വാവയെ കയറ്റി.. അവളെ നോക്കി.. അവൾ എന്നെ നോക്കി നിൽക്കുന്നു..

“കയറ്..”

അവൾ കയറി ഇരുന്നതും.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു.. ആ യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല.. മിററിൽ കൂടി നോക്കിയപ്പോൾ നിറഞ്ഞു വരുന്ന കണ്ണുകൾ തുടക്കുന്നതാണ് ഞാൻ കണ്ടത്..അവളെ വീട്ടിൽ ഇറക്കി.. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ തറവാട്ടിലേക്ക് വണ്ടി വിട്ടു..

*****

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.